യൂണിറ്റ് 1 ചരിത്രത്തിലേക്ക്
NILAMBUR SS TEACHERS തയാറാക്കിയ യൂണിറ്റ് പ്രസെന്റേഷന്‍ മൊഡ്യൂള്‍ 1
പ്രസെന്റേഷന്‍ മൊഡ്യൂള്‍ 2
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
നൂറ്റാണ്ടിന്റെ തുടക്കവും അവസാനവും ഗ്രിഗോറിയൻ കലണ്ടറിൽ
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബർ 31നും. രണ്ടാം നൂറ്റാണ്ട് 101ൽ, മൂന്നാം നൂറ്റാണ്ട് 20ൽ എന്ന ക്രമത്തിൽ. n-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് 100×n - 99-ൽ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട ആരംഭിക്കുന്ന ഒരു വർഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19ആം നൂറ്റാണ്ടിലെ 1900)ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം
20ആം നൂറ്റാണ്ടിന്റെ അവസാനം 1999 ഡിസംബർ 31 ആയിരുന്നു എന്നത് പരക്കെയുള്ളൊരു തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ 2000 ഡിസംബർ 31നാണ് 20ആം നൂറ്റാണ്ട് അവസാനിച്ചത്.
ഒന്നാം നൂറ്റാണ്ട് എഡിയും ബിസിയും
1ആം നൂറ്റാണ്ട് ബിസിക്കും 1ആം നൂറ്റാണ്ട് എഡിക്കും ഇടയിൽ "പൂജ്യം നൂറ്റാണ്ട്" എന്നൊന്നില്ല. ബിസി ഒന്നാം നൂറ്റാണ്ടിൽ ഉൾക്കൊള്ളുന്നത് ബിസി 100 മുതൽ 1 വരെയുള്ള വർഷങ്ങളാണ്. ബിസിയിലെ മറ്റ് നൂറ്റാണ്ടുകൾ ഇതേ ക്രമം പിന്തുടരുന്നു.
മനുഷ്യന്‍
എന്നാണ് ഉണ്ടായത് എന്നു ചോദിച്ചാല്‍ കാക്കത്തോള്ളായിരം വര്‍ഷങ്ങള്‍ക്ക്
മുമ്പാണെന്ന് കൂട്ടുകാര്‍ പറയും. അതെ, പണ്ടുപണ്ടുപണ്ട്, ഏകദേശം 2 കോടി
വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ പൂര്‍വികര്‍ ജന്മംകൊണ്ടിട്ടുള്ളത്!
കുരങ്ങില്‍ നിന്ന് പരിണമിച്ചാണ് മനുഷ്യനുണ്ടായതെന്ന് കൂട്ടുകാര്‍
പഠിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നതിനേക്കാള്‍ മനുഷ്യനും കുരങ്ങിനും
ഒരു പൊതു പൂര്‍വികനാണുള്ളതെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.
ഇങ്ങനെയൊക്കെയാണെങ്കിലും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ കഴിയുന്ന
ബുദ്ധിയുള്ള ആധുനിക മനുഷ്യന്‍ പിറവിയെടുത്തിട്ട് കേവലം 50000 വര്‍ഷമേ
ആയിട്ടുള്ളു കേട്ടോ.
ഇങ്ങനെ
മനുഷ്യന്‍ രൂപപ്പെട്ടതു മുതല്‍ ഇന്നോളമുള്ള നാള്‍വഴികള്‍ നമ്മളെങ്ങനെയാണ്
മനസിലാക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ?


എഴുതപ്പെട്ട ഈ രേഖകള്‍
കണ്ടെത്തിയതുമുതലുള്ള ചരിത്രത്തെയാണ് ‘ചരിത്ര കാല’മെന്ന് (historic period)
പറയുന്നത്. എന്നാല്‍ അതിനു മുമ്പുള്ള കാലത്തെകുറച്ച് നമുക്കറിയണ്ടേ?
അതിനായി നമ്മള്‍ ആശ്രയിക്കുന്നത്, പണ്ടത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന
ആയുധങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങളുടെയും പ്രതിമകളുടെയും അവശിഷ്ടങ്ങള്‍,
മനുഷ്യരുടെയും അവര്‍ വളര്‍ത്തിയ മൃഗങ്ങളുടെയും ധാന്യങ്ങളുടെയും
ജൈവാവശിഷ്ടങ്ങള്‍ (fossils), വസ്ത്രകഷ്ണങ്ങള്‍ മുതലായവയെയാണ്.
ഇവയിലൊക്കെത്തന്നെ അന്നത്തെ നമ്മുടെ മുതുമുത്തച്ഛന്‍മാരുടെ ജീവിത കഥകള്‍
ഒളിഞ്ഞിരിപ്പുണ്ട്. ഇത് വായിച്ചെടുത്താല്‍ എന്തെല്ലാം അത്ഭുതകരമായ
കാര്യങ്ങള്‍ നമുക്കറിയാനാവുമെന്നോ! എഴുത്തുവിദ്യ കണ്ടെത്താത്ത ആ
കാലത്തെയാണ് ചരിത്രാതീതകാലമെന്ന് (pre-historic period) പറയുന്നത്.

