Saturday, 14 October 2017

STANDARD 3 MALAYALAM UNIT 6

കളിയും കാര്യവും 
എലിയും പൂ‍ച്ചയും

PENCIL UNIT MODULE  DOWNLOAD 

കുഞ്ചന്‍ നമ്പ്യാര്‍ ജീവ ചരിത്രം
ഓട്ടൻ തുള്ളൽ

  മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ശീതങ്കൻ തുള്ളൽ
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
വേഷക്രമം

ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അംബലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.

തുള്ളലിലെ താളങ്ങൾ

തുള്ളലിൽ ഉപയോഗിയ്ക്കുന്ന താളങ്ങൾ ഇവയാണ്

ഗണപതി താളം

തുള്ളൽ തുടങ്ങുമ്പോൾ ചുവടുവെയ്ക്കുന്നത് ഈ താളത്തിനനുസരിച്ചാണ്.

ചമ്പ താളം

10 അക്ഷര താളം. വായ്ത്താരി ഇപ്രകാരമാണ്"തത്തിന്തത്താ കിടധീ ധിതി ത്തിത്തൈ"

ചെമ്പട താളം

8 അക്ഷരതാളം
കൂടാതെ മർ‌മ്മ താളം,ലക്ഷ്മീ താളം,കുംഭ താളം,കാരികതാളം,കുണ്ടനാച്ചിതാളം തുടങ്ങിയവയും ഉണ്ട്.

വാദ്യങ്ങൾ

മദ്ദളത്തിന്റെ ചോറിട്ട ഭാഗത്ത് അതായത് വലതുഭാഗത്ത് "തി""ന്നാം"എന്നും ഇടതുഭാഗത്ത് "ത""തോം"എന്നും പാഠക്കൈകൾ ഉള്ള തൊപ്പിമദ്ദളവും,ഓടുകൊണ്ടുണ്ടാക്കിയിരിയ്ക്കുന്ന ഘനവാദ്യമായ കുഴിത്താളവും ആണ് തുള്ളലിൽ ഉപയോഗിയ്ക്കുന്ന വാദ്യങ്ങൾ

സംഗീതം

രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽ‌പറഞ്ഞ താളങ്ങളും ഉപയോഗിയ്ക്കുന്നു. പ്രധാനമായും അഠാണ,നീലാംബരി,ബിലഹരി,ദ്വിജാവന്തി,ഭൂപാളം,ഇന്ദിശ,കാനക്കുറുഞ്ഞി,നാട്ടക്കുറുഞ്ഞി, പുറനീര്,ആനന്ദഭൈരവി,ബേഗഡ എന്നിവയാണ് ഉപയോഗിയ്ക്കുന്ന രാഗങ്ങൾ . നർ‌ത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിയ്ക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിയ്ക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽ‌പാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിയ്ക്കുന്നത്.

തുള്ളലിലെ വൃത്തങ്ങൾ

ഓട്ടൻ തുള്ളലിൽ പൊതുവേ ഉപയോഗിച്ച് കാണുന്നത് തരംഗിണി എന്ന വൃത്തമാണ്‌.

കുഞ്ചൻ നമ്പ്യാരും ഓട്ടൻ തുള്ളലും

കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.



 കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍


  
ടോം ആന്റ് ജെറി

വില്ല്യം ഹന്നയും ജോസഫ് ബാർബറയും ചേർന്ന് എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു കൂട്ടം കാർട്ടൂണുകളാണ് ടോം ആൻഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടർന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് ഇതിലെ മുഖ്യ പ്രമേയം. 1940 മുതൽ 1959 വരെയുള്ള കാലത്തിൽ ഹന്നയും ബാർബറയും ചേർന്ന് 114 ടോം ആൻഡ് ജെറി കാർട്ടൂണുകൾ സൃഷ്ടിക്കുകയുണ്ടായി. ഈ കാർട്ടൂൺ പരമ്പര ഏഴു തവണ അക്കാഡമിക് അവാർഡ് നേടി ശ്രദ്ധ നേടുകയുണ്ടായി.

