Tuesday, 28 June 2016

standard 7 Social Science

UNIT  1  യൂറോപ്പ് പരിവര്‍ത്തന പാതയില്‍ 

നിലമ്പൂര്‍ എസ്.എസ് ടീച്ചേഴ്സ് തയാറാക്കിയ യൂണിറ്റ് 

പ്രെസന്റേഷന്‍   മൊഡ്യൂള്‍ 1

മൊഡ്യൂള്‍ 2  (ചിത്രങ്ങള്‍)

WORK SHEETS 

a satelit pic of europe
പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്.
യൂറോപ്പിലെ 50 രാഷ്ടങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യക്കും ആഫ്രിക്കക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്


പാശ്ചാത്യസംസ്കാരത്തിന്റെ ഉറവിടം യൂറോപ്പിലെ ഒരു രാജ്യമായ ഗ്രീസാണ്.  16ആം നൂറ്റാണ്ട് മുതൽ ലോകത്തിലെ പല സ്ഥലങ്ങളിലേയും തീരുമാനങ്ങൾ എടുക്കുന്നതിൽ യൂറോപ്പ് ഒരു മുഖ്യപങ്ക് വഹിച്ചിരുന്നു, പ്രത്യേകിച്ച് കോ​ളനിവാഴ്ചയുടെ കാലങ്ങളിൽ. പതിനാറാം നൂറ്റാണ്ടിന്റേയും ഇരുപതാം നൂറ്റാണ്ടിന്റെയും ഇടക്ക് അമേരിക്കകളിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും ഏഷ്യയിലും യൂറോപ്പിലെ രാജ്യങ്ങൾക്ക് കോളനികൾ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും യൂറോപ്പ് ഒരു മുഖ്യകക്ഷി ആയിരുന്നു. ഈ യുദ്ധങ്ങൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിന്റെ ശക്തി കുറയാൻ കാരണമായി. അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും പ്രധാന ശക്തിയായുള്ള രംഗപ്രവേശനത്തോടെയായിരുന്നു ഇത്

യൂറോപ്പ് എന്ന പേരിന്റെ ഉപയോഗം ചരിത്രത്തിലുടനീളം കാണാൻ സാധിക്കുന്നതാണ്.  ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് പറയുന്നത് പ്രാചീനകാലത്ത് ലോകം യൂറോപ്പ്, ഏഷ്യ, ലിബിയ(ആഫ്രിക്ക) എന്നിങ്ങനെ 3 വൻകരകളായി വിഭജിക്കപ്പെട്ടിരുന്നു എന്നാണ്. നൈൽ നദിയും ഫാസിസ് നദിയുമായിരുന്നു അതിരുകൾ. ചിലർ ഫാസിസ് നദിയല്ല റഷ്യയിലെ ഡോൺ നദിയാണ് ഏഷ്യയെയും യൂറോപ്പിനേയും വേർതിരിച്ചിരുന്നത് എന്നു വിശ്വസിച്ചിരുന്നു എന്നും ഹെറോഡോട്ടസ് പറയുന്നു.  ഫ്ലാവിയസ് ജോസഫസും "ബുക്ക് ഓഫ് ജൂബിലീ"സും വൻകരകളെ നോഹ മക്കൾക്ക് വിഭജിച്ച് നല്കിയ ഭൂമിയാണെന്ന് പറയുന്നു. അന്നു ഹെർക്കുലീസിന്റെ തൂണുകളും ജിബ്രാൾട്ടർ കടലിടുക്കിമാണ് ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിച്ചതെന്നും ഡോൺ നദിയാണ് എഷ്യയിൽനിന്നും യൂറോപ്പിനെ വേർതിരിച്ചതെന്ന് ഈ സ്രോതസ്സുകൾ നിർവചിക്കുന്നു. 


ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഒരു കഥാപാത്രമാണ് യൂറോപ്പ. സീയുസ് ഒരു വെളുത്ത കാളയുടെ രൂപത്തിൽ ക്രെറ്റെ ദ്വീപിലേക്കു തട്ടിക്കൊണ്ട്പോയ ഒരു ഫീനിഷ്യൻ രാജകുമാരിയായിരുന്നു യൂറോപ്പ

യൂറോപ്പിലെ ഭാഷകൾ

പച്ച-ജെർമാനിക്, നീല-റൊമാൻസ്, ചുവപ്പ്- സ്ലാവിക്
യൂറോപ്പിലെ ഭാഷകളെ റോമാൻസ് ഭാഷകൾ, ജേർമാനിക്ക് ഭാഷകൾ, ബാൾട്ടിക് ഭാഷകൾ, സ്ലാവിക് വ്ഹാഷകൾ എന്നിങ്ങനെ പ്രധാനമായും നാലു വിഭാഗങ്ങളായി തരംതിരിക്കാം. റൊമാൻസ് ഭാഷകൾ റോമൻ സാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന ലാറ്റിൻ ഭാഷയിൽനിന്നും ജെർമാനിക് ഭാഷകൽ ദക്ഷിണ സ്കാൻഡിവീനിയയിൽനിന്നും ഉത്ഭവിച്ചതാണ്. ആംഗ്ലേയം ഒരു ദക്ഷിണ ജെർമാനിക് ഭാഷയാണ്
റൊമാൻസ് ഭാഷകൾ തെക്കുപടിഞ്ഞാറൻ യൂറോപ്പിലാണ് പ്രാബല്യത്തിലുള്ളത്. ഇതിനു പുറമേ മധ്യ യൂറോപ്പിലും കിഴക്കൻ യൂറോപ്പിലുമായി വ്യാപിച്ച്കിടക്കുന്ന റൊമാനിയയിലും മാൾഡോവയിലും ഈ ഭാഷ ആശയവിനിമയം നടത്താൻ ഉപയോഗിച്ച്‌വരുന്നു. സ്ലാവിക് ഭാഷകൾ യൂറോപ്പിന്റെ കിഴക്ക് ഭാഗത്തും മധ്യഭാഗത്തും കിഴക്കുപടിഞ്ഞാറൻ യൂറോപ്പിലും ഉപയോഗിക്കുന്നു.

