Friday, 15 July 2016

STANDARD 5 UNIT 5

പ്രപഞ്ചം എന്ന മഹാത്ഭുതം 

പ്രപഞ്ചത്തിന്റെ നക്ഷത്രസമൂഹങ്ങളുടെ ഒരു ചിത്രം ഹബ്ബിൾ ദൂരദർശിനിയിലൂടെ.
ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നതാണ് പ്രപഞ്ചം. സമ്പൂർണമായ സ്ഥലവും സമയവും, എല്ലാ രൂപത്തിലുമുള്ള ദ്രവ്യവും, ഊർജ്ജവും ഗതിയും, ഭൗതിക നിയമങ്ങളും അവയുടെ അളവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ലോകം, പ്രകൃതി എന്നീ അർത്ഥങ്ങളിലും പ്രപഞ്ചം എന്ന പദം ഉപയോഗിക്കാറുണ്ട്. 


1380 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാവിസ്ഫോടനം (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു(Perfect Singularity) . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു എന്ന് കരുതുന്നു.

പ്രപഞ്ചോൽ‌പ്പത്തി

എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല . ഇനി നമുക്ക് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൻ ശ്രമിക്കാം .
പ്രപഞ്ചം എങ്ങനെയുണ്ടായി, എന്നും ,എന്നുണ്ടായി, എന്നുമുള്ള ചോദ്യങ്ങഴ്‍ തുടങ്ങിയിട്ട് കാലം കുറേയായി. പ്രപഞ്ചോൽപ്പത്തിയെ വിശദീകരിക്കാൻ ശ്രമിക്കുന്ന രണ്ട് സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ് മഹാസ്ഫോടന സിദ്ധാന്തം(big bang theory). മഹാസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നാം നോക്കുകയാണ് എങ്കിൽ അന്ന് ആദിമ പ്രപഞ്ചം തുടക്കാവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കണം . ആ യുഗനാന്ദിയിൽ അതിഭയങ്കരമായ ഒരു പൊട്ടിത്തെറിക്കൽ നടന്നിരിക്കണം. ദ്രവ്യം സ്ഫോടനം വഴി നിലവിൽ വരികയും അകന്നു തുടങ്ങുകയും ചെയ്തിരിക്കണം. അൽപ്പം കൂടി ചുഴിഞ്ഞ് നോക്കാം നമുക്കത്.
എന്താണ് പൊട്ടിത്തെറിച്ചത്? അത്യുഗ്രഘനമുള്ള ഒരു ദ്രവ്യ പിണ്ഡം . അതു പൊട്ടിത്തെറിച്ചാൽ ചുട്ടുപഴുത്ത ദ്രവ്യം ചുറ്റിലേക്കും തെറിക്കും. വൻ പ്രവേഗത്തിൽ ഈ ദ്രവ്യ കണങ്ങൾ അകന്നകന്നു പോകും. അതിയായ ചൂടുനിമിത്തം വ്യത്യസ്ത മൂലകങ്ങൾ രൂപപ്പെടുവാനുള്ള സാഹചര്യങ്ങളുണ്ടായി എന്നും അനുമാനിക്കപ്പെടുന്നു. തുടക്കത്തിലുള്ള അത്യുന്നതമായ താപനില അതിൽ നിന്ന് വികിരണങ്ങൾ ഉത്സർജിക്കപ്പെടുന്നതുകൊണ്ട് ക്രമേണകുറഞ്ഞുവരുന്നു. പ്രത്യേക സമ്മർദ്ദങ്ങളുടെ ഫലമായി ചില ഭാഗങ്ങളിൽ കണങ്ങൾ കൂട്ടം കൂടി, അവ നെബുലകളായി, നക്ഷത്രങ്ങളായി............ ഗ്രഹങ്ങളായി......... ഗ്യലക്സികളായി മാറുന്നു.
മഹാസ്ഫോടനത്തെ തുടർന്ന് ദ്രവ്യകണങ്ങൾ ചുറ്റിലേക്കും ചിതറിയില്ലേ . ഗ്യാലക്സികൾ അകന്നു പോകുന്നതായി ഇന്നും നമുക്ക് കാണാൻ കഴിയുന്നത് മഹാസ്ഫോടന സമയത്ത് കണങ്ങൾക്ക് കിട്ടിയ പ്രവേഗത്താലാണത്രെ!! മഹാസ്ഫോടനം നടന്നിട്ടുണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ ഏതു ദിക്കിൽ നിന്നും സ്ഫോടനത്തിന്റെ അവശിഷ്ടമായി ഏകദേശം 3kതാപനില സൂചിപ്പിക്കുന്ന താപനില കണ്ടെത്താൻ കഴിയണം. ഇത്തരം വികിരണം 1965ൽ കണ്ടെത്തുകയും ചെയ്തതോടെ മഹാ വിസ്ഫോടന സിദ്ധാന്തത്തിന് ശക്തമായ ഒരു അടിത്തറ ലഭിച്ചു. മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും പ്രബലമായ തെളിവായി ഇത് ചൂണ്ടി കാണിക്കപ്പെടുന്നു.
1948 ൽ മൂന്ന് ബ്രിട്ടീഷ് ശാസ്​ത്രജ്ഞൻമാർ ഉന്നയിച്ച‌താണ് രണ്ടാമത്തെ സിദ്ധാന്തം. സ്ഥിരസ്ഥിതി സിദ്ധാന്തം എന്നാണതിന്റെ പേര്. (steady state theory). ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന് സമയാനുസ്രതമായിമാറ്റമില്ല . അതായത് ഇന്ന് കാണുന്ന പ്രപഞ്ചം എന്നും ഇതു പോലെ തന്നെയായിരുന്നു. ഇനി എന്നും ഇതു പോലെതന്നെയായിരിക്കുകയും ചെയ്യും. കോടിക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് നിരീക്ഷിച്ചാലും ഈ പ്രപഞ്ചം ഇങ്ങനെ തന്നെയായിരിക്കും അതായത് ഈ പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, തുടക്കവും ഒടുക്കവുമില്ല.

