Friday, 2 September 2016

STANDARD 3 MALAYALAYAM UNIT 5

ഗാന്ധിജിയുടെ സന്ദേശം 



PENCIL UNIT MODULE DOWNLOAD


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹാത്മാവ്. നമ്മുടെ രാഷ്ട്രപിതാവ് എന്നതിലുപരിയായി തന്നെ ഓരോ ശ്വാസത്തിലും ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഓര്‍ക്കുന്നു.
ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ
ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ആണ് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. ഇതെല്ലാം ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യം. എന്നാല്‍ ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്.
ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക് ആ മഹാത്മാവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഓര്‍ക്കാം.


നോബല്‍ പുരസ്‌കാരം 5 തവണ

ഗാന്ധിജിയെ 5 തവണ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരിക്കലും ഗാന്ധിജിയെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുന്നതില്‍ കമ്മിറ്റിയ്ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.

ഉത്തരവാദിത്വം ഗാന്ധിജിയ്ക്ക്

നാല് വന്‍കരകളിലായി 12 രാജ്യങ്ങളില്‍ നടന്ന മനുഷ്യാവകാശ സമരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഗാന്ധിജിയ്ക്കായിരുന്നു എന്നതായിയിരുന്നു വാസ്തവം.

സംസ്‌കാരം ദൂരെ

ഗാന്ധിജി ഗോഡ്‌സേയുവെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു ശേഷം സംസാകാരം നടത്തിയത് ഏകദേശം 8 കിലോമീറ്റര്‍ അകലെയായിരുന്നു.

ബ്രിട്ടനില്‍ വരെ ആദരം

ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ വേണ്ടിയായിരുന്നു ഗാന്ധിജി മുന്നിട്ടിറങ്ങിയത്. അതേ ബ്രിട്ടന്‍ തന്നെ ഗാന്ധിജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത് സ്റ്റാമ്പ് ഇറക്കി ആദരിച്ചു.

ലോകം മുഴുവന്‍ സഞ്ചരിക്കാം

ഒരു ദിവസം 18 കിലോ മീറ്റര്‍ വരെ ദൂരം മഹാത്മാഗാന്ധി സഞ്ചരിച്ചിരുന്നു. അതായത് ഈ ലോകം രണ്ട് പ്രാവശ്യം ചുറ്റിവരാനുള്ള സമയം അദ്ദേഹം സഞ്ചരിച്ചു കഴിഞ്ഞിരുന്നു അദ്ദേഹത്തിന്റെ ജീവിത കാലത്തിനിടയില്‍.

ബൂവര്‍ യുദ്ധത്തിന്റെ അമരക്കാരന്‍

ഗാന്ധിജി ബൂവര്‍ യുദ്ധത്തിലും തന്റെ സേവനം നല്‍കിയിട്ടുണ്ട്. ആ സമയമാണ് യുദ്ധത്തിന്റെ ഭീകരത നമുക്ക് മനസ്സിലാവുന്നത്.

നെഹ്‌റുവിന്റെ ആദ്യ പ്രസംഗം

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ആദ്യ പ്രസംഗത്തിന്റെ ഭാഗമാകാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞില്ല.

എല്ലാം മ്യൂസിയത്തിലുണ്ട്

ഗാന്ധിജി മരിക്കുന്നതു വരെ ധരിച്ചിരുന്ന ഒരു വിധം വസ്തുക്കളെല്ലാം മധുരയിലെ ഗാന്ധി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

രാഷ്ട്രീയ പരിപാടികളൊന്നും പങ്കെടുത്തില്ല

ഗാന്ധിജി തന്റെ അവസാന വര്‍ഷങ്ങളില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പരിപാടികളിലും പങ്കെടുത്തില്ലെന്നതാണ് സത്യം.

കോണ്‍ഗ്രസിന്റെ വിഭജനം

കോണ്‍ഗ്രസിന്റെ വിഭജനത്തെക്കുറിച്ച് മരിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹം ആലോചിച്ചിരുന്നു.

വെപ്പു പല്ലുണ്ടായിരുന്നു പക്ഷേ

ഗാന്ധിജിയെ പല്ലില്ലാതെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ, എന്നാല്‍ ഗാന്ധിജിയ്ക്ക് ഒരു സെറ്റ് വെപ്പ് പല്ലുണ്ടായിരുന്നു. അത് അദ്ദേഹം എപ്പോഴും തന്റെ വസ്ത്രത്തിനുളില്‍ സൂക്ഷിച്ചിരുന്നു.

ഇംഗ്ലീഷില്‍ പുലി

മഹാത്മാ ഗാന്ധിയുടെ ഇംഗ്ലീഷിന് ഒരു ഐറിഷ് ചുവയായിരുന്നു. അതിനു കാരണമാകട്ടെ അദ്ദേഹത്തിന്റെ ആദ്യ ടീച്ചര്‍ ഒരു ഐറിഷ്മാന്‍ ആയിരുന്നു.

റോഡുകള്‍ക്ക് പേര്

ഇന്ത്യയിലും പുറത്തുമായി ധാരാളം റോഡുകള്‍ക്ക് മഹാത്മാ ഗാന്ധി റോഡ് എന്നാണ് പേര്. ഇന്ത്യയില്‍ 53ഉം ഇന്ത്യക്ക് പുറത്ത് 48ഉം റോഡുകളാണ് ഇത്തരത്തില്‍ ഉള്ളത്.

gandhi film

No comments:

Post a Comment