സംസ്കാരം

യൂറോപ്യൻ സംസ്കാരത്തിന് തറക്കല്ലിട്ടത് പുരാതന ഗ്രീസിലെ ആളുകളായിരുന്നു. ഈ സംസ്കാരത്തെ ശാക്തീകരിച്ചത് പുരാതന റോമാക്കാരും. യൂറോപ്യൻ സംസ്കാരത്തെ ക്രിസ്തുമതമാണ് സന്തുലിതാവസ്ഥയിൽ എത്തിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിൽ നവോത്ഥാനപ്രസ്ഥാനവും പ്രൊട്ടസ്ടന്റുകളുമാണ് യൂറോപ്യൻ സംസ്കാരത്തെ നവീകരിച്ചതും ആധുനികവത്കരിച്ചതും. യൂറോപ്യൻ സംസ്കാരത്തെ ആഗോളവത്കരിച്ചത് പതിനാറാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ട്‌വരെ ഭരിച്ചിരുന്ന യൂറോപ്യൻ സാമ്രാജ്യങ്ങളാണ്.

യൂറോപ്പിലെ നവോത്ഥാനകാലം

നവോത്ഥാനം  എന്നത് മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടുമുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു.   ക്ലാസിക്കൽ ഉറവിടങ്ങൾ ഉപയോഗിച്ചുള്ള വിജ്ഞാനത്തിന്റെ പുനരുജ്ജീവനം, ഈ വളർച്ചയ്ക്ക് രാജകൊട്ടാരങ്ങളുടെയും പോപ്പിന്റെയും പിന്തുണ, ശാസ്ത്രത്തിന്റെ പുരോഗതി, ചിത്രകലയിൽ പെഴ്സ്പെക്ടീവിന്റെ ഉപയോഗം എന്നിവ നവോത്ഥാനത്തിന്റെ പ്രത്യേകതകളായിരുന്നു.   ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. എങ്കിലും നവോത്ഥാനം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ലിയനാർഡോ ഡാ വിഞ്ചി, മൈക്കെലാഞ്ജലോ തുടങ്ങിയ സകലകലാവല്ലഭരുടെ കലാപരമായ സംഭാവനകൾക്കാണ്. നവോത്ഥാന മനുഷ്യർ (റെനൈസ്സെൻസ് മെൻ) എന്ന പദം രൂ‍പം കൊള്ളുന്നതിനു ഇവർ കാരണമായി.
ഇക്കാലത്താണ് ആധുനികശാസ്ത്രത്തിന്റെയും, സാഹിത്യത്തിന്റെയും അടിത്തറ പാകിയ മഹാരഥൻമാർ ജീവിച്ചിരുന്നത്. ഇന്നു നാം ഉപയോഗിക്കുന്ന പല നിത്യോപയോഗസാധനങ്ങളുടെയും രുപരേഖകൾ അന്നത്തെ പലരും വരച്ചിട്ടിരുന്നു. നവോത്ഥാനകാലത്തിന്റെ ഫലമായി ഉണ്ടായ വിജ്ഞാനസ്ഫോടനമാണ്‌‍ പിന്നീട് പുതിയ ഭൂഭാഗങളുടെ കണ്ടെത്തലിനും അതിനു ശേഷം സാമ്രാജ്യത്വ സംഘട്ടനത്തിനും കാരണമായത്.

യൂറോപ്യൻ നവോത്ഥാനം-സംഭാവനകൾ

സാഹിത്യം

 

സാഹിത്യരംഗത്താണ് നവോത്ഥാനത്തിന്റെ സ്വാധീനം ആദ്യമായി കണ്ടുതുടങ്ങിയത്. ക്ലാസ്സിക്കൽ ഗ്രീക്ക് സാഹിത്യത്തോടു കിടപിടിക്കത്തക്ക അനേകം ഗ്രന്ഥങ്ങൾ ഇക്കാലത്തു രചിക്കപ്പെട്ടു. ഗ്രന്ഥരചനാരീതിയിലും സാരമായ പരിവർത്തനങ്ങൾ ഉണ്ടായി. നവോത്ഥാനകാലം ആയപ്പോഴേക്കും സാഹിത്യകാരന്മാർ ഗ്രന്ഥങ്ങളിലൂടെ സാധാരണ മനുഷ്യരെ കണ്ടെത്തുവാൻ ശ്രമിച്ചുവെന്നതാണ് പ്രധാനം. മാനവികതയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച ചിന്തകന്മാർ 'നവോത്ഥാനഹ്യൂമനിസ്റ്റുകൾ' എന്ന പേരിലറിയപ്പെട്ടു. ക്ലാസ്സിക് പണ്ഡിതന്മാരായ അവർ ഗ്രീക്കുഭാഷ പഠിക്കുകയും ക്ലാസ്സിക് ഗ്രന്ഥങ്ങളെ നവീനമായി വ്യാഖ്യാനിക്കുകയും ചെയ്തു. സമൂഹത്തിലെമ്പാടും പ്രചരിച്ച നവചിന്തയുടെ ഫലമായി ദാർശനികസാഹിത്യമണ്ഡലം വികസിച്ചു. ഹ്യൂമനിസം എന്ന പ്രസ്ഥാനത്തിനുതന്നെ അതു വിത്തു പാകി.

ലോകപ്രശസ്തനായ ഇറ്റാലിയൻ കവിയായിരുന്നു ഡാന്റെ. അദ്ദേഹത്തിന്റെ പ്രസിദ്ധകാവ്യമാണ് ഡിവൈൻ കോമഡി.

