Tuesday 13 December 2016

STANDARD 3 EVS UNIT 9


സുരക്ഷിത യാത്ര

ROAD SAFETY (DOWNLOAD)
 (power point presentation, prepared by NATPAC)

ഗതാഗത നിയമങ്ങൾ (ഇന്ത്യ)

  ഗതാഗതം എന്നത് പാതകളിലൂടെയുള്ള സഞ്ചാരമാണ്. ഗതാഗതം എന്ന വാക്കിനെ അർത്ഥം പോക്കു വരവ് എന്നാണ്. വിവിധ തരം യന്ത്രവത്കൃത വാഹനങ്ങളും കാൽ നടക്കാരും ഭാരവാഹനങ്ങളും ഒക്കെ ചേർന്നാണ് ഗതാഗതം ആകുന്നത്. ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് എങ്കിലും വാഹനങ്ങൾ ഓടിക്കാനുള്ള അനുമതിപത്രം നേടണമെങ്കിലേ ഇത് പഠിക്കേണ്ട അത്യാവശ്യം ഉള്ളൂ. 

സംസ്ഥാനനിയമങ്ങൾ

  • രണ്ടു വരി പാതകളിൽ ഇടതുവശം ചേർന്ന് പോകുക.
  • നാലു വരി പാതകളിൽ ഇടതെ അറ്റത്തുള്ള വരി വഴി പോകുക, മറ്റുള്ള വാഹനങ്ങളെ മറികടക്കാൻ തൊട്ടു വലത്തേ വരി ഉപയോഗിക്കുക.
  • അമിത വേഗത്തിലും വളരെ പതുക്കെയും വാഹനം ഓടിക്കരുത്. ഓരോ പാതയ്കും വാഹനത്തിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള വേഗതയിൽ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക.
  • പാതയിൽ അടയാളപ്പെടുത്തിയിരിക്കുന്ന മഞ്ഞ വരകൾ മറികടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • പാതയിൽ സീബ്ര വരകൾ (Zebra cross) ഉള്ളിടത്ത് കാൽനടക്കാർക്കു പാത മുറിച്ചു കടക്കാൻ വേണ്ടി വാഹനം നിർത്തി കൊടുക്കുക.
  • മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക.
  • മുൻപിൽ പോകുന്ന വാഹനത്തിനെ ഇടതു വശത്ത് കൂടി മറികടക്കാതിരിക്കുക.
  • ഗതാഗത അടയാളങ്ങളും സൂചനകളും അനുസരിച്ചു വാഹനം ഓടിക്കുക.
  • നാലുചക്ര വാഹനങ്ങളിൽ 'Seat Belts' എല്ലായ്പോഴും ധരിക്കുക.
  • ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയുമ്പോൾ 'Helmet' ധരിക്കുക.
  • കാവൽക്കാരനില്ലാത്ത ലെവൽ ക്രോസ്സിൽ വാഹനം നിർത്തി ഇരു ദിശകളിലും നോക്കി തീവണ്ടി വരുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം മുറിച്ചു കടക്കുക.

ട്രാഫിക് നിയമങ്ങൾ

റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ വാഹന നിയമങ്ങൾ. കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.  