ഇനി നമുക്ക് ഈ മൂന്ന് കാലഘട്ടത്തെയും പറ്റി ചെറുതായൊന്ന് പരിചയപ്പെട്ടാലെന്താ?

പാലിയോലിത്തിക് കാലത്തിനുശേഷമാണ്
മദ്ധ്യശിലായുഗം അഥവാ ‘മെസോലിത്തിക്’ കാലമാരംഭിക്കുന്നത്. മെസോലിത്തിക് എന്ന
ഗ്രീക്ക് പദത്തിനര്‍ത്ഥം ‘മദ്ധ്യം’ എന്നാണ്. ഈ കാലഘട്ടത്തിലെ മനുഷ്യര്‍
ആയുധങ്ങളെ ചെറുതായി തേച്ചുമിനുക്കാന്‍ പഠിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും
അവര്‍ക്കതിനായതുമില്ല. വേട്ടയാടലായിരുന്നു ഇവരുടേയും മുഖ്യ തൊഴില്‍.

ഇവിടം മുതലാണ് ആധുനിക മനുഷ്യന്റെ
സംസ്‌കാരങ്ങള്‍ ഉദയം കൊണ്ടത്. അത് ഇന്ന് ആഗോളവല്‍ക്കരണത്തിന്റെ അത്യാധുനിക
കാലഘട്ടത്തിലെത്തിനില്‍ക്കുന്നു. ആ വികാസഗതിയില്‍ നമ്മുട പ്രിയപ്പെട്ട
പൂര്‍വികരെ ഓര്‍ത്തത് എന്തുകൊണ്ടും നന്നായില്ലെ കൂട്ടുകാരെ? അവരൊഴുക്കിയ
വിയര്‍പ്പാണ് ഇന്നത്ത നമ്മള്‍. ‘ആ മരമായ മരമെല്ലാം കൊണ്ട വെയിലാണ് ഈ തണല്‍”
എന്ന് കോഴിക്കോട്ടുകാരനായ ടിജോ എന്ന സുഹൃത്ത് പാടിയതെത്ര ശരി.അല്ലേ!
താളിയോല
കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതികൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്.
പ്രത്യേകതകൾ
പല രൂപത്തിലും വലിപ്പത്തിലും താളിയോലകൾ കാണാമെങ്കിലും അധികവും
ദീർഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയിൽ
എഴുതിയിരുന്നത്.
![]() |
താളിയോലയും നാരായവും |
കുടപ്പന ഓലകളിൽ തയ്യാറാക്കിയവയാണു് താളിയോലഗ്രന്ഥങ്ങൾ. കുടപ്പന ദുർലഭമായ
സ്ഥലങ്ങളിൽ കരിമ്പനയും ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയെ പ്രത്യേകമായി
കരിമ്പനയോലഗ്രന്ഥങ്ങൾ എന്നും വിളിച്ചുവരാറുണ്ടു്. പല നീളത്തിലും വീതിയിലും
ഇത്തരം ഓലകൾ കണ്ടെന്നിരിക്കാം. പക്ഷേ, ഒരൊറ്റ ഗ്രന്ഥത്തിൽ ഇവ ഒരേ
വലിപ്പത്തിലാണു് അടുക്കിയിട്ടുണ്ടാവുക. ശരാശരി 20 സെന്റിമീറ്റർ മുതൽ 45
സെന്റിമീറ്റർ വരെ നീളമുള്ള താളിയോലഗ്രന്ഥങ്ങാൾ സാധാരണമാണു്. നീളം കുറഞ്ഞ
ഗ്രന്ഥങ്ങളുടെ ഇടത്തേ അറ്റത്തുനിന്നും അഞ്ചു സെന്റിമീറ്റർ അകത്തേക്കു മാറി,
ചുട്ട ഇരുമ്പുകമ്പി കൊണ്ടു കുത്തിയുണ്ടാക്കിയ, ഏകദേശം ഒരു സെന്റിമീറ്റർ
വ്യാസത്തിലുള്ള ദ്വാരം ഓരോ ഓലയിലും കാണാം. താരതമ്യേന നീലം കൂടിയ (30
സെ.മീ.യിൽ കൂടിയ) ഓലകളിൽ ഇതിനു പകരം, ഇരു വശങ്ങളിൽ നിന്നും 5 സെ.മീ. വീതം
ഉള്ളിലേക്കു മാറി രണ്ടു ദ്വാരങ്ങൾ വീതം കാണും. ഗ്രന്ഥത്തിന്റെ ഓലകൾ എല്ലാം
കൂടി ഒരു ചരടിൽ കോർത്തിട്ടിരിക്കും. തയ്യാറാക്കിയ ഓലകളുടെ വലിപ്പങ്ങളിലെ
നേരിയ വ്യത്യാസമനുസരിച്ച ക്രമത്തിൽ തന്നെയായിരിക്കും ഇപ്രകാരം
കോർത്തുകെട്ടുന്നതും. (അതായത് എഴുതിത്തുടങ്ങുന്നതിനുമുമ്പു തന്നെ,
താളുകളുടെ അടുക്കും ക്രമവും നിശ്ചയിച്ചിട്ടുണ്ടായിരിക്കും.).
ഗ്രന്ഥത്തിന്റെ ആദ്യത്തെ ഓലയ്ക്കു മീതെയും അവസാനത്തെ ഓലയ്ക്കു കീഴെയുമായി
ഏകദേശം അര സെന്റിമീറ്റർ കനമുള്ള ചെത്തിമിനുക്കിയ മരപ്പലകകൾ കവചസംരക്ഷണമായി
ചേർത്തിരിക്കും. ഈട്ടി, ശീലാന്തി(പൂവരശു്) തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ഇത്തരം
പലകകൾ ഓലകളുടെ അതേ നീളത്തിലും വീതിയിലുമായി, പ്രത്യേകമായി
ചെത്തിമിനുക്കിയിട്ടുള്ളവയായിരിക്കും. പലകകളിലും മേൽച്ചൊന്ന തരത്തിലുള്ള
അതേ വലിപ്പത്തിലും സ്ഥാനത്തിലും ദ്വാരങ്ങൾ കാണാം.