യൂറോപ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന പല ദുരാചാരങ്ങളെയും ചോദ്യം ചെയ്ത പണ്ഡിതനായിരുന്നു മാക്കിയവെല്ലി. അദ്ദേഹം രചിച്ച ദ് പ്രിൻസ് ,(മാക്കിയവെല്ലി) എന്ന ഗ്രന്ഥം വിഖ്യാതമാണ്. ജനങ്ങളിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിന് ഈ കൃതിയും കാരണമായി.

ഗ്രീക്കുഭാഷയിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന ബൊക്കാച്ചിയോയുടെ പ്രധാനസാഹിത്യസൃഷ്ടിയായിരുന്നു ഡെക്കാമെറോൺ കഥകൾ. ഇറ്റലിയിൽ നിന്നും കാലക്രമേണ സാഹിത്യത്തിന്റെ വളർച്ച മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

ഡച്ചുസാഹിത്യകാരനായ എറാസ്മസ്സിന്റെ ഏറ്റവും പ്രധാന ഗ്രന്ഥമായിരുന്നു പ്രെയിസ് ഒഫ് ഫോളി.

ഡോൺ ക്വിക്സോട്ടിന്റെ രചനയിലൂടെ സ്പെയിൻകാരനായ സെർവാന്തെസ് പുതിയൊരു സാഹിത്യഭാവുകത്വത്തിനു തുടക്കം കുറിച്ചു.

 നവോത്ഥാനകാലത്തെ ഏറ്റവും വിപ്ലവകാരിയായ ചിന്തകനായിരുന്നു ജർമനിയിലെ മാർട്ടിൻ ലൂഥർ.

ഇംഗ്ലീഷ് ചിന്തകരും സാഹിത്യകാരന്മാരുമായ സർ തോമസ് മോർ, ജോൺ മിൽട്ടൺ, വില്യം ഷെയ്ക്സ്പിയർ തുടങ്ങിയവർ നവോത്ഥാനത്തിനു നല്കിയ സംഭാവനകൾ ഗണനീയമാണ്.

സാഹിത്യവും വിമർശനചിന്തയും പുതിയ ഊർജ്ജം കൈവരിച്ചത് അക്കാലത്താണ്. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസയുടെ പുതിയ വ്യാഖ്യാനങ്ങൾ റോബർട്ടെല്ലോ, ബർനാർഡോ സെഞ്ഞി എന്നിവർ പുറത്തിറക്കി. ലോഞ്ജിനസ്, ക്വിന്റ്ലിയൻ എന്നിവരുടെ കൃതികളും ജനകീയമായി വായിക്കപ്പെട്ടു.

പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഹോറസ് തുടങ്ങിയവരുടെ വിമർശനചിന്തകളും കാവ്യനിരൂപണങ്ങളും ഇക്കാലത്ത് ഏറെ സംവാദാത്മകമായിത്തീർന്നു. 'റെട്ടറിക്' എന്നറിയപ്പെടുന്ന 'അലങ്കാരശാസ്ത്രം' നവോത്ഥാനകാലഘട്ടത്തിന്റെ പ്രധാന സംഭാവനയാണ്. ഒരു കൃതിയിലെ പദവാക്യഛന്ദോലങ്കാരങ്ങളെ വിന്യസിക്കുന്ന ശാസ്ത്രബോധമാണ് 'റെട്ടറിക്' എന്നു പറയാം.

സിസറോ, ഹോറസ്, ക്വിന്റ്ലീയൻ, [[സിഡ്നി (ആചാര്യൻ) തുടങ്ങിയ ആചാര്യന്മാർ, അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സിലെ സിദ്ധാന്തങ്ങൾക്ക് തുല്യമായ സ്ഥാനമാണ് 'റെട്ടറിക്കി'ന് നല്കിയത്. പ്രഭാഷണകലയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ഈ പദം നവോത്ഥാനകാലഘട്ടത്തിൽ സാഹിത്യസിദ്ധാന്തമണ്ഡലത്തിൽ ചർച്ചാവിഷയമായിത്തീർന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസാദർശനങ്ങൾ നവോത്ഥാന സാഹിത്യരംഗത്തെ കൂടുതൽ ചലനാത്മകമാക്കി. കാസ്റ്റൽവെട്രോ, ടാസ്സോ തുടങ്ങിയവർ കാവ്യമീമാംസയെ സംബന്ധിച്ച നിരൂപണങ്ങളിലൂടെ ജനശ്രദ്ധ നേടി.

 യാഥാസ്ഥിതിക ക്രൈസ്തവസഭകളുടെ സാഹിത്യദർശനവും പുതിയ വിപ്ലവാത്മക ചിന്തകളും നവോത്ഥാനത്തെ ജ്വലിപ്പിക്കുകയുണ്ടായി. മധ്യയുഗത്തിന്റെ തുടക്കത്തിൽ കത്തോലിക്കാസഭ കലയെയും സാഹിത്യത്തെയും കർശനനിലപാടോടെയാണ് നോക്കിക്കണ്ടത്. മതസാഹിത്യത്തെയും മതാത്മകദർശനങ്ങളെയും അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഭാനവീകരണത്തിന്റെ ഫലമായി ഉയർന്നുവന്ന പ്രൊട്ടസ്റ്റന്റ് സഭകൾ കലയെയും സാഹിത്യത്തെയും തിന്മയുടെ ശക്തികളായാണ് വിലയിരുത്തിയത്. മനുഷ്യവികാരങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം തികച്ചും അധാർമികവും ദുരുപയോഗവുമാണെന്ന് അവർ വ്യാഖ്യാനിച്ചു.

