Friday, 30 June 2017

ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 217-ലെ ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാകണം അപേക്ഷകര്‍. രാജ്യത്തൊട്ടാകെ പരമാവധി മൂന്ന് വ്യക്തികള്‍ക്കും അഞ്ച് സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുക.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാത്ത വ്യക്തികളും, പൂര്‍ണ്ണമായും സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളേയുമാണ് അവാര്‍ഡിനായി പരിഗണിക്കുക. 2017-ലെ ദേശീയ അവാര്‍ഡിന് അര്‍ഹതയുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജൂലൈ പത്തിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സംബന്ധിച്ച വിശദവിവരവും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ വിലാസവും www.sjd.kerala.gov.in -ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, സാമൂഹ്യനീതി വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ : 0471 - 2342235

No comments:

Post a Comment