Saturday, 28 October 2017

STANDARD 5 BASIC SCIENCE UNIT 5

ഊർജ്ജത്തിന്റെ ഉറവകൾ

റ്റീച്ചിംഗ് മാന്വത്സ് 

 SET 1 

 SET 2 

SET 3

ഇന്ധനം

 ജ്വലിക്കുമ്പോഴോ, രൂപമാറ്റം സംഭവിക്കുമ്പോഴോ ഉപയോഗപ്രദമായ ചൂടോ പ്രകാശമോ രണ്ടുമോ നൽകുന്ന പദാർത്ഥങ്ങളെയാണ് ഇന്ധനങ്ങൾ എന്ന് പറയുന്നത്. ഇന്ധനങ്ങൾ ജ്വലനം വഴിയോ, അല്ലെങ്കിൽ ആണവ പ്രവർത്തനങ്ങളിലെപ്പോലെ രൂപമാറ്റം സംഭവിച്ചോ ആണ് ഊർജ പ്രസരണം നടത്തുന്നത്. മനുഷ്യരുപയോഗിക്കുന്ന മിക്ക ഇന്ധനങ്ങളും കത്തുന്ന തരമാണ്. ഇന്ധനം ഓക്സിജനുമായി ചേർന്ന് ഊർജ്ജം പുറത്തുവിടുന്ന തരം രാസപ്രവർത്തനമാണ് തീ കത്തുമ്പോൾ നടക്കുന്നത്. ചൂടുണ്ടാകുന്ന തരം (എക്സോത്ർമിക്) റിയാക്ഷനുകളും ന്യൂക്ലിയാർ റിയാക്ഷനും ഊർജ്ജാവശ്യങ്ങൾക്കുപയോഗിക്കാറുണ്ട്. ഇന്ധനങ്ങൾ ജീവകോശങ്ങളിലും ഊർജ്ജോത്പാദനത്തിനുപയോഗിക്കപ്പെടുന്നുണ്ട്.

ഖരഇന്ധനങ്ങള്‍
ദ്രാവക ഇന്ധനങ്ങള്‍

LPG               CNG

 

CONVENTIONAL FUELS



ENERGY WASTAGE







NON CONVENTIONAL










ഫോസിൽ ഇന്ധനങ്ങൾ

കൽക്കരി, പെട്രോളിയം, വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങൾ ഹൈഡ്രോകാർബണുകളാണ്. പുരാതന ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് രൂപപ്പെടുന്നതുകൊണ്ടാണ് ഇത്തരം ഇന്ധനങ്ങളെ ഫോസിൽ ഇന്ധനങ്ങൾ എന്ന് വിളിക്കുന്നത്.  ഭൂപ്രതലത്തിനടിയിലെ ഉയർന്ന താപനിലയും സമ്മർദ്ദവും കാരണമാണ് ജൈവാവശിഷ്ടങ്ങൾ കാലങ്ങൾ കൊണ്ട് ഇത്തരം ഇന്ധനമായി മാറുന്നത്.  ടാർ സാൻഡ് പോലെയുള്ള ഹൈഡ്രോകാർബൺ അടങ്ങിയിട്ടുള്ള വസ്തുക്കൾക്ക് ജൈവോത്പത്തിയല്ല ഉള്ളത്. അതിനാൽ ഇവയെ മിനറൽ ഇന്ധനങ്ങൾ എന്ന് വിളിക്കുന്നതാവും ഉചിതം.

ആണവ ഇന്ധനം

പദാർത്ഥങ്ങളുടെ അണുക്കളെ (ആറ്റം) വിഭജിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്ത് ഊർജ്ജം ഉത്പാദിപ്പിക്കാൻ സാധിക്കുന്ന തരം ഇന്ധനങ്ങളാണ് ആണവ ഇന്ധനങ്ങൾ.

  • ആൾക്കഹോൾ ഇന്ധനം
  • ബദൽ ഇന്ധനങ്ങൾ
  • അമോണിയ
  • ബാറ്ററി
  • ബിറ്റുമൻ ആധാരമാക്കിയ ഇന്ധനങ്ങൾ
  • ക്രയോജനിക്ക് ഇന്ധനം
  • ഇന്ധന സെൽ
  • ഇന്ധന ഓയിൽ
  • ഇന്ധനകാർഡ്
  • ഇന്ധനദാരിദ്ര്യം
  • ഹൈഡ്രജൻ സാമ്പത്തികവ്യവസ്ഥ
  • ഹൈഡ്രജൻ ഇന്ധനം
  • ദ്രവ ഇന്ധനങ്ങൾ
  • പ്രൊപ്പല്ലന്റ്
  • പുനരുപയോഗിക്കാവുന്ന ഇന്ധനം
  • ഖര ഇന്ധനം


No comments:

Post a Comment