കല

നവോത്ഥാനം സൃഷ്ടിച്ച സമൃദ്ധി അനേകം സർഗസൃഷ്ടികളുടെ ഉദയത്തിന് വഴിതെളിച്ചു. ഇറ്റലിയിലെ സമ്പന്നരായ പ്രഭുക്കന്മാരും ഭൂവുടമകളും ബാങ്കുടമകളും വ്യാപാരികളും തങ്ങളുടെ സമ്പന്നതയിൽ അഭിമാനിക്കുന്നവരായിരുന്നു. കലാകാരന്മാരുടെയും ശില്പികളുടെയും സംരക്ഷണവും മറ്റും ഏറ്റെടുക്കുന്നത് വലിയ അഭിമാനകരമായ കാര്യമായാണ് അവർ കണ്ടിരുന്നത്. പ്രമുഖരായ പണ്ഡിതരെയും കലാകാരന്മാരെയും അതിഥികളാക്കാനും പുസ്തകങ്ങളും കലാസൃഷ്ടികളും വലിയ വിലകൊടുത്ത് വാങ്ങാനും അവർ ഉത്സാഹിച്ചിരുന്നു. ഫ്ളോറൻസിലെ സമ്പന്നകുടുംബങ്ങൾ തങ്ങളുടെ സ്വകാര്യ ആരാധനാലയങ്ങൾ നിർമ്മിക്കാനും അലങ്കരിക്കാനും കലാകാരന്മാരെ ക്ഷണിക്കുകയും അവർക്ക് മികച്ച പ്രതിഫലം നല്കുകയും ചെയ്തിരുന്നു. ഓരോ കുടുംബത്തിന്റെയും പ്രതാപമഹിമകളുടെ സാക്ഷ്യമായിട്ടാണ് അലങ്കരിക്കപ്പെട്ട ചാപ്പലുകൾ നിലനിന്നിരുന്നത്. പള്ളിയിലെ അൾത്താരയ്ക്ക് മുകളിലെ ഭിത്തിയിൽ നിരവധി ഫ്രെസ്കോ പെയിന്റിങ്ങുകൾ ഇടംനേടി. ഫ്ലോറൻസിലെ സാന്റാമറിയ ഡെൽ കാർമൈൻ പള്ളിയിലെ ഫ്രെസ്കോ പെയിന്റിങ്ങുകളാണ് ചിത്രകലയിലെ നവോത്ഥാനത്തിന്റെ ആദ്യതുടിപ്പുകളെന്ന് പല ചരിത്രഗവേഷകന്മാരും വിശ്വസിക്കുന്നു. എന്നാൽ മസോളിനോ, മസാക്കിയോ എന്നിവരുടെ ഫ്രെസ്കോ ചിത്രങ്ങളാണ് മതാത്മകകലയിൽ ഒരു വഴിത്തിരിവുതന്നെയുണ്ടാക്കിയത്. ഗ്ലാസ് ജനാലകളിലും കയ്യെഴുത്തുപ്രതികളിലുമാണ് മധ്യകാല ക്രിസ്ത്യൻ കലയുടെ ആവിഷ്കാരങ്ങൾ രൂപപ്പെട്ടിരുന്നത്. അപൂർവമായി മാത്രം മനുഷ്യരൂപങ്ങളും അവർ ചിത്രീകരിച്ചിരുന്നു. സൂക്ഷ്മമായ കലാദർശനം അവരുടെ സൃഷ്ടികളിൽ ഉണ്ടായിരുന്നില്ല. എന്നാൽ മസ്സാക്കിയോയുടെ പേഴ്സ്പെക്ടീവ് രചനാസമ്പ്രദായം ചിത്രകലയ്ക്ക് ഒരു പുതിയ ഊർജവും ദർശനവും നല്കി. സ്ഥലകാലങ്ങളെ ആഴത്തിൽ നോക്കിക്കാണുന്ന ആ കലാദർശനത്തെ ഫിലിപ്പോ ബ്രൂണെൽസ്കിയെപ്പോലുള്ളവർ പിൻതുടരുകയുണ്ടായി. അമൂർത്തചിത്രകലയുടെ കാലംവരെ, (ഏതാണ്ട് 19-ാം ശ.-ത്തിന്റെ അവസാനകാലംവരെ) ഈ ചിത്രകലാരീതി നിലനിന്നു.

