വീണിതല്ല്ലൊ കിടക്കുന്നു....
സി.വി. രാമന്‍പിള്ള
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തി. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിൻകരയിലാണ്. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള.
സി.വി. രാമന്‍പിള്ള
കൃതികൾ
ചരിത്രനോവലുകൾ
പ്രസ്തുത നോവലുകളെ ചരിത്രാഖ്യായിക (Historical Narrative), കാല്പനിക ചരിത്രാഖ്യായിക (Historical Romance), ആഖ്യായിക (Narrative) എന്നീ വിഭാഗങ്ങളിലും പരാമർശിച്ചു കാണാറുണ്ട്.
സാമൂഹ്യനോവൽ
ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
- ചന്ദ്രമുഖീവിലാസം (1884, അപ്രകാശിതം)
- മത്തവിലാസം (അപ്രകാശിതം)
- കുറുപ്പില്ലാക്കളരി (1909)
- തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
- ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
- പണ്ടത്തെ പാച്ചൻ (1918)
- കൈമളശ്ശൻറെ കടശ്ശിക്കളി (1915)
- ചെറതേൻ കൊളംബസ് (1917)
- പാപിചെല്ലണടം പാതാളം (1919)
- കുറുപ്പിൻറെ തിരിപ്പ് (1920)
- ബട്ട്ലർ പപ്പൻ (1921)
ലേഖനപരമ്പര
വിദേശീയ മേധാവിത്വം (1922)അപൂർണ്ണ കൃതികൾ
- ദിഷ്ടദംഷ്ട്രം (നോവൽ)
- പ്രേമാരിഷ്ടം(ആത്മകഥ)
മാർത്താണ്ഡവർമ്മ (നോവൽ)
സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കൽ റൊമാൻസ് ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാന ഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.
മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലും (Historical Novel) കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ (CV's Historical Narratives) എന്നറിയപ്പെടുന്നു
ചരിത്രകഥയുടെയും (Historical fiction) കാല്പനികസാഹിത്യത്തിൻറെയും (Romance) സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു.

Thank you very much
ReplyDelete