കാൽനട യാത്രക്കാർ പാലിക്കേണ്ട നിയമങ്ങൾ

കാൽനടക്കാർ റോഡുകളിൽക്കൂടി നടക്കുമ്പോൾ അനുവർത്തിക്കേണ്ട‌ നിയമങ്ങൾ ഇവയാണ്:
  1. നടപ്പാത ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക
  2. നടപ്പാത ഇല്ലാത്തിടത്ത് മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക
  3. റോഡിൽ കൂട്ടമായി നടക്കാതിരിക്കുക
  4. രാത്രിയിൽ ടോർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക
  5. റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാൽ സീബ്രാ ക്രോസിങ്ങ് വഴി ഓടാൻ പാടില്ല.) സബ് വേയോ ഓവർ ബ്രിഡ്ജോ ഉണ്ടെങ്കിൽ അതുപയോഗിക്കുക. കാൽനടക്കാർക്കായി ഗ്രീൻ ലൈറ്റുണ്ടെങ്കിൽ അത് തെളിയുമ്പോൾ മാത്രം റോഡ് ക്രോസ് ചെയ്യുക,
  6. ഓടുന്ന വാഹനങ്ങളിൽ ഓടിക്കയറാതിരിക്കുക
  7. വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക
  8. റോഡിൽ കൂട്ടം കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിക്കാതിരിക്കുക
  9. റോഡുകൾ കളിസ്ഥലങ്ങളാക്കാതിരിക്കുക
  10. വാഹനത്തിൽ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.
കാൽനടയാത്രക്കാർ ട്രാഫിക് നിയമങ്ങൾ ശ്രദ്ധിച്ചാൽ വളരെയേറെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്.

ഡ്രൈവർമാർ പാലിക്കേണ്ട നിയമങ്ങൾ

റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. മോട്ടോർ വാഹനനിയമം (1988) 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈൻ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ.

  1. വാഹനം ഓടിക്കുമ്പോൾ കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.
  2. എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാൻ അനുവദിക്കണം.
  3. ഒരേ ദിശയിലോടുന്ന വാഹനങ്ങളിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
  4. മുന്നിൽ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോൾ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാൻ പാടുള്ളൂ
  5. മറ്റു വാഹനങ്ങൾക്ക് അസൗകര്യമാണെന്നുകണ്ടാൽ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
  6. വളവ്, മൂല, കയറ്റിത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോൾ മറികടക്കരുത്.
  7. നേരെ മുന്നോട്ടു കാണാൻ കഴിയാത്ത അവസരങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല
  8. മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.
  9. ലെവൽക്രോസിൽ ഓവർടേക്ക് ചെയ്യരുത്
  10. ഇടുങ്ങിയ പാലങ്ങളിൽ ഓവർടേക്ക് ചെയ്യരുത്
  11. ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്
  12. സീബ്രാ ക്രോസിങ്ങിൽ ഓവർടേക്ക് ചെയ്യരുത്
  13. തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക
  14. നാൽക്കവലകളിൽ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
  15. ഒരു വാഹനം തറ്റെ വാഹനത്തെ മറികടക്കുമ്പോഴോ കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം കൂട്ടരുത്.
  16. അഗ്നിശമന സേന വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തിൽ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
  17. വേഗം കുറക്കുക, നിർത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങൾ കാണിക്കണം. അല്ലെങ്കിൽ അടയാളം കാണിക്കണം.
  18. വാഹനം നിരത്തിൽ നിർത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
  19. നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
  20. നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽമാത്രമേ പെട്ടെന്ന് ബ്രേക്കിടാൻ പാടുള്ളൂ.
  21. കയറ്റംകയറുന്ന വാഹനങ്ങൾക്ക് പരിഗണന കൊടുക്കണം.
  22. വാഹനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
  23. അനാവശ്യമായി ഹോണടിക്കരുത്.
  24. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവർടേക്ക് ചെയ്യുക
  25. അതീവ ശ്രദ്ധയോടെ മാത്രം സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുക
  26. മദ്യപിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാതിരിക്കുക
  27. ഇരുചക്രവാഹ നങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുക
  28. മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക
  29. അറ്റകുറ്റപ്പണികൾ, ജാഥകൾ എന്നിവ നടത്തുന്ന നിരത്തുകളിൽ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
  30. റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാൻ പാടുള്ളൂ
  31. റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാൻ പാടുള്ളൂ
  32. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കഴിവതും സീറ്റ്ബെൽറ്റ് ധരിക്കണം
  33. നിശ്ചിത പാർക്കിങ്ങ് ഏരിയാകളിൽ മാത്രം വാഹനങ്ങൾ ഒതുക്കി നിർത്തുക.

പാർക്കിങ്ങ് നിരോധിത മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു

 

No comments:

Post a Comment