നവോത്ഥാനകല, ക്രൈസ്തവമതദർശനത്തിൽനിന്ന് വിമുക്തമായിരുന്നില്ല. മിക്ക പെയിന്റിങ്ങുകളും ബൈബിൾ കഥകളുടെ ആവിഷ്കാരങ്ങളായിരുന്നു. ലിയാനാർദോ ദാവിഞ്ചിയുടെ 'ലാസ്റ്റ് സപ്പർ' എന്ന വിഖ്യാതരചനയും മൈക്കൽ ആഞ്ചലോയുടെ ദാവീദും, ഗോലിയാത്തും, കന്യാമറിയം എന്നീ ശില്പങ്ങളും നവോത്ഥാനകലയുടെ മതപരമായ സ്വാധീനം വ്യക്തിമാക്കിത്തരുന്നവയാണ്. ക്രൈസ്തവ പാരമ്പര്യത്തെ പിന്തുടരുമ്പോഴും പൗരാണികത്വം നവോത്ഥാന കലാകാരന്മാരെ ഏറെ ആകർഷിച്ചിരുന്നു. ക്ലാസ്സിക്കൽ ഗ്രീക്കുവാസ്തുവിദ്യയുടെയും ശരീരശാസ്ത്രത്തിന്റെ വിശദജ്ഞാനത്തിന്റെയും ഉത്തമോദാഹരണമാണ് ദാവീദിന്റെ ശില്പം. ശില്പങ്ങളിലൂടെ മനുഷ്യശരീരത്തിന്റെ നിരവധി ചലനങ്ങളാണ് മൈക്കൽ ആഞ്ചലോ അവതരിപ്പിച്ചത്. വ്യത്യസ്ത പോസുകളിൽ മനുഷ്യനെ ആദ്യമായി ചിത്രീകരിച്ചത് മൈക്കലാഞ്ചലോ ആയിരുന്നു. ഗ്രീക്കു പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രകീർത്തിച്ചുകൊണ്ട് റാഫേൽ ആവിഷ്കരിച്ച ചിത്രങ്ങളും നവോത്ഥാനത്തിന് ഉത്തേജകമായിത്തീർന്നു. ധീരന്മാരായ യോദ്ധാക്കളെ ചിത്രങ്ങളിലും ശില്പങ്ങളിലും ആവിഷ്കരിക്കുന്ന രീതിയും നവോത്ഥാനകലാകാരന്മാർ പരീക്ഷിച്ചു. അലങ്കരിക്കപ്പെട്ട ശവകുടീരങ്ങളും അക്കാലത്ത് ശ്രദ്ധാകേന്ദ്രമായി. നവോത്ഥാനത്തിന് മുമ്പ് കലാപ്രതിഭകൾക്ക് സ്വതന്ത്രമായ പ്രചോദനം ലഭിച്ചിരുന്നില്ല. എന്നാൽ സമൂഹത്തിലെ ഉന്നതവ്യക്തികൾ കലാകാരന്മാരെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെ നവോത്ഥാനം ക്രിയാത്മകരൂപം കൈകൊണ്ടു. മരണശേഷവും തങ്ങളുടെ പ്രതാപവും പ്രശസ്തിയും നിലനിൽക്കണമെന്ന് ആഗ്രഹിച്ച പ്രഭുക്കന്മാർ കലാകാരന്മാർക്ക് അകമഴിഞ്ഞ സഹകരണമാണ് നല്കിയത്.
ആദ്യകാല നവോത്ഥാനകാലഘട്ടത്തിലെ പുരസ്കർത്താക്കളിൽ പ്രധാനിയായിരുന്നു കോസിമോ ഡി മെഡിസി. ഫ്ലോറൻസിലെ ഭരണകർത്താവായിരുന്ന അദ്ദേഹം കലകളെയും മാനവികമൂല്യങ്ങളെയും പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ വഴി പിൻതുടർന്ന ചെറുമകൻ ലോറൻസോ കവിയും പരിഷ്കർത്താവുമായിരുന്നു. നവോത്ഥാനകലയുടെ റോമിലെ പരിഷ്കർത്താക്കൾ പോപ്പുമാരായിരുന്നു. പണ്ഡിതരായ മാനവികതാവാദികൾക്ക് വത്തിക്കാൻ കോടതിയിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു.

 ജൂലിയസ് രണ്ടാമന്റെ കാലത്ത് പ്രാചീനമായ പ്രതിമകളും പൗരാണികവസ്തുക്കളും ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. ജൂലിയസ് തന്റെ ശവകുടീരം അലങ്കരിക്കാനും, പ്രസിദ്ധമായ വത്തിക്കാൻ സിഡറ്റൈൻപള്ളി പുനരുദ്ധരിക്കാനും ഏല്പിച്ചത് മൈക്കലാഞ്ചലോയെ ആണ്.