സൌരയൂഥം

സൂര്യനൂം അറിയപ്പെടുന്ന എട്ട് ഗ്രഹങ്ങളൂം അവയുടെ ക്ഷുദ്രഗ്രഹങ്ങളൂം ഉല്‍ക്കകളൂം ധൂമകേതുകളൂം അടങ്ങിയതാണ് സൌരയുഥം.
ഗ്രഹങ്ങള്‍:- ബുധന്‍ , ശുക്രന്‍ , ഭൂമി,  ചൊവ്വ,  വ്യാഴം , ശനി,  യൂറാനസ് , നെപ്റ്റ്യൂണ്‍.


ഭൂമിയുള്‍പ്പെടുന്ന സൌരയൂഥത്തിലെ ഏറ്റവൂം വലിയ ഗോളമാണ് സൂര്യന്‍ .
ഭൂമിയൂടെ വ്യാസത്തിന്‍റ്റ 109 ഇരട്ടി വലുതാണ് സൂര്യന്‍റ്റ വ്യാസം.
വലിപ്പം 13 ലക്ഷം മടങ്ങൂം ഭൂമിയില്‍ നിന്ന് ഏതാണ്ട് 15 കോടി കിലോമീറ്റര്‍ ദൂരെയാണ് സൂര്യനെന്ന നക്ഷത്രം.
ഭൂമിയോട് ഏറ്റവൂം അടുത്തിരിക്കുമ്പോള്‍ 147100000 കിലോമീറ്ററൂം അകന്നിരിക്കൂമ്പോള്‍ 152100000 കിലോമീറ്ററുമാണ് ദൂരം.
സൂര്യനില്‍ നിന്നു പ്രകാശം ഭൂമിയിലെത്താന്‍ ഏതാണ്ട് 8 മിനിറ്റ് 20 സെക്കന്‍റ്റ സമയമെടുക്കൂം. സൂര്യന്‍റ്റ ഭാരം സൌരയൂഥത്തിന്‍റ്റ മോത്തം പിണ്ഡത്തിന്‍റ്റ 99.8 ശതമാനവുമാണ്. (ഭൂമിയൂടെ തൂക്കത്തിന്‍റ്റ(പിണ്ഡം) 3,33,000 ഇരട്ടിയാണ്) ഭൂമിയില്‍ 45 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് 1270കിലോ ഭാരമുണ്ടാകൂം. ഏതാണ്ട് 460 കോടി കോല്ലം മൂമ്പാണത്രേ സൂര്യന്‍റ്റ ജനനം. ഏതാണ്ട് 500 കോടീ കോല്ലം കൂടി ജ്വലിച്ചു നില്‍ക്കാന്‍ സൂര്യന് ശേഷിയൂണ്ട്. സൂര്യഗ്രഹണത്തിന്‍റ്റ സമയദൈര്‍ഘ്യം 7 മിനിറ്റൂം 31 സെക്കന്‍റ്റൂമാണ്.

 
JUPITER ( വ്യാഴം)

 

ഫെബ്രുവരി 19 - കോപ്പർ നിക്കസ് ദിനം

ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്ന പ്രാചീന ഭൂകേന്ദ്രീകൃത സിദ്ധാന്തം പൊള്ളയാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ഭ്രമണം ചെയ്യുകയാണെന്നുമുള്ള സൂര്യകേന്ദ്രീകൃത സിദ്ധാന്തം അവതരിപ്പിക്കുക വഴി ശാസ്ത്രലോകത്തിൽ വൻ വിപ്ലവത്തിനു തുടക്കമിട്ട ശാസ്ത്രകാരനാണ് നിക്കോളാസ് കോപ്പർ നിക്കസ്. 