Friday, 17 June 2016

STANDARD 3 MALAYALAM

മാനത്തിന്റെ മടിത്തട്ടില്‍ 

തുറന്നു വിട്ട തത്ത

 യൂണിറ്റ് രണ്ടിലേക്ക് വേണ്ട ‌ടീച്ചര്‍ ടെക്സ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക

 PENCIL MODULE

Rufous Treepie (Dendrocitta vagabunda)-8.jpg

Rufous Treepie

 ഓലഞ്ഞാലി
 

കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബർമ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്. കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം.
ഓലയിൽ ഞാലുന്ന ഓലഞ്ഞാലി
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക

 ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കുന്ന് കൂടിന് കാക്കക്കൂടിനോടാണ് ഏറെ സാമ്യം. പക്ഷെ കാക്കക്കൂടിനെക്കാൾ അല്പം ചെറിയതാണിത്. ഉയരമുള്ള മരത്തിൽ ഏതാണ്ട് പതിനഞ്ചടിയോളം ഉയത്തിലാണ് ഓലേഞ്ഞാലി കൂടുവെക്കുന്നത്. അതുകൊണ്ടു തന്നെ കണ്ടെത്താൻ വളരെ പ്രയാസവുമാണ്


നമുക്കുചുറ്റുമുള്ള പക്ഷികൾ വീഡിയൊ



 

Malayalam talking Parrot....... its more than 30 year old

രണ്ടു ഇണ പക്ഷികൾ മണ്ണ് കൊണ്ട് കൂടുണ്ടാക്കുന്ന മനോഹരമായ കാഴ്ച 

 
കൂട്ടിലെ മറ്റൊരു തത്തമ്മ സംസാരിക്കുന്നത് കേട്ടുനോക്കു

 

കേരളത്തിലെ പക്ഷികള്‍ Download list


 

 



