തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2014 ല്‍ പുറപ്പെടുവിച്ച എല്‍പിഎസ്എ/യുപിഎസ്എ വിജ്ഞാപനത്തിന്റെ തുടര്‍ നടപടികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ താല്‍ക്കാലികമായി തടഞ്ഞു.
അധ്യാപക യോഗ്യത പരീക്ഷയായ കെ - ടെറ്റ് ഉള്ളവരുടെ മാത്രം അപേക്ഷ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ യുപിഎസ്എ പരീക്ഷ ഡിസംബര്‍ 17 നും എല്‍പിഎസ്എ പരീക്ഷ ജനുവരി 21 നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരിക്കെയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതിനാല്‍, ഈ ദിവസങ്ങളില്‍ പരീക്ഷ നടക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ട്രൈബ്യൂണലിന്റെ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി വ്യാഴാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. അപ്പീല്‍ അനുവദിക്കുന്ന പക്ഷം പരീക്ഷകള്‍ തടസമില്ലാതെ നടക്കും

No comments:
Post a Comment