1473 ഫെബ്രുവരി 19ന് പോളണ്ടിലെ ടോറൻ പട്ടണത്തിൽ ഒരു ചെമ്പു വ്യാപാരിയുടെ മകനായി അദ്ദേഹം ജനിച്ചു. അമ്മാവൻ ലൂക്കാസ് വാസ്കൻ റോർഡ് ആണ് കോപ്പർ നിക്കസിനെ വളർത്തിയതും പഠിപ്പിച്ചതും. ഗണിതത്തിലേയും ജ്യോതിശാസ്ത്രത്തിലേയും നിലവിലുണ്ടായിരുന്ന വിവരങ്ങൾ അവലോകനം ചെയ്താണ് കോപ്പർ നിക്കസ് തന്റ നിഗമനങ്ങളിൽ എത്തിയത്. സ്വന്തമായി നിരീക്ഷണം നടത്തുന്ന രീതിയായിരുന്നില്ല കോപ്പർ നിക്കസിന്റേത്. ടോളമിയുടെ സിദ്ധാന്തങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന വാദങ്ങൾ വിവരിക്കുന്ന ഓൺ ദി റെവല്യൂഷൻസ് എന്ന പുസ്തകത്തിലൂടെയാണ് കോപ്പർ നിക്കസ് തന്റ നിഗമനങ്ങൾ ലോകത്തെ അറിയിച്ചത്. ഭൂകേന്ദ്ര സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന കത്തോലിക്ക സഭയുടെ എതിർപ്പ് ഭയന്ന് മരണക്കിടക്കയിൽ അദ്ദേഹം തന്റ കണ്ടുപിടുത്തം രഹസ്യമാക്കിവച്ചു. പിന്നീട് മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പു മാത്രമാണ് സുഹൃത്തുക്കൾ ആ പുസ്തകം പബ്ളിഷ് ചെയ്തത്. ഇത് പിന്നീട് കത്തോലിക്ക സഭ നിരോധിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഗലീലിയോ നടത്തിയ ഗവേഷണങ്ങൾ കോപ്പർ നിക്കസിന്റെ സിദ്ധാന്തത്തിന് പിന്തുണയേകി.ആധുനികജ്യോതിശാസ്ത്രത്തിന്റെ യഥാർത്ഥ ആരംഭം കോപ്പർ നിക്കസിൽ നിന്നാണെന്നു പറയാം. അതുകൊണ്ടു തന്നെ ചരിത്രത്തിൽ കോപ്പർ നിക്കസിന് വലിയൊരു സ്ഥാനം കല്പിച്ചു നൽകിയിരിക്കുന്നു. പരമ്പരാഗത സിദ്ധാന്തങ്ങൾ നിരീക്ഷണങ്ങളുടേയും ഗണിത സമവാക്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുകയും പുതിയ ശാസ്ത്രസത്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുകയെന്ന പുതിയ രീതി അവലംബിച്ചതുമൂലം ആധുനികശാസ്ത്രത്തിന്റെ തന്നെ പുരോഗതി കോപ്പർ നിക്കസിൻ നിന്നാണെന്നു പറയാം. 


