Friday, 15 July 2016

STANDARD 5 SOCIAL SCIENCE

UNIT  3
നമ്മുടെ കുടുംബം

പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളും ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു. ജീവജാലങ്ങളിൽ മനുഷ്യനുമാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് ഒരു കുട്ടി ഇവരടങ്ങുന്നതാണ്, ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതായിരുന്നു; അതാണ് കൂട്ടുകുടുംബം. സാമൂഹികമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്.ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. 


https://simple.wikipedia.org/wiki/Family



No comments:

Post a Comment