പക്ഷിനിരീക്ഷണക്കുറിപ്പുകള്‍
സി.റഹിം

07 Sep 2012
ജൂണ്‍ മൂന്ന്, 2010 :

നൂറനാട്ടെ കുടുംബവീട്. മഴതോര്‍ന്ന് തെളിച്ചമുള്ള പ്രഭാതം. മക്കളായ അമലിനെയും അഖിലയേയും പള്ളിക്കൂടത്തില്‍ അയക്കാന്‍ ഒരുക്കുന്നതിനിടയിലാണ് ഇടമിറ്റത്ത് നിന്ന് പക്ഷികളുടെ ശബ്ദം കേട്ടത്. ശബ്ദംകേട്ടപ്പോഴെ പൂത്താംങ്കീരികളോ കരിയിലകിളികളോ ആവാമെന്ന് ഞാനുറപ്പിച്ചു. സഹോദരിയുടെ മക്കളായ ഐഷയും ആരിഫും വീട്ടിലുണ്ട്. കൊച്ചുകുട്ടികളാണ്. അവരും ഇടമുറ്റത്ത് നിന്നുയരുന്ന കിളിപ്പാട്ടുകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ കുട്ടികളെയെല്ലാവരെയും കൂട്ടി കൊച്ചുതിണ്ണക്കരുകില്‍ വന്നു. പൂത്താങ്കീരികളുടെ സംഘമാണ് വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നത്. ഇടവപ്പാതിമഴ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും നല്ല മഴയായിരുന്നു. എന്നാല്‍ വെളുപ്പിന് കാര്‍മേഘമൊഴിഞ്ഞ് അന്തരീക്ഷം പ്രസന്നമായി. രാത്രിയിലെ മഴയില്‍ മുറ്റം നനഞ്ഞ് കുതിര്‍ന്നുകിടക്കുകയാണ്. മൂന്നാല് പൂത്താങ്കീരികള്‍ കുട്ടികളെ വകവയ്ക്കാതെ അയ്യത്ത് നിന്ന് പാറിപ്പറന്ന് മുറ്റത്തിന്റെ നടക്കുവന്ന് മണ്ണില്‍ നിന്ന് എന്തോ കൊത്തിപെറുക്കിതിന്നാന്‍ തുടങ്ങി. മുറ്റത്തുണ്ടായിരുന്ന മറ്റ് പൂത്താംങ്കീരികളും അവയോടൊപ്പം കൂടി. ഞാന്‍ പക്ഷികള്‍ എത്രയുണ്ടെന്ന് എണ്ണിനോക്കി. എട്ടെണ്ണമുണ്ട്. സാധാരണ ഏഴെണ്ണമായി നടക്കുന്നതുകൊണ്ടിവയെ ഇംഗ്ലീഷുകാര്‍ സെവന്‍ സിസ്റ്റേഴ്‌സ് എന്നു വിളിക്കാറുണ്ട്. ചിതല, ചാവേലാക്ഷി, ചാണകക്കിളി എന്നീ പേരുകളിലും ഇതറിയപ്പെടും. കുട്ടികളോട് ശബ്ദമുണ്ടാക്കാതെയിരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പക്ഷികളുടെ ട്രിറി .. റി - കില്‍ കില്‍ എന്നുള്ള ശബ്ദംകേട്ട് അവര്‍ ആവേശഭരിതരായി ഉച്ചത്തില്‍ ചിരിക്കുകയും ഓരോന്നു പറയാനും തുടങ്ങി. കുട്ടികളുടെ ബഹളംകണ്ട് പൂത്താംങ്കീരികള്‍ മൈലാഞ്ചിയും അരളിയും കൂവളവും പുളിയുമൊക്കെ നില്‍ക്കുന്ന തെക്കുഭാഗത്തേക്ക് പറന്നുനീങ്ങി. അവിടുത്തെ ചെടികള്‍ക്കിടയിലെ കരിയിലകള്‍ കൊത്തിമാറ്റാന്‍ തുടങ്ങി. ചെടികളുടെ മറവുകൊണ്ട് പക്ഷികളെ എല്ലാവരെയും ഇപ്പോള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയം അവിടെ ചിലവഴിക്കാനാവില്ല. പൂത്താംങ്കീരികള്‍ ചെറിയ അടയ്ക്കാമരത്തിന്റെ ഓലകളിലും പേരകമ്പിലും കയറിയിരുന്നു ചെറിയ പുഴുക്കളെ കൊത്തിപറക്കുന്നു. ഇതിനിടയില്‍ പത്തു പൂത്താങ്കീരികളുണ്ടെന്ന് സഹോദരി പറഞ്ഞു. എന്നാല്‍ ഞാനത് എണ്ണി തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൂത്താങ്കീരികള്‍ കനാലിനരുകിലേക്ക് പാറിപ്പോയി. മരത്തിനു മുകളിരുന്ന് ഒരണ്ണാന്റെ ചിലയ്ക്കല്‍ കേള്‍ക്കുന്നുണ്ട്. അണ്ണാന്‍ വല്ല മുന്നറിയിപ്പും പൂത്താങ്കീരികള്‍ക്ക് കൊടുത്തിട്ടുണ്ടോ? എന്തായാലും പൂത്താങ്കീരികള്‍ക്ക് പിന്നാലെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഞങ്ങള്‍ വീട്ടിനുള്ളിലേക്ക് തന്നെ തിരികെ കയറി. എട്ടരയ്ക്ക് സ്‌കൂള്‍ ബസ് വരും. അതിനു മുമ്പ് കുട്ടികള്‍ക്ക് തയ്യാറായി നില്‍ക്കേണ്ടതുണ്ട്.
