Saturday, 14 January 2017

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും

ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളിലെ കലാ, സഹിത്യ പ്രതിഭകള്‍ക്കായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കും. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കുന്ന അപേക്ഷ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ജനുവരി 17 നു വൈകിട്ട് അഞ്ചു മണിക്കുമുമ്പായി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment