മടിയൻ കാക്കയുടെ കഥ
മണ്ണിലെ നിധി PENCIL MODULE DOWNLOAD
അധ്വാനം
- അധ്വാനം താന്‍ സമ്പത്ത്
- എല്ലുമുറിയെ പണി ചെയ്‌താല്‍ പല്ല മുറിയെ തിന്നാം
- പയ്യെ തിന്നാല്‍ പനയും തിന്നാം
- ഒരു വേലയ്ക്കിര് വേല
- ഒത്തുപിടിച്ചാല്‍ മലയും പോരും
- കണ്ടത്തിലെ പണിക്ക് വരമ്പത്ത് കുലി
- അധ്വാനത്തില്‍ വേര് കയ്ച്ചാലും ഫലം മധുരിക്കും
- സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം
- എല്ലാവരുംതേങ്ങ ഉടയ്ക്കുമ്പോള്‍ ഞാന്‍ ചിരട്ടയെങ്കിലും ഉടയ്ക്കണടെ
- കട്ടു തിന്നുന്നവനും ,നട്ടുതിന്നുന്നവനും ,തെണ്ടിതിന്നുന്നവനും അടങ്ങിയിരുക്കില്ല
- ഓടാന്‍ വയ്യാത്തവന്‍ ചാടാന്‍ പോകരുത്
- വേണമെങ്കില്‍ ചക്ക വേരിലും കായിക്കും
- വേലയില്ലാതെ കൂലിയില്ല
- വേല ചെയ്യാത്തവന ഊണല്ല
- വേലയില്ലെങ്കില്‍ തീനുമില്ല
- വിത്തിട്ടവന്‍ വിള കൊയ്യും
- അന്നു വെച്ച വാഴ അന്നു കുലയ്ക്കില്ല
- ഏത്തയ്ക്ക ഉണ്ടാവണമെങ്കില്‍ ഏത്തമിടണം
- ചെറു വാരിയാല്‍ ചോറുകിട്ടും
- നട്ടു തിന്നണം ചുട്ടു തിന്നരുത്
- പത്തായം പട്ടിണി കിടക്കരുത
- പണി കുടാതെ പണമില്ല
- കൈ അടിയാലെ വയാടു
- ഉഴുന്നകാലത്ത് ഊരുചുറ്റി നടന്നിട്ട അറക്കുന്ന കാലത്ത് അരിവാളുമായി വന്നാലോ
- പാടത്ത് ജോലി വരമ്പത്ത് കുലി
- വിയര്‍പ്പിന്‍റെ വിശപ്പ് സുഖ്മെരും
- വേലചെയ്‌താല്‍ കുലി വേഷമിട്ടാല്‍ കാശ
- വിത്ത് ഗുണം പത്ത് ഗുണം
- അണ്ണാറക്കന്നനും തന്നാലായത്
- ആനയ്ക്ക് തടി ഭാരം ഉറുമ്പിനരി ഭാരം
- ഉന്തിന്‍റെ കുടെ ഒരുതളളം കുടെ
- സദ്യ മറന്നാലും പട്ടിണി മറക്കില്ല
- അപ്പുറത്ത് തേങ്ങാ തിരുവുമ്പോള്‍ ഇപ്പുറത്ത് ചിരട്ടയെങ്കിലും തിരുവാണോ
- അല്ലലുള്ള പുലയിയെ ച്ചുളളലുളള കാടറിയു
കൃഷിച്ചൊല്ലുകൾ
- ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
- കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
- അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
- അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
- അമരത്തടത്തിൽ തവള കരയണം
- ആരിയൻ വിതച്ചാ നവര കൊയ്യാമോ
- ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
- ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
- ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
- ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
- ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
- ഉഴവിൽ തന്നെ കള തീർക്കണം
- എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
- എള്ളിന് ഉഴവ് ഏഴരച്ചാൽ
- എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
- എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
- ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
- ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
- കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
- കണ്ടം വിറ്റു കാളയെ വാങ്ങുമോ
- കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
- കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
- കന്നില്ലാത്തവന് കണ്ണില്ല
- കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
- കർക്കടകത്തിൽ പത്തില കഴിക്കണം
- കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്
- കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
- കല്ലാടും മുറ്റത്ത് നെല്ലാടില്ല
- കളപറിക്കാത്ത വയലിൽ വിള കാണില്ല
- കളപറിച്ചാൽ കളം നിറയും
- കാറ്റുള്ളപ്പോൾ തൂറ്റണം
- കാർത്തിക കഴിഞ്ഞാൽ മഴയില്ല
- കാലം നോക്കി കൃഷി
- കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
- കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
- കുംഭത്തിൽ കുടമുരുളും
- കുംഭത്തിൽ കുടമെടുത്തു നന
- കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
- കൂര വിതച്ചാൽ പൊക്കാളിയാവില്ല
- കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
- കൃഷി വർഷം പോലെ
- ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
- ചോതികഴിഞ്ഞാൽ ചോദ്യമില്ല
- ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
- ഞാറായാൽ ചോറായി
- തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
- തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
- തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
- തേവുന്നവൻ തന്നെ തിരിക്കണം
- തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
- തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
- ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
- നട്ടാലേ നേട്ടമുള്ളൂ
- നല്ല തെങ്ങിനു നാല്പതു മടൽ
- നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
- നവര വിതച്ചാൽ തുവര കായ്ക്കുമോ
- പടുമുളയ്ക്ക് വളം വേണ്ട
- പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
- പതിരില്ലാത്ത കതിരില്ല
- പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
- പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
- മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
- മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
- മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
- മണ്ണറിഞ്ഞു വിത്തു്
- മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
- മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
- മരമറിഞ്ഞ് കൊടിയിടണം
- മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
- മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
- മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
- മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
- മുതിരയ്ക്ക് മൂന്നു മഴ
- മുൻവിള പൊൻവിള
- മുണ്ടകൻ മുങ്ങണം
- മുളയിലറിയാം വിള
- മുളയിലേ നുള്ളണമെന്നല്ലേ
- മുള്ളു നട്ടവൻ സൂക്ഷിക്കണം
- മേടം തെറ്റിയാൽ മോടൻ തെറ്റി
- വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
- വയലു വറ്റി കക്ക വാരാനിരുന്നാലോ
- വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
- വളമേറിയാൽ കൂമ്പടയ്ക്കും
- വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
- വർഷം പോലെ കൃഷി
- വിതച്ചതു കൊയ്യും
- വിത്തുഗുണം പത്തുഗുണം
- വിത്തുള്ളടത്തു പേരു
- വിത്താഴം ചെന്നാൽ പത്തായം നിറയും
- വിത്തിനൊത്ത വിള
- വിത്തെടുത്തുണ്ണരുതു്
- വിത്തുവിറ്റുണ്ണരുത്
- വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
- വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
- വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്
- വിളഞ്ഞാൽ കതിർ വളയും
- വിളയുന്ന വിത്തു മുളയിലറിയാം
- വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
- വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
- വേലിതന്നെ വിളവുതിന്നുക
- സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
- കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
അഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeletecongrass
ReplyDelete