Monday, 27 June 2016

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍

       

         ധൃതരാഷ്ട്രര്‍ ഗാന്ധാരരാജാവായ സുബലന്‍റെ പുത്രി ഗാന്ധാരിയെ വിവാഹം കഴിച്ചു.(ഇന്നത്തെ അഫ്ഘാനിസ്ഥാനില്‍ ആണ് ഗാന്ധാരം). ഭഗവാന്‍ വേദവ്യാസന്‍ ഗാന്ധാരിയ്ക്ക് 100 മക്കള്‍ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. ഗാന്ധാരി ഗര്‍ഭം ധരിച്ചു. പക്ഷെ 2 വര്‍ഷം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. പാണ്ഡുവിന്‍റെ ഭാര്യ കുന്തി പ്രസവിച്ചതറിഞ്ഞു അവള്‍ക്കു ശോകംഉണ്ടായി. അവള്‍ തന്‍റെ നിറവയറില്‍ ആഞ്ഞടിച്ചു. അങ്ങനെ വയറ്റില്‍ നിന്നും ഒരു മാംസക്കട്ട പുറത്തു വന്നു. വ്യാസന്‍ അത് 100 കഷണങ്ങള്‍ ആയി മുറിച്ച് നെയ്ക്കുടങ്ങളില്‍ സൂക്ഷിച്ചു. ഒരു ചെറിയ കഷണം അധികം വന്നു. അതും കുടത്തില്‍ സൂക്ഷിച്ചു. മുട്ട വിരിയുന്നത് പോലെ, ആ കുടങ്ങള്‍ പൊട്ടി
ആദ്യം ദുര്യോധനനും പിന്നെ തൊട്ടടുത്ത 100 ദിവസങ്ങളിലായി കൌരവര്‍ ഓരോരുത്തരായി ജനിച്ചു. അവസാനം ജനിച്ചത്‌ ഒരു പെണ്‍കുട്ടി ആയിരുന്നു - ദുശ്ശള.


          ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍- ദുര്യോധനന്‍, ദുശ്ശാസനന്‍, ദുസ്സഹന്‍, ദുശ്ശലന്‍, ജലഗന്ധന്‍, സമന്‍, സഹന്‍, വിന്ദന്‍, അനുവിന്ദന്‍, ദുര്‍ധര്‍ഷന്‍, സുബാഹു, ദുഷ്പ്രധര്‍ഷണന്‍, ദുര്‍മ്മര്‍ഷണന്‍, ദുര്‍മുഖന്‍, ദുഷ്കര്‍ണ്ണന്‍, കര്‍ണ്ണന്‍, വികര്‍ണ്ണന്‍, ശലന്‍, സത്വന്‍, സുലോചനന്‍, ചിത്രന്‍, ഉപചിത്രന്‍, ചിത്രാക്ഷന്‍, ചാരുചിത്രന്‍, ശരാസനന്‍, ദുര്‍മ്മദന്‍, ദുര്‍വിഹാഗന്‍, വിവില്സു, വികടിനന്ദന്‍, ഊര്‍ണ്ണനാഭന്‍, സുനാഭന്‍, നന്ദന്‍, ഉപനന്ദന്‍, ചിത്രബാണന്‍, ചിത്രവര്‍മ്മന്‍, സുവര്‍മ്മന്‍, ദുര്‍വിമോചന്‍, അയോബാഹു, മഹാബാഹു, ചിത്രാംഗന്‍, ചിത്രകുണ്ഡലന്‍, ഭീമവേഗന്‍, ഭീമബലന്‍, വാല്കി, ബലവര്ധനന്‍, ഉഗ്രായുധന്‍, സുഷേണന്‍, കുണ്ഡധാരന്‍, മഹോദരന്‍, ചിത്രായുധന്‍, നിഷന്‍ഗി, പാശി, വൃന്ദാരകന്‍, ദൃഡവര്‍മ്മന്‍, ദൃഡക്ഷത്രന്‍, സോമകീര്‍ത്തി, അനുദൂരന്‍, ദൃഡസന്ധന്‍, ജരാസന്ധന്‍, സത്യസന്ധന്‍, സദാസുവാക്ക്‌, ഉഗ്രശ്രവസ്സ്, ഉഗ്രസേനന്‍, സേനാനി, ദുഷ്പരാജയന്‍, അപരാജിതന്‍, കുണ്ഡശായി, വിശാലാക്ഷന്‍, ദുരാധരന്‍, ദൃഡഹസ്തന്‍, സുഹസ്തന്‍, വാതവേഗന്‍, സുവര്‍ച്ചന്‍, ആദിത്യകേതു, ബഹ്വാശി, നാഗദത്തന്‍, ഉഗ്രസായി, കവചി, ക്രഥനന്‍, കുണ്ഡി, ഭീമവിക്രമന്‍, ധനുര്‍ധരന്‍, വീരബാഹു, ആലോലുപന്‍, അഭയന്‍, ദൃഡകര്‍മ്മാവ്‌, ദൃഡരഥാശ്രയന്‍, അനാദൃഷ്യന്‍, കുണ്ഡഭേദി, വിരാവി, ചിത്രകുണ്ഡലന്‍, പ്രമഥന്‍, അപ്രമാഥി, ദീര്‍ഘരോമന്‍, സുവീര്യവാന്‍, ദീര്‍ഘബാഹു, സുജാതന്‍, കാഞ്ചനദ്വജന്‍, കുണ്ഡശി, വിരജസ്സ്, യുയുത്സു, ദുശ്ശള............. (മഹാ: ഭാരതം ആദിപര്‍വ്വം.67, 117, അദ്ധ്യായങ്ങള്‍).

     കൂടാതെ ദൃതരാഷ്ട്ട്രര്‍ക്കു ഗാന്ധാരിയുടെ തോഴിയായ വൈശ്യയില്‍ യുയുത്സുവും ജനിച്ചു.(എന്നാല്‍ ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയില്‍ ആണ് യുയുത്സു ജനിച്ചത്‌ എന്ന് ഒരു പരാമര്‍ശം, ആദിപര്‍വ്വം 67-ആം അദ്ധ്യായം 94-ആം ശ്ലോകത്തില്‍ കാണുന്നു). ധൃതരാഷ്ട്ര പുത്രന്‍ ആയിരുന്നു എങ്കിലും , യുയുത്സു യുദ്ധത്തില്‍ പാണ്ഡവ പക്ഷത്തു ആയിരുന്നു. ഭീമന്, ദുര്യോധനന്‍ വിഷം കൊടുത്ത കാര്യം യുയുത്സുവാണ് പാണ്ഡവരെ അറിയിക്കുന്നത്.
സിന്ധു- രാജാവായ ജയദ്രഥന്‍ ദുശ്ശളയെ വിവാഹം കഴിച്ചു

No comments:

Post a Comment