ഗലീലിയോ ഗലീലി

ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15നാണ് അദ്ദേഹം ജനിച്ചത്. ബിരുദമില്ലാതിരുന്നിട്ടും ഗലീലിയോ പിസ സര്‍വ്വകലാശാലയില്‍ അധ്യാപകനായി.

പിന്നീട് പാദുവ സര്‍വ്വകലാശാലയില്‍ ഗണിത പ്രൊഫസറായി. ഈ സമയത്താണ് ഗലീലിയോ ടെലസ്‌കോപ്പ് കണ്ടും പിടിച്ചതും വാനനിരീക്ഷണം ആരംഭിച്ചതും. ചന്ദ്രോപരിതലം നിരപ്പല്ലെന്നും ഗ്രഹങ്ങളും നക്ഷത്രങ്ങളും വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടെത്തി. ഭൂമിയും ശുക്രനും സൂര്യനെ ചുറ്റുന്നു എന്നും അദ്ദേഹം സിദ്ധാന്തിച്ചു.
ഗലീലിയോയുടെ കണ്ടെത്തലുകള്‍ പക്ഷേ മേലധികാരികളെ ചൊടിപ്പിച്ചു. മതകോടതി അദ്ദേഹത്തെ കുറ്റം ചുമത്തി ജീവപര്യന്തം വീട്ടുതടങ്കലിലാക്കി. 1642 ജനുവരി 8ന് അദ്ദേഹം അന്തരിച്ചു.

ഭൂമി

സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി. ലോകം എന്നു നാം വിവക്ഷിക്കുന്നതും ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതും ഭൂമിയെയാണ്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗനഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രപഞ്ചത്തിൽജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ  ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലംഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു
 

