Sunday, 17 July 2016

STANDARD 3 MALAYALAM UNIT 5


സ്നേഹം
PENCIL UNIT MODULE DOWNLOAD 

കവിത ആഡിയോ കേൾക്കാം ഇവിട
കേൾക്കാം മറ്റൊന്നു കൂടി  ഇവിട

കിളിമാനൂർ രമാകാന്തൻ

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും വിവർത്തകനുമായിരുന്നു കിളിമാനൂർ രമാകാന്തൻ (1938 ഓഗസ്റ്റ് 2 - 2009 നവംബർ 30). ദാന്തെയുടെ ഡിവൈൻ കോമഡി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിലിറങ്ങുന്ന ആദ്യ വിവർത്തനമാണിത്. ഈ വിവർത്തനത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 
 

കിളിമാനൂർ രമാകാന്തൻ

മലയാള കവിതക്ക് നവഭാവുകത്വം സമ്മാനിച്ച കവികളിൽ പ്രമുഖനായ രമാകാന്തൻ 1938-ൽ കിളിമാനൂരിൽ ജനിച്ചു. എൻ.കല്യാണി, എസ്. അച്യുതൻ എന്നിവരായിരുന്നു മാതാപിതാക്കൾ. കിളിമാനൂർ രാജരാജവർമ്മ ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം. ദീർഘകാലം കൊല്ലം ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. 2009 നവംബർ 30-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു

കൃതികൾ

കവിതാസമാഹാരങ്ങൾ

  • പാന്ഥന്റെ പാട്ട്
  • കണ്ണീരിനക്കരെ
  • മർമ്മരം
  • മനുഷ്യമരങ്ങൾ
  • ഹരിതഭൂമി
  • ആരോ ഒരാൾ
  • അമ്പതു പ്രേമഗാനങ്ങൾ

വിവർത്തനം

  • ഡിവൈൻ കോമഡി

യാത്രാവിവരണം

  • ദാന്തെയുടെ നാട്ടിൽ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2004) - ഡിവൈൻ കോമഡി (വിവർത്തനം)
  • ആശാൻ സ്മാരക പുരസ്കാരം (2005)
  • മുലൂർ സ്മാരക പുരസ്കാരം

No comments:

Post a Comment