Saturday, 2 July 2016

STANDARD 4 MALAYALAM ഹരിതം

പച്ചക്കിളി

കവിത കേൾക്കാം 

മഹാകവി കുട്ടമത്ത്

കേരളത്തിൽ നിന്നുള്ള പ്രശസ്തനായ കവിയാണ് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്(ജനനം:1880 - 7 ആഗസ്റ്റ് 1943). (ഇംഗ്ലീഷ്: Kunjikrishna kurup) കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്നാണ് യഥാർത്ഥനാമം. കുട്ടമത്ത് എന്ന തൂലികാനാമത്തിലാണ് രചനകൾ നിർവഹിച്ചിരുന്നത്. ഇദ്ദേഹം 9 സംഗീതനാടകങ്ങൾ രചിച്ചാണ് പ്രശസ്തനായത്.   

കാസർകോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്ത് കുട്ടമത്ത് തറവാട്ടിൽ ദേവകിയമ്മയുടേയും വണ്ടാട്ട് ഉദയവർമ്മൻ ഉണിത്തിരിയുടേയും അഞ്ചാമത്തെ പുത്രനായി ജനിച്ചു. പ്രാഥമികഗ്രാമീണവിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ അഭ്യസിച്ചു. തറവാട്ടിലെ തന്നെ കാരണവരിൽനിന്നും ശാസ്ത്രവും കാവ്യവും പഠിച്ചു. ശേഷം തർക്കശാസ്ത്രം, വൈദ്യം എന്നിവയും ഇദ്ദേഹം പഠിയ്ക്കുകയുണ്ടായി.

സാഹിത്യ സംഭാവനകൾ

ചെറുപ്പത്തിൽ തന്നെ സമസ്യാപൂരണം, കവിതാരചന എന്നിവ നടത്തി. കീചകവധം ഓട്ടൻതുള്ളൽ രചിച്ചു. ജ്യേഷ്ഠനോടൊരുമിച്ച് ഉത്സവചരിത്രം എന്ന കൂട്ടുകവിത രചിച്ചു. തന്റെ പത്തൊൻപതാമത്തെ വയസ്സിലാണ് യമകകാവ്യങ്ങളിൽ പ്രസിദ്ധമായ കാളിയമർദ്ദനം ഇദ്ദേഹം രചിയ്ക്കുന്നത്. പ്രശസ്തകവി ഒ.എൻ.വി.കുറുപ്പ് ഇദ്ദേഹത്തിന്റെ രചനകളെ ഇപ്രകാരമാണ് വിലയിരുത്തുന്നത്."കുട്ടമത്തിന്റെ സംഗീതനാടകങ്ങൾ പുതിയ സങ്കേതങ്ങളോ അത്‌ഭുതശില്പവൈദഗ്ദ്ധ്യമോ ഒന്നും പ്രകാശിപ്പിയ്ക്കുന്നില്ല.പക്ഷേ അന്ന് നിലവിൽ ഉണ്ടായിരുന്ന സംസ്കൃതനാടകങ്ങളുറ്റേയും തമിഴ്‌നാടകങ്ങളുടേയും രീതികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതവും സദസ്യരെ രസിപ്പിയ്ക്കാൻ പാകത്തിലുള്ളതുമായ ഒരു സങ്കേതമാണ് ഈ നാടകങ്ങളുടെ രചനയിൽ ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്."സംസ്കൃതനാടകസങ്കേതങ്ങളിൽ ചുവടൂന്നി, എന്നാൽ ഹിന്ദുസ്ഥാനി-ബിഹാക്,പാഴ്സി‌-തമിഴ് സംഗീതനാടകരംഗ-താളങ്ങളിൽ ഇദ്ദേഹം നാടകമെഴുതിയിരിയ്ക്കുന്നത്. മലബാറിലെ ആസ്വാദകവൃന്ദത്തെ ഭക്തിയുടേയും വാത്‌സല്യത്തിന്റേയും ഔന്നത്യത്തിലെത്തിച്ച ഒരു സംഗീതനാടകം ആണ് ബാലഗോപാലൻ.

കൃതികൾ

  • കാളിയമർദ്ദനം (യമകകാവ്യം)
  • ദേവയാനീചരിതം (നാടകം 1911)
  • വിദ്യാശംഖധ്വനി (നാടകം 1920)
  • ബാലഗോപാലൻ (നാടകം 1923)
  • അത്‌ഭുതപാരണ (നാടകം 1924)
  • ഹരിശ്ചന്ദ്രചരിതം (നാടകം 1924)
  • ധ്രുവമാധവം (നാടകം 1926)
  • നചികേതസ്സ് (നാടകം 1927)
  • ബാലഗോപാലൻ (ആട്ടക്കഥ)
  • അമൃതരശ്മി (പത്തു ഭാഗങ്ങളിലായി സമാഹരിച്ച ഖണ്ഡ കവിതകൾ)
  • ഇളം തളിരുകൾ (കുട്ടികൾക്കുള്ള കവിതകളുടെ സമാഹാരം)
  • സുദർശനൻ (ആഖ്യായിക)
  • മൂകാംബികാപുരാണം (സ്വതന്ത്ര പരിഭാഷ)
  • കപിലോപാഖ്യാനം (സ്വതന്ത്ര പരിഭാഷ)
  • യോഗവാസിഷ്ഠം (കൂട്ടു ചേർന്നുള്ള പരിഭാഷ)
  • ശ്രീരാമകൃഷ്ണഗീത
  • രാഷ്ട്രീയഗാനങ്ങൾ
  • വേണുഗാനം (നാടകഗാനങ്ങൾ)

അംഗീകാരങ്ങൾ

1941ൽ ചിറയ്ക്കൽ രാമവർമ്മ മഹാരാജാവ് മഹാകവിപ്പട്ടം നൽകി ആദരിച്ചു.മാതൃഭൂമി പത്രാധിപരായിരുന്ന കേളപ്പനാണ് മഹാകവി എന്നാദ്യം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.


No comments:

Post a Comment