ഉന്നത
പഠനനിലവാരം പുലര്‍ത്തുന്ന ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ
സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനീയറിങ്/ പ്യുവര്‍ സയന്‍സ്/
അഗ്രികള്‍ച്ചര്‍/ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി. കോഴ്‌സുകള്‍ക്കു
മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ്
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ അധികരിക്കരുത്.
അപേക്ഷാഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരങ്ങള്‍
ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും www.bcdd.kerala.gov.in എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ
20നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍
നാലാംനില, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍
അയയ്ക്കണം.
No comments:
Post a Comment