മലപ്പുറം ∙ അപരിചിതരുടെ വാഹനങ്ങളിൽ വിദ്യാർഥികൾ കയറരുതെന്നു ജില്ലാ ബാല സംരക്ഷണ ഓഫിസർ അറിയിച്ചു. അപരിചിതരുടെ വാഹനങ്ങളിൽ വിദ്യാർഥികൾ കയറുന്ന പ്രവണത ജില്ലയിൽ കൂടുതലാണെന്നാണ് ബാല സംരക്ഷണ വകുപ്പിന്റെ നിഗമനം. ഇതു പിന്നീട് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ അപരിചിതരുടെ വാഹനങ്ങളിൽ കയറുന്നതു വിലക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ ബോധവൽക്കരണം നടത്താനായി പ്രധാനാധ്യാപകർ വിഷയം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണമെന്നും ഡിഡിഇ അറിയിച്ചു.
No comments:
Post a Comment