Friday, 8 July 2016

STANDARD 5 MALAYALAM UNIT 5

കീരി കീരി കിണ്ണം താ
 കുരീപ്പുഴ ശ്രീകുമാർ 

Kureepuzha 1.jpg ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു.ജാതി-മത വിശ്വാസിയല്ല. . .  ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ്

കോൺഫറൻസിൽ ഇന്ത്യയേയും ദേശീയ കവിമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ.


 

പ്രധാനകൃതികൾ

  • പെണങ്ങുണ്ണി
  • ശ്രീകുമാറിന്റെ ദുഃഖങ്ങൾ
  • രാഹുലൻ ഉറങ്ങുന്നില്ല
  • അമ്മ മലയാളം
  • ഹബീബിന്റെ ദിനക്കുറിപ്പുകൾ
  • കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ
  • കീഴാളൻ
  • യക്ഷിയുടെ ചുരിദാർ(നഗ്നകവിതകൾ)
  • നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്നകവിതകൾ)
  • ഇത്തിരിസ്നേഹമുണ്ടോ സിറിഞ്ചിൽ
  • കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ.
  • suicide point(കവിതകളുടെ ഇംഗ്ലിഷ് മൊഴിമാറ്റം.(ആർ.രാമൻ നായർ)കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു.)

പുരസ്കാരങ്ങൾ

  • കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975)
  • വൈലോപ്പിള്ളി പുരസ്കാരം(1987)
  • അബുദാബി ശക്തി അവാർഡ്
  • സംസ്ഥാന ബാലസാഹിത്യ അവാർഡ്
  • ഭീമ ബാലസാഹിത്യ അവാർഡ്
  • മഹാകവി പി.പുരസ്കാരം.
  • ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു)
  • കേസരി പുരസ്‌കാരം.
  • ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.
    • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന്

    കീരീ കീരീ കിണ്ണം താ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട
    കുറേ നാക്കു വഴങ്ങാപ്പാട്ടുകള്‍
    ---------------------------------------

    ഉരുളീലൊരുരുള

    ആന അലറലോടലറി

    തെങ്ങടരും മുരടടരൂല

    പെരുവിരലൊരെരടലിടറി

    റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്


    വരൾച്ച വളരെ വിരളമാണ്

    പേരു മണി പണി മണ്ണു പണി

    അറയിലെയുറിയില്‍ ഉരിതൈര്

    അരമുറം താള്‌ ഒരു മുറം പൂള്‌

    പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

    അലറലോടലറലാണാലയില്‍ കാലികൾ

    വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി

    പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച

    സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി

    ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍

    തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി

    രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി

    തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി

    പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു

    ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത്

    പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി

    അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ

    കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
    കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം

    വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!

    ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ

    ചരലുരളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ

    തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും

    ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍
     ഉരലുരുളുമൊ പരലുരുളുമോ

    അരുതരുതുകുതിരേ മുതിരരുത് കുതിരേ
    അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ

    ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ
    അക്കറിയൊത്ത പൊടിക്കറിയുണ്ടോ...

No comments:

Post a Comment