Tuesday, 29 November 2016

STANDARD 3 EVS UNIT-5

രുചിയോടെ കരുത്തോടെ

PENCIL UNIT MODULE   DOWNLOAD


നല്ല ആരോഗ്യത്തിന് ഇതാ 5 ശീലങ്ങൾ

ആരോഗ്യത്തിന്റെ കാര്യത്തിൽ ഏവരും എപ്പോഴും അന്വേഷികളാണ്. ചെറിയൊരു വേദനയോ അല്ലെങ്കിൽ തടിപ്പോ എന്തെങ്കിലും കണ്ടാൽ മതി, ടെൻഷനടിക്കാൻ. ഉടൻ തന്നെ ആരോഗ്യവിദഗ്ധരുടെ അടുത്തെത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞു കഴിഞ്ഞാലേ സമാധാനമാകൂ. നമ്മുടെ ജീവിതശൈലി തന്നെയാണ് പല രോഗങ്ങളുടെയും മുഖ്യകാരണക്കാരൻ. മധ്യവയസ്കരായ രണ്ടു പേർ കണ്ടു മുട്ടിയാൽ ആദ്യം ചോദിക്കുന്ന ചോദ്യവും ബിപിയും ഷുഗറും കൊളസ്ട്രോളുമൊക്കെ ഉണ്ടോ? എന്നായി മാറിയിട്ടുണ്ട്. ഇതെല്ലാം ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിക്കുന്നതിനു മുൻപുതന്നെ അവനവന്റെ ആരോഗ്യത്തിൽ നാം എത്രത്തോളം ശ്രദ്ധാലുക്കളാണെന്നു കൂടി ചിന്തിക്കുന്നത് ഉത്തമമായിരിക്കും. എന്തെങ്കിലും ഒരു രോഗം വരുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴോ മാത്രമല്ലേ നാം അതിനെക്കുറിച്ച് ആശങ്കാകുലരാകുന്നുള്ളു. നിങ്ങളുടെ ആരോഗ്യശീലങ്ങൾ ചിട്ടയോടെ കൊണ്ടുപോകുന്നതിന് അഞ്ച് ടിപ്പുകൾ ഇതാ...

1. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. ഇതുവഴി ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉൻമേഷകരവുമായി മാറ്റാൻ സാധിക്കും.

2. ശ്വാസേച്ഛ്വാസം എപ്പോഴും വയറ്റിൽ നിന്നോ ഉദരഭിത്തി(ഉദരത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗം)യിൽ നിന്നോ ആയിരിക്കണം. ഈ രീതിയിലുള്ള ശ്വാസോച്ഛ്വാസം വഴി പരമാവധി ഓക്സിജൻ ഉള്വിലേക്ക് എടുക്കുവാനും ശരീരത്തിനും മനസിനും പൂർണ വിശ്രമം ലഭിക്കുകയും ചെയ്യുന്നു.

3. ഇടയ്ക്കിടെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക. പരമ്പരാഗതമായി തുടർന്നു വന്നുകൊണ്ടിരിക്കുന്ന മൂന്നോ നോലോ നേരത്തെ ആഹാരം, അതും കൂടിയ അളവിൽഎന്നതിനെക്കാൾ ഒരു ദിവസം അഞ്ചു മുതൽ ഏഴുവരെ തവണകളായുള്ള ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് ഇപ്പോൾ പൊതുവേ ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നത്.

4. ഒരു ബോട്ടിൽ വെള്ളം എപ്പോഴും കൂടെ കരുതുക. പുറത്തു നിന്നും ലഭ്യമാകുന്ന ബോട്ടിൽ വെള്ളത്തെക്കാൾ ശുദ്ധജലം കൈയിൽ കരുതുക വഴി നിർജലീകരണത്തിൽ നിന്നും രക്ഷ നേടുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉൻമേഷവാനായിരിക്കാനും സാധിക്കുന്നു.

5. നമ്മുടെ ശരീരത്തിന് അത്യവശ്യം വേണ്ട ഒന്നാണ് വിശ്രമം. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ഈ അഞ്ച് ആരോഗ്യശീലങ്ങൾ പിന്തുടർന്നു നോക്കൂ, ഒരു പരിധി വരെ ജീവിതശൈലീ രോഗങ്ങളോട് ഗുഡ്ബൈ പറയാൻ നമുക്ക് സാധിക്കുന്നതായിരിക്കും. 

പച്ചക്കറി സാലഡ്     

നല്ല ആരോഗ്യത്തിന് ഇതാ 5 ശീലങ്ങൾ...

Read more at: http://www.manoramaonline.com/health/well-being/five-tips-for-good-health.html

No comments:

Post a Comment