Sunday, 3 July 2016

STANDARD 1 MATHS

 UNIT 6  പത്തുകളും ഞാനും

TEACHING MANUAL, WORK SHEET

100വരെയുള്ള സംഖ്യാബോധം - ഒരു പഠനസഹായി

 



















ഒന്നുമുതല്‍ 100 വരെയുള്ള സംഖ്യകള്‍ എഴുതിയ ഒരു ചാര്‍ട്ട് ആദ്യമായി തയ്യാറാക്കണം.അതിനുമുകളിലായി തുറന്നുനോക്കാവുന്ന വിധത്തില്‍ പേപ്പറുകള്‍ മുറിച്ചൊട്ടിച്ച് പരമാവധി സംഖ്യകളെ മറച്ചിരിക്കണം..ചില അക്ഷരങ്ങള്‍ തുറന്നും വെക്കാവുന്നതാണ്.മറച്ചിരിക്കുന്ന അക്ഷരങ്ങള്‍ ഏത് ചൂണ്ടിക്കാണിച്ചാലും കുട്ടിക്ക് പറയാന്‍ പറ്റണം.പറ്റാത്ത കുട്ടികള്‍ക്ക് സഹായകമാകുന്ന വിധത്തില്‍ ചില സൂചനകള്‍ ചില സ്ഥലങ്ങളില്‍ കൊടുക്കാവുന്നതാണ്.ഉദാഹരണമായി 36 എന്ന അക്കം മറച്ചിരിക്കുന്ന കോളത്തിനുമുകളില്‍30+6 എന്നെഴുതാം.ഇതിന് ഇടതുഭാഗത്തുള്ള സംഖ്യയാണ് പറയാന്‍ ആവശ്യപ്പെട്ടതെങ്കില്‍ 36ല്‍നിന്ന് 1കുറച്ച് കുട്ടിക്ക് കണ്ടെത്താവുന്നതാണ്..പറയാന്‍ തീരെ സാധിക്കാത്തപ്പോള്‍ കടലാസ് പൊക്കിനോക്കി സംഖ്യ കണ്ടെത്താവുന്നതാണ്..

ഈ പഠനോപകരണം കൊണ്ടുള്ള മറ്റ് ഉപയോഗങ്ങള്‍...

1...തുടര്‍ച്ചയായി എണ്ണാനുപയോഗിക്കാം.

2...തൊട്ട് മുമ്പുള്ള സംഖ്യ..ശേഷമുള്ള സംഖ്യ എന്നിവ കണ്ടെത്താം.

3...10+2...12,30+6..36, 40+8..48...എന്നിങ്ങനെ പത്തുകളും സംഖ്യകളും തമ്മിലുള്ള ബന്ധം കണ്ടെത്താം

4..‌ചില പാറ്റേണുകള്‍ രൂപീകരിക്കാന്‍ കഴിയും

5...കൂട്ടാനും കുറക്കാനും പഠിക്കാം

6..ഉത്തരം കണ്ടെത്താന്‍ പറ്റാത്ത മന്ദപഠിതാക്കള്‍ക്കുകൂടി സ്വയംപഠനത്തിന് സഹായകരമാണ്

.7..100വരെയുള്ള സംഖ്യാബോധം ഇതിന്റെ കൃതായമായ ഉപയോഗത്തിലൂടെ ഉറപ്പിക്കാം.  (Courtesy: terms kasargod)

 

wait 4 more updates

No comments:

Post a Comment