Friday, 8 July 2016

STANDARD 5 MALAYALAM UNIT 1

എന്റെ വിദ്യാലയം

തിങ്കളും താരങ്ങളും, തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന -
മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു -
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങൾ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ.
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം



ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്.jpgഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാ‍ളത്തിലെ പ്രശസ്തനായ കവിയാണ്. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10). അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.



കൃതികൾ

  • വീണ (1947)
  • കൽപ്പന (1948)
  • അശരീരികൾ (1949)
  • കിലുങ്ങുന്ന കയ്യാമം (1949)
  • കുളമ്പടി (1950)
  • പാഞ്ചാലി (1957)
  • കഥാകവിതകൾ
  • നങ്ങേമക്കുട്ടി (1967)
  • ദുഃഖമാവുക സുഖം (1980)
  • നിഴലാന (1987)
  • ജാലകപ്പക്ഷി (1988)
  • വരിനെല്ല് (1993)

No comments:

Post a Comment