ആസിഡുകളും ആൽക്കലികളും
ലിറ്റ്മസ്
|
ലിറ്റ്മസ് പേപ്പർ |
റൊസീലിയ റ്റിന്റൊരിയ Roccella tinctoria മുതലായ ലൈക്കനുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നതും ജലത്തിൽ ലയിക്കുന്നതുമായ മിശ്രിതമാണു ലിറ്റ്മസ്. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട അരിപ്പുകടലാസ് പീ എച്ച് [pH] മൂല്യനിർണയത്തിന് ഉപയൊഗിക്കുന്നു. നീല ലിറ്റ്മസ് കടലാസ് അമ്ലഗുണസാഹചര്യത്തിൽ ചെമപ്പ് നിറമാകുകയും ചെമപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും. ലിറ്റ്മസ് കടലാസിന്റെ സാധാരണ നിറം പർപ്പിൾ ആണ്.
ഹൈഡ്രജന്‍ ശോധനാപരീക്ഷണം
അമ്ലം
ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ ആസിഡ്. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ് അമ്ലങ്ങൾ.
അമ്ലഗുണങ്ങൾ
- രുചി: അമ്ലങ്ങൾക്ക് പൊതുവെ പുളിരുചിയാണ്
- സ്പർശം: ഗാഢമായ അമ്ലങ്ങളും ശക്തമായ അമ്ലങ്ങളും തൊട്ടാൽ സാധാരണയായി പൊള്ളും.
- പ്രതിപ്രവർത്തനം: ശക്തമായ അമ്ലങ്ങൾ സാധാരണയായി ലോഹങ്ങളുമായി പ്രവർത്തിക്കുകയും ലോഹങ്ങളെ തുരുമ്പിപ്പിക്കുകയും ചെയ്യും. ക്ഷാരങ്ങളുമായി പ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാകുന്നു.
- വൈദ്യുത ചാലകത: അമ്ലലായനികൾ വൈദ്യുതചാലകങ്ങളാണ്. ലായനിയിലെ അയോണുകളാണ് ഈ ചാലകതക്ക് നിദാനം.
- അമ്ലങ്ങൾ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പു നിറമാക്കുന്നു.
തരം തിരിവുകൾ
എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ ആണ്.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ രണ്ടായി തരം തിരിക്കുന്നു.
ശക്തിയേറിയ അമ്ലങ്ങൾ
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള മുഴുവൻ അസിഡിക് ഹൈഡ്രജനേയും പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം (H
3O
+)
അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന
അമ്ലങ്ങളാണ് ശക്തിയേറിയ അമ്ലങ്ങൾ. ഉദാ: ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിക്
ആസിഡ്. ശക്തിയേറിയ അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റെ
അമ്ലവിയോജന സ്ഥിരാങ്കത്തേക്കാൾ (-1.74) കുറവായിക്കും.
ദുർബല അമ്ലങ്ങൾ
ജലത്തിൽ
ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി
മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ്
ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ:
ഫോസ്ഫോറിക് ആസിഡ്, അസറ്റിക് ആസിഡ്. ദുർബല അമ്ലങ്ങളുടെ അമ്ലവിയോജന
സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ കൂടുതലായിക്കും.
ആസിഡുകള്‍ നേര്‍പ്പിക്കുന്ന രീതി
No comments:
Post a Comment