ശിലാ ലിഖിതങ്ങൾ

പഴയകാല നാണയങ്ങൾ
കോട്ടകള്‍
കുടക്കല്ല്


കുഴികളിൽ
മേശക്കല്ല്
നന്നങ്ങാടികൾ
ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ചാറ
എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ
കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി എന്നും പേരുണ്ട്.
മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു.
കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്.
പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,കുന്നത്തൂർ താലൂക്കിലെ പൂതംകര,തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ,കണ്ടാണശ്ശേരി,പോർക്കളം, ഇയ്യാൽ, കാട്ടകാമ്പൽ, ചെറുമനങ്ങാട്, വയനാട്ടിലെ എടക്കൽ,ഗുരുവായൂരിനടുത്ത് അരിയന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്.
വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.
- 1.കല്ലറകൾ(Dolmenoid cists)
- 2.മേശക്കല്ലുകൾ(Capstone flush)
- 3.കൽ വൃത്തങ്ങൾ(Cairn circles)
- 4.കുടക്കല്ലുകൾ(Umbrella stones)
- 5.തൊപ്പിക്കല്ലുകൾ(Hood stones)
- 6.നടുകല്ലുകൾ
- 7.നന്നങ്ങാടികൾ അഥവ താഴികൾ
മുനിയറ
![]() |
ചരിത്രാതീത കാലം |
കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലാനിർമ്മിതികളാണ് മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർവതത്തിന്റെ
താഴ്വരയിൽ തപസ്സുചെയ്യാനായി നിർമ്മിച്ചവയാണ് ഇവ എന്ന്
കരുതപ്പെട്ടുപോരുന്നു. ശാസ്ത്രീയമായ പിൻബലം ഇവയുടെ ഉത്‌ഭവത്തെ സംബന്ധിച്ച്
ലഭ്യമല്ല എന്നതിനാൽ ഈ ഐതിഹ്യം വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ
അടുത്തകാലത്തായി നടന്ന ഗവേഷണങ്ങൾക്കൊടുവിൽ കേരളത്തിനു പുറമേ അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി
തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിർമ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾമൻ അഥവാ ശവക്കല്ലറ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർഷങ്ങൾ വരെ
പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകൾ നവീനശിലായുഗകാലത്ത്
നിർമ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും
നിർമ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില
മൂടുന്നതിനായും ആയാണ് നിർമ്മിച്ചിരിയ്ക്കുന്നത്.
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
expecting a model Teaching manuel
ReplyDeleteexpecting a model Teaching manuel
ReplyDeleteuseful
ReplyDelete