ഇറ്റലിയിൽ ആവിർഭവിച്ച നവോത്ഥാനം, അവിടുത്തെ എല്ലാ നഗരങ്ങളിലും ഒരേസമയത്ത് പ്രതിഫലിച്ചില്ല. 15-ാം ശ. വരെയും വെനീസിൽ മാത്രമാണ് നവോത്ഥാനത്തിന്റെ ഉണർവ് പ്രകടമായത്. രണ്ടു നൂറ്റാണ്ടുകൊണ്ട് വെനീസ് കലയുടെയും കച്ചവടത്തന്റെയും നഗരമായി പേരെടുത്തു. ചിത്രരചന അഭ്യസിക്കുന്നതിനുള്ള അനേകം സ്കൂളുകൾ ഈ കാലഘട്ടത്തിൽ ഇറ്റലിയിൽ സ്ഥാപിക്കപ്പെട്ടു. ഇറ്റലിയിൽ നിന്നും ഈ നവീന ചിത്രകല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അനേകം ചിത്രകാരന്മാരെ ലോകത്തിനു സംഭാവന ചെയ്തു. ഇംഗ്ലണ്ടിൽ എലിസബത്ത് രാജ്ഞിയുടെ കാലത്ത് ചിത്രകലയ്ക്ക് അസാമാന്യമായ സ്വാധീനം ലഭിച്ചു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നവോത്ഥാന ചിത്രകലയുടെ സ്വാധീനം ദൃശ്യമായിരുന്നു. ചിത്രകലയോടൊപ്പംതന്നെ ശില്പകലയിലും അസാമാന്യമായ പുരോഗതി ഇക്കാലത്തുണ്ടായി. യൂറോപ്പിലെ ദേവാലയങ്ങളിൽ അലങ്കാരത്തിനുവേണ്ടി മരംകൊണ്ടും മാർബിൾകൊണ്ടും ഉള്ള നിരവധി പ്രതിമകൾ നിർമ്മിക്കപ്പെട്ടു. ഹോളണ്ട്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലും ശില്പകലയ്ക്ക് വലിയ പുരോഗതിയുണ്ടായി.
ഗ്രീക്കു ലാവണ്യശാസ്ത്രത്തിൽ പറയുന്ന 'പ്രകൃതിയുടെ ശരിപ്പകർപ്പ്' (imitation of nature-plato) നവോത്ഥാനകാലത്തെ കലയുടെ ലക്ഷ്യവും സവിശേഷതയുമായിരുന്നു. ഇക്കാലഘട്ടത്തിൽ ഓരോ ചിത്രകാരന്റെയും വ്യക്തിഗത ശൈലിയെക്കുറിച്ചുള്ള ചിന്ത ഉണ്ടാകാൻ തുടങ്ങിയെന്നതും, എണ്ണച്ചായം (oil medium) പ്രചാരത്തിലായിയെന്നതും എടുത്തുപറയേണ്ട കാര്യമാണ്. വ്യക്തിഗത കലാകാരന്മാരെക്കുറിച്ചുള്ള മതിപ്പ് അക്കാലത്ത് ഏറിവന്നു. കലയെ ബുദ്ധിജീവിയുടെ തൊഴിലായി അംഗീകരിക്കാൻ തുടങ്ങുന്നതും നവോത്ഥാനകാലത്തിന്റെ സവിശേഷതയാണ്. വ്യക്തിഗത കലാകാരന്മാരെക്കുറിച്ചുള്ള വിവരം കാര്യമായി ലഭിക്കാൻ തുടങ്ങുന്നത് ഇക്കാലത്താണ്.
യഥാതഥ പ്രതീതി (illusion of reality) നവോത്ഥാന കാലത്ത് ചിത്രകലയിൽ നേടിയെടുക്കാൻ സാധിച്ചത് കലയെ ഉയർന്ന തലത്തിലേക്ക് വികസിക്കുവാൻ സഹായിച്ചു. ചിത്രത്തിൽ പശ്ചാത്തലമായി ഭൂഭാഗദൃശ്യങ്ങൾ (Landscape) വരാൻ തുടങ്ങുന്നത് മിക്കവാറും നവോത്ഥാന കാലഘട്ടത്തോടെയാണ്. പരിപ്രേക്ഷ്യം (perspective) എന്ന രചനാവിദ്യ ഉപയോഗിച്ച് പശ്ചാത്തലഭൂഭാഗത്തിന് യാഥാർഥ്യ പ്രതീതി നൽകിയത് നവോത്ഥാനകാലത്തെ സവിശേഷതയാണ്.
യഥാതഥ പ്രതീതി എന്ന ദൃശ്യവിസ്മയം അതിശ്രേഷ്ഠമായി ചിത്രകലയിൽ ഉപയോഗിച്ചത് ഡച്ചു ചിത്രകാരന്മാരാണ്. ഇറ്റാലിയൻ നവോത്ഥാനം പോലെ ഡച്ചു ചിത്രകലാരംഗവും പാശ്ചാത്യലോകത്ത് ഗണ്യമായ സംഭാവനകൾ നല്കി. ജാൻവാൻ ഐക്(Janvan Eyech)ന്റെ ഘന്റ് അൾത്താര (Ghant altarpiece) ചിത്രം, അർനോൾ ഫിനിയുടെ വിവാഹചിത്രം (wedding portrait of Arnolfling) എന്നിവയിൽ ഓരോ ചെറിയ വസ്തുവിന്റെയും കൃത്യവും വിശദവുമായ ചിത്രീകരണം, വെളിച്ചം പതിയുന്നു എന്നു തോന്നിക്കുന്ന സ്വാഭാവികത എന്നിവയെല്ലാം യാഥാർഥ്യപ്രതീതി ഉണ്ടാകുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്.

സംഗീതകലയിലുണ്ടായ പുരോഗതിയും നവോത്ഥാനകാലത്തിന്റെ തനിമയാണ്. ആധുനികരീതിയിലുള്ള സംഗീതവിദ്യകളും സംഗീതോപകരണങ്ങളും കണ്ടുപിടിക്കാൻ ഇക്കാലത്തെ സംഗീതവിദ്വാന്മാർ ശ്രമിച്ചിരുന്നു. ഉപകരണ സംഗീതം, വായ്പാട്ടിൽനിന്ന് വേർപെട്ട് സ്വതന്ത്ര അസ്തിത്വം കൈവരിച്ചു തുടങ്ങുന്നത് ഇക്കാലത്താണ്. പോളിഫോണിക് സംഗീതവും രൂപപ്പെട്ടുതുടങ്ങിയത് നവോത്ഥാനകാല പരീക്ഷണങ്ങളുടെ ഭാഗമായാണ്. മാഡ്രിഗൽ എന്ന സംഗീതരൂപം ഹ്യൂമനിസ്റ്റുകളുടെ മഹത്തായ പരീക്ഷണമായിരുന്നു. നാലോ അഞ്ചോ ശബ്ദങ്ങൾ ഒന്നിച്ചുചേർത്ത സംഗീതരൂപമായിരുന്നു ഇത്. മതേതരമായ പ്രമേയങ്ങൾ സംഗീതത്തിലേക്ക് കൊണ്ടുവരികയും സംഗീതപാരമ്പര്യത്തെ മാറ്റിമറിക്കുകയും ചെയ്തു ഇത്തരം പരീക്ഷണങ്ങൾ.

ശാസ്ത്രം

   വോത്ഥാനകാലത്തുണ്ടായ മറ്റൊരു വലിയ പ്രത്യേകതയായിരുന്നു ശാസ്ത്രീയ വിജ്ഞാനത്തിന്റെ  വളർച്ച. ആധുനികവിജ്ഞാനത്തിൽ ഗണ്യമായ സംഭാവനകൾ നല്കിയ റോജർ ബേക്കൺ നവോത്ഥാനത്തിന്റെ സൃഷ്ടിയാണ്. ലിയനാർഡോ ഡാ വിഞ്ചി ഒരു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു പ്രകൃതി ശാസ്ത്രത്തിലും മനുഷ്യശരീരശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും വലിയ പാണ്ഡിത്യം നേടിയിരുന്ന ഡാവിഞ്ചി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വ്യോമയാനത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിരുന്നു. പോളണ്ടുകാരനായ കോപ്പർ നിക്കസ് പഴയ 'ഭൌമ-കേന്ദ്രിത' പ്രപഞ്ചസങ്കല്പത്തെ തകർത്ത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹമാണ് ഭൂമിയെന്ന് സമർഥിച്ചു. കോപ്പർനിക്കസ്സിന്റെ നിരീക്ഷണങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്നതിന് ജർമൻകാരനായ കെപ്ലർ എന്ന ശാസ്ത്രജ്ഞനു കഴിഞ്ഞു. 'കോപ്പർ നിക്കസ് വിപ്ളവം' യുഗനിർണായകമായ ശാസ്ത്രീയസംഭാവനയായി വിലയിരുത്തപ്പെടുന്നു.

