നീലാകാശം
കവിത ആഡിയോ ഡൌൺലോഡ്
PENCIL UNIT MODULE DOWNLOAD
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കവിത ആഡിയോ ഡൌൺലോഡ്
PENCIL UNIT MODULE DOWNLOAD
മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ലാളിത്യവും പ്രസാദാത്മകതയുമാണു് വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേഷത.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ചെറുകാട്ടുമഠം വീട്ടിൽ 1902
മെയ് 10-നു ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചത്. അച്ഛൻ
പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ തന്നെയാണ്
വെണ്ണിക്കുളത്തെ ബാല്യത്തിൽ പഠിപ്പിച്ചത്. സംസ്കൃതപഠനത്തിനു ശേഷം
മലയാളപാഠശാലയിൽ ചേർന്നു. എഴുത്തച്ഛന്റെയും വെണ്മണിമാരുടെയും കുഞ്ചൻ നമ്പ്യാരുടെയും കൃതികൾ അദ്ദേഹം ബാല്യത്തിലേ വായിച്ചിരുന്നു.
1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ചു. 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു.
1932-ൽ മേപ്രാൽ മങ്ങാട്ടുവീട്ടിൽ മാധവിപ്പിള്ളയെ വിവാഹം ചെയ്തു. 1949-ൽ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്.
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ് - 1966 (മണിവീണ എന്ന കൃതിക്ക്)
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1974 (കാമസുരഭി എന്ന കൃതിക്ക്)
- ഓടക്കുഴൽ അവാർഡ് - 1969 (തുളസീദാസ രാമായണം)
വെണ്ണിക്കുളത്തിന്റെ കൃതികൾ
കവിതകൾ
- അമൃതാഭിഷേകം
- കദളീവനം
- കേരളശ്രീ
- ജഗത്സമക്ഷം
- പുഷ്പവൃഷ്ടി
- പൊന്നമ്പലമേട്
- ഭർതൃപരിത്യക്തയായ ശകുന്തള
- മാണിക്യവീണ
- മാനസപുത്രി
- രോഗിണി
- വസന്തോത്സവം
- വെളിച്ചത്തിന്റെ അമ്മ
- വെള്ളിത്താലം
- സരോവരം
- സൗന്ദര്യപൂജ
- കാമസുരഭി
- മണിവിളക്ക്
- സ്വർണ്ണസന്ധ്യ
- തീർത്ഥധാര
നാടകം
- കാളിദാസന്റെ കണ്മണി
- പ്രിയംവദ
നോവലുകൾ
- നീലജലത്തിലെ പത്മം
- വിജയരുദ്രൻ
ജീവചരിത്രം
- പുണ്യപുരുഷൻ
- വഞ്ചിരാജേശ്വരി
- ആത്മകഥ
ബാലസാഹിത്യം
- കഥാനക്ഷത്രങ്ങൾ
- സിംഹമല്ലൻ
- ഭാരത കഥകൾ
നാടോടിക്കഥ
- തച്ചോളി ഒതേനൻ
നിഘണ്ടു
- കൈരളീകോശം
വിവർത്തനം
- തിരുക്കുറൾ
- ഭാരതിയുടെ കവിതകൾ
- തുളസീദാസ രാമായണം
- സിദ്ധാർത്ഥ ചരിതം
No comments:
Post a Comment