മാറുന്ന സംഖ്യകളും മാറാത്ത ബന്ധങ്ങളും
മാറുന്ന സംഖ്യകളും മാറാത്ത ബന്ധങ്ങളും
2+3=3+2 എന്ന ക്രിയാ ബന്ധം നോക്കു... രണ്ടുള്ള കൂട്ടത്തിനോട് മൂന്നുള്ള കൂട്ടം ചേര്‍ന്നാലും മൂന്നുള്ള കൂട്ടത്തിനോട് രണ്ടുള്ള കൂട്ടം ചേര്‍ന്നാലും ഫലം ഒന്നുതന്നെ എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.ഇങ്ങനെ സംഖ്യകളുടെ ക്രിയകളുമായി ബന്ധപ്പെട്ട തത്വങ്ങളെ അക്ഷരങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കുകയാണിവിടെ.പ്രത്യക്ഷത്തില്‍ വ്യത്യസ്തം എന്നു തോന്നിക്കുന്ന ക്രിയകള്‍ ഫലത്തില്‍ ഒന്നുതന്നെയെന്നു കാണിക്കുകയാണ് ഇത്തരത്തിലുള്ള ഓരോ തത്വവും. ഇത്തരം ക്രിയകള്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും പൊതുതത്വങ്ങള്‍ രൂപീകരിക്കുകയാണ് ഈ യൂണിറ്റില്‍.
No comments:
Post a Comment