ആധുനിക ബലതന്ത്രത്തിന്റെ ഉപജ്ഞാതാവായ ഗലീലിയോ ദൂരദർശിനി ഉപയോഗിച്ച്, ചന്ദ്രനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ശുക്രന്റെ വൃദ്ധിക്ഷയങ്ങളും നിരീക്ഷിച്ചതാണ് മറ്റൊരു ചരിത്രമുഹൂർത്തം. ക്രൈസ്തവസഭയുടെ സിദ്ധാന്തങ്ങൾക്കെതിരായിരുന്നു ഗലീലിയോയുടെ കണ്ടുപിടിത്തം. കോപ്പർ നിക്കസിന്റെ നിരീക്ഷണങ്ങളെ തെളിയിക്കുയായിരുന്നു ഗലീലിയോ. പോപ്പ് പീയുസ് നാലാമൻ ദൈവനിന്ദ ആരോപിച്ച് അദ്ദേഹത്തെ ഏകാന്ത തടവിന് ശിക്ഷിച്ചു. എന്നാൽ ചരിത്രഗതിയിൽ സഭ പിൻതള്ളപ്പെടുകയും മനുഷ്യഗതിയെ മാറ്റിയ ശാസ്ത്രജ്ഞനായി ഗലീലിയോ അംഗീകരിക്കപ്പെടുകയും ചെയ്തു.

ഇംഗ്ളണ്ടുകാരനായ സർ ഐസക് ന്യൂട്ടൺ കണ്ടുപിടിച്ച 'ഗുരുത്വാകർഷണ' നിയമവും 'ചലന'നിയമങ്ങളും ശാസ്ത്രത്തെമാത്രമല്ല, മനുഷ്യരുടെ ലോകബോധത്തെത്തന്നെ അഗാധമായി പരിവർത്തിപ്പിച്ചു. 1662-ൽ ലണ്ടനിലെ റോയൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതോടുകൂടി ഇംഗ്ലണ്ടിൽ ശാസ്ത്ര ഗവേഷണം അസാമാന്യമായ വളർച്ച പ്രാപിച്ചു.
നവോത്ഥാനകാലത്തെ ഒരു പ്രധാന സംഭവമായിരുന്നു വെടിമരുന്നിന്റെ കണ്ടുപിടിത്തം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ചൈനാക്കാർക്ക് വെടിമരുന്നിനെ ഒരു സ്ഫോടകവസ്തുവായി ഉപയോഗിക്കാൻ അറിയാമായിരുന്നു. യൂറോപ്പിൽ വെടിമരുന്നു കണ്ടുപിടിച്ചത് റോജർബേക്കൺ ആണെന്നു വിശ്വസിക്കപ്പെടുന്നു. റോജർ ബേക്കണിന്റെ കണ്ടുപിടിത്തത്തിനുശേഷം ജർമൻ ശാസ്ത്രജ്ഞനായ ബർത്തോൾഡ് ഷ്വാറ്റ്സ് വെടിമരുന്നിന്റെ ശക്തി കൂടുതൽ വർധിപ്പിച്ചു. അതിനെത്തുടർന്നാണ് വെടിമരുന്നുപയോഗിച്ചുള്ള പീരങ്കികൾ നിലവിൽവന്നത്. അതോടെ വെടിമരുന്നിന്റെ നിർമ്മാണം ഓരോ രാജ്യത്തിന്റെയും നിലനില്പിന് ആവശ്യമായിത്തീർന്നു. വലിയതോതിൽ തോക്കുകളും പീരങ്കികളും നിർമിച്ചു സൂക്ഷിച്ചതിനെത്തുടർന്ന് യൂറോപ്പിലെ പുതിയ രാജാക്കന്മാർ അതിശക്തരായിത്തീർന്നു. യൂറോപ്പിലെ ഫ്യൂഡൽ പ്രഭുക്കന്മാരെ അടിച്ചൊതുക്കുവാൻ അവർ തോക്കുകൾ ഉപയോഗപ്പെടുത്തി. യൂറോപ്യൻ നാവികശക്തികൾക്ക് വിദൂരങ്ങളായ ഭൂഖണ്ഡങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിനുള്ള കഴിവുണ്ടാക്കിക്കൊടുത്തതും വെടിമരുന്നിന്റെ കണ്ടുപിടിത്തം ആയിരുന്നു.
ഭൗതികശാസ്ത്രത്തോടൊപ്പം മറ്റു ശാസ്ത്രശാഖകളും രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഏതുവസ്തുവിനെയും സ്വർണമാക്കി മാറ്റാമെന്നുള്ള ധാരണയിൽ ആരംഭിച്ച ആൽക്കെമി, രസതന്ത്ര പഠനങ്ങൾക്ക് അടിത്തറയിട്ടു. ലാവോസിയേയിലൂടെ ഈ ശാസ്ത്രീയ അന്വേഷണം കൂടുതൽ മുന്നോട്ടുപോയി. വൈദ്യശാസ്ത്രം, ഗണിതം, ജീവശാസ്ത്രം, ഭൗമശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതു ചുവടുവെപ്പുകളുണ്ടായി. പരമ്പരാഗത അന്വേഷണരീതികളും അറിവും പരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നിലനിന്നതായിരുന്നു. എന്നാൽ നവോത്ഥാനകാല തത്ത്വചിന്തയും, ഗണിതവും, പുതിയ അന്വേഷണങ്ങളും ചേർന്ന് 'ശാസ്ത്രീയ രീതിശാസ്ത്രം' (Scientific methodology) വികസിച്ചുവന്നു. വസ്തുനിഷ്ഠ അന്വേഷണത്തിന്റെ ഈ മേഖല ലോകത്തെത്തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ നടത്തി. ഒരുപക്ഷേ ശാസ്ത്രീയരീതിശാസ്ത്രത്തിന്റെ വികാസമായിരിക്കും യൂറോപ്യൻ നവോത്ഥാനത്തിന്റെ ഏറ്റവും ചലനാത്മകമായ സംഭാവന. അരിസ്റ്റോട്ടിലിയൻ സിദ്ധാന്തങ്ങളെ നിരാകരിച്ചുകൊണ്ട് കൂടിയാണ് ഇത് മുന്നോട്ടുപോയത്.

