ചോദ്യങ്ങൾ
1.ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭൂഖണ്ഡം ഏഷ്യയാണ്. എത്രയാണ് ഈ വൻകരയുടെ വിസ്തൃതി?
2. ഓട് വ്യവസായത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല ഏതാണ്?
3. ലോക ജലദിനം ആഘോഷിക്കുന്നത് ഏതു ദിവസമാണ്?
4. ഗൾഫ് ഒഫ് കമ്പത്ത് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
5. മൺസൂൺ ആരംഭത്തിലോ അവസാനിച്ച ഉടനെയോ കടലിലെ പ്രശാന്തമായ ചില ഭാഗങ്ങളിൽ ചെളിയടിഞ്ഞുകൂടി രൂപംകൊള്ളുന്ന ചിറകൾ ഏതു പേരിൽ അറിയപ്പെടുന്നു?
6. ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്?
7. ഉയർന്ന അക്ഷാംശമേഖലകളിൽ നിന്ന് താഴ്ന്ന അക്ഷാംശ മേഖലകളിലേക്ക് ഒഴുകുന്ന ജലപ്രവാഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?
8. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മത്സ്യബന്ധനകേന്ദ്രമാണ് അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറെ തീരത്തുള്ള ന്യൂഫൗണ്ട്‌ലാൻഡിന്റെ കിഴക്കേതീരം. ഏതു പേരിലാണ് ഇവിടം അറിയപ്പെടുന്നത്?
9. മദ്ധ്യഅക്ഷാംശ രേഖ എത്ര ഡിഗ്രിയാണ്?
10. അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സമയമേഖലകളുടെ രേഖാംശ വ്യാപ്തി എത്രയാണ്?
11. ഭൂമിയുടെ ആകൃതി ഏതു പേരിൽ അറിയപ്പെടുന്നു?
12. എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് ഏതുപേരിൽ?
13. ദക്ഷിണായനരേഖയുടെ നേർമുകളിൽ സൂര്യൻ എത്തുന്നത് ഏതു ദിവസമാണ്?
14. സമുദ്രജലപ്രവാഹങ്ങളുടെയും കാറ്റുകളുടെയും ദിശാവ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഘടകം ഏത്?
15. അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്?
16. നാണയങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനം?
17. ശാസനങ്ങളിലെയും മറ്റുമുള്ള പഴയ എഴുത്തുകളെപ്പറ്റിയുള്ള പഠനം?
18. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി?
19. ഏതു കാലഘട്ടത്തിലാണ് കൃഷി കണ്ടുപിടിച്ചത്?
20. ഈജിപ്തുകാരുടെ എഴുത്തുവിദ്യ അറിയപ്പെട്ടത്?
21. മനുഷ്യൻ ആദ്യമായി കൃഷി ആരംഭിച്ച പ്രദേശം?
22. ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടത്?
23. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമായി പ്രാചീന ഈജിപ്റ്റുകാർ നിർമ്മിച്ച ശില്പം?
24. ലോകത്തിലെ ആദ്യത്തെ രാജ്ഞി എന്നറിയപ്പെടുന്നത്?
25. ഏറ്റവും പ്രധാനപ്പെട്ട സുമേറിയൻ ഭരണാധികാരി?
26. സുമേറിയൻ സംസ്കാര കാലഘട്ടത്തിൽ നിർമ്മിച്ച വൻ ക്ഷേത്രഗോപുരങ്ങൾ?
27. വൻമതിൽ നിർമ്മിച്ച ചൈനീസ് ചക്രവർത്തി?
28. കൺഫ്യൂഷനിസം എന്ന മതത്തിന്റെ സ്ഥാപകൻ?
29. ആരുടെ കാലഘട്ടമാണ് ഏതൻസിന്റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്?
30. പ്ളാറ്റോവിന്റെ പ്രസിദ്ധ ഗ്രന്ഥം?
31. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
32. പ്യൂണിക് യുദ്ധങ്ങളിൽ ഏറ്റുമുട്ടിയത്?
33. ക്രിസ്തുമതത്തെ അംഗീകരിച്ച ആദ്യ റോമൻ ചക്രവർത്തി?
34. ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം?
35.'മെഡിറ്റേഷൻസ്" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
36. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങൾ രചിച്ചത്?
37. പേർഷ്യൻ ഭരണാധികാരിയായ ഡാരിയസ് മൂന്നാമനെ പരാജയപ്പെടുത്തിയ മാസിഡോണിയൻ ഭരണാധികാരി?
38. ജൂതമതവിശ്വാസികൾ തങ്ങളുടെ പിതാവെന്ന് വിശ്വസിക്കുന്നത്?
39. ജൂതമതസ്ഥാപകൻ?
40. ജൂതന്മാരുടെ പുണ്യസ്ഥലം?
41. യേശുക്രിസ്തു ജനിച്ചത്?
42. ജനാധിപത്യത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?
ഉത്തങ്ങൾ
(1) 44,008,000 ച. കി.മീ. (2) തൃശൂർ (3) മാർച്ച് 22 (4) ഗുജറാത്ത് (5) ചാകര (6) ചാന്ദ്രമാസം (7) ശീതജലപ്രവാഹം (8) ഗ്രാന്റ്സ് ബാങ്ക് (9) 45 ഡിഗ്രി (10) 7.5 ഡിഗ്രി (11) ജിയോയിഡ് (12) സാഗർമാത (13) ഡിസംബർ 22 (14) കോറിയോലിസ് പ്രഭാവം (15) നോർവെസ്റ്റർ (16) ന്യൂമിസ്മാറ്റിക്സ് (17) പാലിയോഗ്രാഫി (18) കാർബൺ 14 ഡേറ്റിങ് (19) നവീനശിലായുഗത്തിൽ (20)ഹൈറോഗ്ളിഫിക്സ് (21)തായ്‌ലൻഡും ഫെർട്ടയിൽ ക്രസൻറും (22) ഫറോവമാർ (23) സ്പിങ്ക്സ് (24) ഹാപ്‌ഷെഷൂത്ത് (25) ഡുംഗി (26) സിഗുറാത്തുകൾ (27) ഷിഹ്വാങ്ങ്തി (28) കൺഫ്യൂഷ്യസ് (29) പെരിക്ളിസ് (30) റിപ്പബ്ളിക് (31) ഹിപ്പോക്രാറ്റസ് (32) റോമും കാർത്തേജും (33) കോൺസ്റ്റന്റയിൻ (34) തോറ (35) മാർക്കസ് അറേലിയസ് (36) ഹോമർ (37) മഹാനായ അലക്സാണ്ടർ (38) അബ്രഹാമിനെ (39) മോസസ് (40) ജറുസലേം (41) ജറുസലേമിനടുത്തുള്ള ബത്‌ലഹേം (42) കൈസ്തനീസ്.
No comments:
Post a Comment