ജൂണ്‍ മൂന്ന്, വൈകുന്നേരം. നൂറനാട് പള്ളിമുക്കം ക്ഷേത്ര പരിസരം
നൂറനാട്ടെ ഞങ്ങളുടെ കുടുംബ വീട്ടില്‍ നിന്ന് നാലഞ്ചു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പള്ളിമുക്കം ക്ഷേത്ര പരിസരത്ത് എത്താം. വിസ്തൃതമായ കരിങ്ങാലിപുഞ്ചയാണിവിടം. ഒരുപ്പൂ കൃഷി നടക്കുന്ന നെല്‍പ്പാടം. ബാക്കിയുള്ള കാലത്ത് പാടം മുഴുവന്‍ വെള്ളം നിറഞ്ഞുകിടക്കും. നെല്‍കൃഷി കുറവായതിനാല്‍ മിക്കകാലത്തും പാടം വെള്ളംകെട്ടികിടക്കുന്നസ്ഥിതിയിലാണ്. ധാരാളം ജാതി നീര്‍പക്ഷികളുടെ അഭയസങ്കേതമാണ് കരിങ്ങാലിപുഞ്ച. കുട്ടിക്കാലം മുതല്‍ തന്നെ ഞാനിവിടെ പക്ഷി നിരീക്ഷണത്തിന് എത്താറുണ്ട്. കൂട്ടുകാരോടൊപ്പം നടന്നാവും എത്തുക. പലജാതി പക്ഷികളെയും ഞാനടുത്ത് പരിചയപ്പെട്ടത് ഇവിടെവച്ചാണ്. രാവിലെ പൂത്താങ്കീരികളെ വീട്ടുമുറ്റത്തു കുട്ടികള്‍ കണ്ടിരുന്നു. വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് അവരെത്തിയപ്പോള്‍ കരിങ്ങാലി പുഞ്ചയിലേക്ക് പോകാന്‍ തീരുമാനിച്ചു. ബയനാകുലറും വെള്ളവും കുറച്ച് ഭക്ഷണവുമൊക്കെ കരുതിയാണ് യാത്ര. 5.15 ഓടെ ഞങ്ങള്‍ ക്ഷേത്ര പരിസരത്ത് എത്തി. പത്തിരുപത് വര്‍ഷം മുമ്പ് ഇവിടെ പ്രാചീനമായൊരു ക്ഷേത്രം നിന്നിരുന്നു. ശാന്തമായ അന്തരീക്ഷമായിരുന്നു. മൈക്രോഫോണ്‍പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. പഴയക്ഷേത്രം പൊളിച്ചുമാറ്റി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മൈക്കില്‍ നിന്നുള്ള പാട്ട് ചുറ്റുപാടും ഒഴുകുന്നു. മൂടികെട്ടിയ അന്തരീക്ഷമാണ്. പുഞ്ചവരമ്പിലൂടെ ഞങ്ങള്‍ നടന്നു. താമരക്കുളത്തിനരുകിലെത്തി. രണ്ട് താമരക്കോഴികള്‍ അവിടെയുണ്ട്. കുറച്ചുനേരം അതിനെനോക്കി നിന്നു. അതിലൊന്ന് കാലുതൂക്കി അന്തരീക്ഷത്തിലേക്ക് ഒരൊച്ച ഉയര്‍ത്തി പറന്നുപൊങ്ങി. അല്‍പം ദൂരെമാറി ഇരുന്നു. താമരയിലകള്‍ക്കിടയില്‍ നിന്ന് എന്തൊക്കെയോ കൊത്തി പെറുക്കിതിന്നുകയാണ്. ഈര്‍ക്കിലിക്കാലന്‍, ചവറുകാലി എന്നൊക്കെ ഈ പക്ഷികളെ നാട്ടുകാര്‍ വിളിക്കാറുണ്ട്. നാടന്‍ താമരക്കോഴികളാണ്. Bronze winged Jacana നാടന്‍ താമരക്കോഴിയുടെ നിറങ്ങള്‍ ബൈനാകുലര്‍ കൊണ്ട് നോക്കികാണാന്‍ ഞാന്‍ കുട്ടികളോട് പറഞ്ഞു. അവര്‍ അതിനായി ശ്രമം തുടങ്ങി. ദൂരെ നിന്നു നോക്കുമ്പോള്‍ ആകെപ്പാടെ കറുത്തതാണിവയെന്നു തോന്നാമെങ്കിലും അടുത്തു കാണുമ്പോള്‍ നിരവധി നിറങ്ങള്‍ വാരിപ്പുതച്ചിരിക്കുന്നതുകാണാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നല്ലൊരു ബൈനാകുലറിന്റെ പ്രധാന്യം നമ്മള്‍ തിരിച്ചറിയുന്നത്


EMIL: mentorskerala@gmail.com, whatsapp 9446109234

No comments:

Post a Comment