മാർട്ടിൻ ലൂഥർ

പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന (ജനനം: 10 നവംബർ 1483; മരണം 18 ഫെബ്രുവരി 1546) പുരോഹിതനും ദൈവശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്നു  മാർട്ടിൻ ലൂഥർ. പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവത്തിന് കാരണമായ ഇദ്ദേഹത്തിന്റെ ചിന്തകൾ പാശ്ചാത്യക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്കാരത്തിന്റെ തന്നെയും ഗതിയെ മാറ്റിമറിച്ചു.
റോമൻ കത്തോലിക്ക സഭയുടെ വിശ്വാസാചാരങ്ങളിൽ പലതും ബൈബിളിന്‌ നിരക്കാത്തതാണെന്നായിരുന്നു‌ ഇദ്ദേഹത്തിന്റെ നിലപാട്.  മതപരമായ ആധികാരികതയുടെ ഏകമാത്രമായ ഉറവിടം വേദപുസ്തകമാണെന്നു വാദിച്ച ഇദ്ദേഹം മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തു. യേശുവിന്റെ  നാമത്തിൽ ജ്ഞാനസ്നാനം ലഭിച്ചവരെല്ലാം പുരോഹിത വർഗ്ഗമാണെന്നും ഇദ്ദേഹം വാദിച്ചു.  ലൂഥറിന്റെ അഭിപ്രായത്തിൽ, നിത്യരക്ഷ ദൈവത്തിൽനിന്നുള്ള സൗജന്യ ദാനമാണ്. അത് നന്മപ്രവർത്തികളിലൂടെ നേടാവുന്നതല്ല. യഥാർത്ഥ പശ്ചാത്താപവും യേശുവാണ് രക്ഷകൻ എന്ന വിശ്വാസവുമാണ് അതിലേയ്ക്കുള്ള വഴി. പാപമോചനത്തിനായി പള്ളിക്ക് സംഭാവനകൾ നൽകുന്നതിനോടുള്ള എതിർപ്പിലായിരുന്നു, സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്റെ തുടക്കം.
ഒരു ജർമ്മൻ ദേശീയവാദി കൂടി ആയിരുന്ന ലൂഥർ, ആരാധനയിലും മതപ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുകയും ബൈബിളിനെ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.  വിവർത്തനകലയിൽ പ്രാമാണികമായ നിയമങ്ങൾ കൊണ്ടുവന്ന ഈ പരിഭാഷ, ജർമ്മൻ ഭാഷയിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി.  ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയായ കിങ് ജെയിംസ് ബൈബിളിനേയും ലൂഥറിന്റെ ജർമൻ വിവർത്തനം സ്വാധീനിച്ചു.   ലൂഥർ രചിച്ച കീർത്തനങ്ങൾ, ക്രിസ്തീയ സഭകളിൽ ആരാധനാസമൂഹം ഒത്തുചേർന്ന് ഗാനങ്ങൾ ആലപിക്കുന്ന സമ്പ്രദായത്തിന്റെ വളർച്ചക്ക് വഴിയൊരുക്കി.  കാഥറീന വോൺ ബോറ എന്ന മുൻ കന്യാസ്ത്രീയുമായുള്ള ലൂഥറുടെ വിവാഹം, പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതരുടെ വിവാഹത്തിന് തുടക്കംകുറിച്ചു.
അവസാനകാലത്ത് ലൂഥർ ജൂതരേക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു. ജൂതന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ പ്രസ്താവനകൾ നാത്സികൾ 1933–45 കാലയളവിൽ അവരുടെ യഹൂദവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു.
 
 ഹഗ്ഗിയസോഫിയ-ചിത്രങ്ങള്‍
 ഹഗ്ഗിയസോഫിയ-വിവരണങ്ങള്‍

ഹഗ്ഗിയസോഫിയ 

 
ഹഗ്ഗിയ സോഫിയ 

https://drive.google.com/file/d/0B3ds4PEXIT7-OFByVlhzbmVaOGc/view?usp=sharing

Galileo Galilee
 Galileo Galilei
Telescope
Copernicus
Nicolaus Copernicus



7 comments:

  1. ജിതേഷ് സാറിൻ്റെ ഈ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല.എന്റെ വിദ്യാലയത്തിൽ എല്ലാ അധ്യാപകരും ഈ സെെററും ഗ്രൂപ്പിലെ കാര്യങ്ങളും ഫലപ്രദമായി ക്ലാസ്സുകളിൽ ഉപയോഗിക്കുന്നു....

    ReplyDelete
    Replies
    1. സർ ഇതാണു പ്രതിഫലം... നന്ദി

      Delete
  2. സർ വളരെ ഉപകാരപ്രദമായിരുന്നു.

    ReplyDelete
  3. സർ വളരെ ഉപകാരപ്രദമായിരുന്നു.

    ReplyDelete
  4. സർ ആക്ടിവിറ്റി യുടെ answer ഒന്ന് നൽകുമോ

    ReplyDelete