ഭൂമിയുടെ ചരിത്രം

കോടിക്കണക്കിന് വർഷങ്ങക്കു മുൻപ് ഭൂമി രൂപം കൊണ്ടത് മുതൽ ഇന്നേവരെ അതിന്ന് ബാഹ്യമായും ആന്തരികമായും ഉണ്ടായ വികാസപരിണാമങ്ങളുടെ വിവരണമാണ് ഭൂമിയുടെ ചരിത്രം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ഗതകാലസ്ഥിതികളും അതിന്റെ ചരിത്രത്തിലെ പ്രധാനസംഭവങ്ങളും മനസ്സിലാക്കാൻ ശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ ശാഖകളും ഉപയോഗപ്പെടുത്തേണ്ടിവരുന്നുണ്ട്. പ്രപഞ്ചത്തിന്റെ പ്രായത്തിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ഭൂമിയുടെ പ്രായം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. അത്രയും കാലത്തിനിടയിൽ ഭൂമിയിൽ അനുസ്യൂതവും എണ്ണിയാലൊടുങ്ങാത്തതുമായ നിരവധി മാറ്റങ്ങൾ അതിന്റെ ആന്തരികഘടനയിലും അതിനെ വലയം ചെയ്തുനിൽക്കുന്ന അന്തരീക്ഷത്തിലും അതിൽ ഉരുത്തിരിഞ്ഞ ജൈവമണ്ഡലത്തിലും സംഭവിച്ചിട്ടുണ്ട്.
ഏതാണ്ട് 454 കോടിവർഷങ്ങൾക്കു മുൻപ് സൂര്യനു ചുറ്റുമുണ്ടായിരുന്ന സൗരവാതകപടലങ്ങൾ (Solar Nebula)ഉറഞ്ഞുകൂടിയാണ്(accretion) ഭൂമി ഉണ്ടായത്. അക്കാലത്ത് ഭൗമന്തരീക്ഷത്തിലുണ്ടായിരുന്നത് അഗ്നിപർവ്വതങ്ങളുടെ സ്ഫോടനം പുറത്തെത്തിച്ചിരുന്ന വാതകങ്ങളാകാനേ തരമുള്ളു. അതിൽ പ്രാണവായുവിന്റെ അളവ് തീരെ ഇല്ലായിരുന്നു. അതിലുണ്ടായിരുന്ന മറ്റു വാതകങ്ങളാകട്ടെ, ഇന്നുകാണുന്ന മട്ടിലുള്ള, മനുഷ്യനടക്കമുള്ള മിക്കവാറും എല്ലാ ജീവിവർഗങ്ങൾക്കും ഹാനികരവുമായിരുന്നു. അതിഭീമങ്ങളായ അഗ്നിപർവ്വതസ്ഫോടനങ്ങളും ശൂന്യാകാശത്തുനിന്ന് ധാരാളമായി വന്നു വീണുകൊണ്ടിരുന്ന അന്യവസ്തുക്കളും കാരണം ഭൂമിയുടെ ഭൂരിഭാഗവും ഉരുകിത്തിളച്ചു കിടന്നിരുന്നു. അക്കൂട്ടത്തിലുണ്ടായ ഒരു അത്യുഗ്രൻ ഉൽക്കാപാതമാണ് ഭൂമിയുടെ ഭ്രമണാക്ഷം ചരിച്ചതും അതിൽ നിന്ന് വലിയൊരു ഭാഗം അടർത്തിത്തെറിപ്പിച്ച് ചന്ദ്രനെ സൃഷ്ടിച്ചതും എന്ന് കരുതപ്പെടുന്നു. കാലംകൊണ്ട് ഭൂമി തണുത്തുറയുകയും അതിന്ന് ഉറച്ച ഒരു പുറംതോട് ഉണ്ടാകുകയും ചെയ്തപ്പോൾ അതിന്നുപുറമെ ജലം സംഭൃതമാകാൻ തുടങ്ങി.
ഭൂമിയിൽ ഏറ്റവും ആദ്യത്തെ ജൈവരൂപം പ്രത്യക്ഷപ്പെടുന്നത് 380 - 350 കോടി വർഷങ്ങൾക്കുമുൻപുള്ള കാലത്താണ്. അതിന്റെ അറിയപ്പെടുന്ന ആദ്യതെളിവുകൾ പടിഞ്ഞാറൻ ഗ്രീൻലാൻഡിൽനിന്നും അസ്ത്രേലിയയിൽനിന്നും ആണ് കിട്ടിയിട്ടുള്ളത്. പടിഞ്ഞാറൻ ഗ്രീൻലാൻഡിലെ 370 കോടി വർഷം പഴക്കം നിർണ്ണയിച്ച പാറകളിൽനിന്ന് ജൈവപ്രക്രിയയിൽ നിന്ന് രുപം കൊണ്ട ഗ്രാഫൈറ്റ് ശകലങ്ങൾ കണ്ടെത്തിയിട്ടുണ്ട്]][1] . പടിഞ്ഞാറൻ ആസ്ത്രേലിയയിലെ 348 കോടി വർഷം പഴക്കം കണ്ട മണൽപ്പാറകളിൽനിന്ന് മൈക്രോബുകളുടെ ഫോസ്സിലുകളും കണ്ടെത്തിയിട്ടുണ്ട്]].[2][3] . പ്രകാശസംശ്ലേഷണശേഷിയുള്ള ജൈവരൂപങ്ങൾ 200 കോടി വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടതോടെ അവ ഭൗമാന്തരിക്ഷത്തിൽ പ്രാണവായു നിറക്കാൻ തുടങ്ങി. ഏതാണ്ട് 58 കോടി വർഷം മുൻപ് വരെ ജീവൻ അതിന്റെ സൂക്ഷ്മരൂപത്തിൽ, ലളിതമാതൃകകളിൽ മാത്രമാണ് നിലനിന്നിരുന്നത്. ഈ കാലത്താണ് ബഹുകോശജീവികളുടെ ഉദയം. പിന്നീട് വന്ന കാംബ്രിയൻ കാലഘട്ടത്തിൽ ജീവൻ, അതിശീഘ്രവും അതിവുപുലവുമായ തോതിൽ വൈവിദ്ധ്യം സമാർജ്ജിച്ചു.ഇക്കാലത്താണ് ഇന്നു കാണുന്ന മിക്കവാറും എല്ലാ ജീവിവർഗ്ഗങ്ങളുടേയും ഉദയം.
ഭൗമാന്തർശാസ്ത്ര കാലഗണനാ ചക്രം,വിവിധ കാലഘട്ടങ്ങളുടെ ആപേക്ഷികദൈർഘ്യം കാണിക്കുന്നു
 