കഥാരീതി

ജന്മ വൈരികളായ പൂച്ചയും എലിയും തമ്മിലുള്ള വഴക്കിനെ മുൻനിർത്തിക്കൊണ്ടുള്ള ടോമിന്റെയും ജെറിയുടെയും തമ്മിലടി ആരേയും ചിരിപ്പിക്കുന്ന രീതിയിൽ വളരെ ഹാസ്യാത്മകമായ് അവതരിപ്പിച്ചിരിക്കുന്നു. ജെറിയെ പിടികൂടാൻ ടോം കാട്ടിക്കൂട്ടുന്ന അസംഖ്യം ശ്രമങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. പക്ഷേ ചില കഥകളിൽ ഇവർ പരസ്പരം സ്നേഹത്തോടെ കഴിയുന്നതും കാണാൻ സാധിക്കും.

കഥാപാത്രങ്ങൾ

ടോമും ജെറിയും

ടോം ഒരു നീലിച്ച ചാര നിറമുള്ള വീട്ടിൽ വളർത്തുന്ന പൂച്ചയാണ്. ഇഷ്ടം പോലെ ആഹാരവും കിടക്കാൻ നല്ല മെത്തയും ഉള്ള ടോം ഒരു സുഖലോലുപ ജീവിതമാണ് നയിക്കുന്നത്. വളരെ വേഗത്തിൽ കോപിക്കുന്ന ടോം ഒരു ചെറിയ കാര്യം പോലും പർവതീകരിച്ച് കാണുന്നു. തരക്കേടില്ലാത്ത ഒരു സ്ത്രീ ലമ്പടൻ കൂടിയാണ് അവൻ. സുന്ദരികളായ പെൺ പൂച്ചകൾ ടോമിന്റെ ഒരു ദൌർബല്യമാണ്. അവരെ കാണുമ്പോൾ ടോം ചൂളമടിക്കുന്നത് ഒരു പതിവാണ്. കാർട്ടൂൺ തുടങ്ങിയ കാലത്ത് ടോമിന്റെ പേരു ജാസ്പർ എന്നായിരുന്നു. പിന്നീട് ടോം എന്ന് മാറ്റുകയായിരുന്നു. ഇംഗ്ലിഷിൽ ആൺപൂച്ചക്ക് പൊതുവെ പറയുന്ന പേരാണു ടോം (മലയാളത്തിൽ കണ്ടൻ എന്ന പോലെ).
കാപ്പി നിറമുള്ള ഒരു ചെറിയ എലിയാണ് ജെറി. ജെറിയുടെ താമസം എപ്പോഴും ടോമിന്റെ ചുറ്റുവട്ടത്ത് തന്നെയായിരിക്കും. ജെറി ഒരു സ്വതന്ത്രചിന്താഗതിക്കാരനും അവസരവാദിയുമാണ്. തന്റെ വണ്ണത്തിനും രൂപത്തിനും അതീതമായ ശക്തി ജെറിയുടെ ഒരു പ്രത്യേകതയാണ്. വളരെ ഭാരം കൂടിയ വസ്തുക്കൾ അനായാസം ഉയർത്തുകയും അവ കൊണ്ടുള്ള ആക്രമണങ്ങൾ താങ്ങുകയും ചെയ്യുന്ന ജെറി അത് വ്യക്തമാക്കുന്നു. ടോം വളരെ ഊർജ്ജസ്വലനും നിശ്ചയദാർഡ്യമുള്ളവുനുമാണെങ്കിൽ കൂടി ജെറിയുടെ സൂത്രങ്ങൾക്കും കൂർമ്മബുദ്ധിക്കും മുൻപിൽ അമ്പെ പരാജയപ്പെടുന്നു. രണ്ട് പേരും സാഡിസ്റ്റിക് ടെണ്ടൻസി പ്രകടിപ്പിക്കാറുണ്ട്, അതായത് ഒരാൾക്ക് പരിക്കേൽക്കുമ്പോൾ മറ്റെയാൾ ആഹ്ലാദിക്കുന്നു. എന്നിരുന്നാലും ഒരാൾക്ക് വലിയ അപകടം വരുമ്പോൾ മറ്റേയാൾ സഹായിക്കാൻ എത്തുന്നു.



1 comment: