Monday, 29 August 2016

STANDARD 5 MALAYALAM UNIT -1

മലയാളനാടേ ജയിച്ചാലും 
      ചങ്ങമ്പുഴയുടെ (കവിത കേൾക്കാം) 

  ചങ്ങമ്പുഴ കൃഷ്ണപിള്ള _ജീവിതരേഖ

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.
കാല്യകാന്തി -ചങ്ങമ്പുഴ കൃഷ്ണപിള്ള
ക്ലാസ്‌- V (പുതിയ സിലബസ് 2014) മലയാളം പാഠപുസ്തകത്തിലെ കവിത മലയാളനാടേ ജയിച്ചാലും' .കാല്യകാന്തി എന്ന കവിതയുടെ പൂർണ്ണരൂപം ഇവിടെ കേൾക്കാം  



 

മലയാളത്തിന്റെ മഹാകവിയുടെ, കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതരേഖ

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.


No comments:

Post a Comment