ഐ.റ്റി@സ്കൂളിന്റെ സ്കൂള്‍ സര്‍വ്വേ പോര്‍ട്ടലില്‍ ഹൈടെക്
റെഡിനസ് വിവരങ്ങള്‍ രേഖപ്പടുത്തുകയും, സ്കൂള്‍തല സ്ഥിരീകരണം 29.07.2017(ശനി) ന് പൂര്‍ത്തിയാക്കിയതുമായ സ്കൂളുകളി ല്‍ ഐ.റ്റി@സ്കൂളിന്റെ പ്രതിനിധി
സംഘം സന്ദര്‍ശിക്കുന്നതാണ്. ആദ്യ ഹൈടെക് പദ്ധതി നിര്‍വ്വഹണത്തിന് ഈ
സ്കൂളുകളെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്.
ആഗസ്റ്റ് 1 മുതല്‍ 9 വരെ തീയതികളിലായിരിക്കും പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുക. ഈ
സന്ദര്‍ശന വേളയില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ് മുറി
സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രോജക്ടിന്
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. സ്കൂളുകളിലെ ഐ.റ്റി ലാബിന്റെ
ഭൗതികപരിശോധനയും ഇതോടൊപ്പം നടത്തുന്നതാണ്.
പ്രതിനിധി
സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന ദിവസം സ്കൂള്‍ പ്രഥമാദ്ധ്യാപകരും,
എസ്.ഐ.റ്റി.സി മാരും നിര്‍ബന്ധമായും സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതും,
ആവശ്യമായ രേഖകള്‍ പ്രതിനിധി സംഘത്തിന്റെ പരിശോധനയ്ക്ക് തയ്യാറാക്കി
നല്‍കേണ്ടതുമാതാണ്.
ഓരോ സ്കൂളിനു വേണ്ടിയും നിശ്ചയിച്ചിട്ടുള്ള സന്ദര്‍ശന തീയതി മുന്‍കൂറായി അറിയിക്കുന്നതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം
No comments:
Post a Comment