ഭൂമി ഉണ്ടായതു മുതൽ തന്നെ ഭൗമാന്തർശാസ്ത്രപരമായ മാറ്റങ്ങളും ജീവൻ ഉടലെടുത്തതോടെ തന്നെ അതിന്റെ ജീവശാസ്ത്രപരമായ മാറ്റങ്ങളും നിരന്തരമായി നമ്മുടെ ഗ്രഹത്തിൽ സംഭവിക്കുന്നുണ്ടായിരുന്നു. ജൈവമാതൃകകൾ തുടർച്ചയായി പരിണമിച്ചുകൊണ്ടിരിക്കുകയും പുതിയ രൂപങ്ങൾ കൈവരിക്കുകയും ചെയ്തു. അവയോരോന്നിലും പലപ്പോഴും പുതിയ അവാന്തരവിഭാഗങ്ങളും ഉടലെടുത്തുകൊണ്ടിരുന്നു. ചില ജീവിവർഗ്ഗങ്ങൾക്ക് പലകാരണങ്ങൾകൊണ്ടും വംശനാശം സംഭവിക്കുകയും ചെയ്തു പോന്നു. ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്ന ഭൗമഫലകങ്ങൾ സമുദ്രങ്ങളുടേയും വൻകരകളുടേയും അതിരുകൾ തുടർച്ചയായി മാറ്റിമറിച്ചിരുന്നതുകൊണ്ട് അവയെ ആശ്രയിച്ചുനിൽക്കുന്ന ജീവിവർഗങ്ങളും മാറിക്കൊണ്ടിരുന്നു. തിരിച്ച് ജൈവമണ്ഡലം ഭൂമിയുടെ അജൈവമണ്ഡലത്തിലും സ്വാധീനം ചെലുത്തി; ഓസോൺ പാളിയുടെ രൂപപ്പെടുത്തൽ, അന്തരീക്ഷം പ്രാണവായുസമ്പന്നമാക്കൽ, മണ്ണിന്റെ നിർമ്മിതി എന്നിവയെല്ലാം അങ്ങനെ സംഭവിച്ചതാണ്.
 

1 comment:

  1. വളരെ ഫലപ്രദമായി കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ കഴിയുന്നു ..നന്ദി ജിതേഷ് സാര്‍ .

    ReplyDelete