പൊതുവിദ്യാലയങ്ങളും അംഗനവാടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിനെ പരിചയ പ്പെടുത്തുന്നതിനും സർവ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മൊട്ടാകെ ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ-എയ് ഡഡ് എൽ.പി.സ്കൂളുകളിലെയും 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾ അവരുടെ സർഗ്ഗശേഷികൾ പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന അവിസ്മരണീയ പരിപാടിയായി ബാലോത്സങ്ങൾ മാറും. ബാലോത്സവം 2017 ന്റെ സംസ്ഥാന തല ഉദ്ഘാടനം മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണിക്ക് കലവൂർ, പ്രീതികുളങ്ങര ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി.സ്കൂളിൽ ബഹു:വിഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിരവ്വഹിക്കുന്നു. ബഹു:ധനകാര്യ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്നു.
No comments:
Post a Comment