Tuesday, 1 August 2017

റേഷൻ കാർഡ്: അനർഹർ ഇവർ

റേഷൻ കാർഡിലെ അനർഹരെ കണ്ടു പിടിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ നമുക്കും പങ്കാളികളാവാം..

അന്ന പൂർണ- അന്ത്യ യോജന (AAY),  മുൻഗണനാ (പ്രിയോറിറ്റി), വിഭാഗത്തിൽ പെട്ട അനർഹർ ഇവരാണ്..
1.കാർഡ് ഉടമക്കോ കാർഡിലെ  അംഗങ്ങൾക്കോ എല്ലാവർക്കും  കൂടിയോ ഒരു ഏക്കർ വസ്തു (ഭൂമി ) ഉണ്ടെങ്കിൽ.
2.നാലു ചക്ര വാഹനം(ടാക്സി തൊഴിൽ വാഹനം ബാധകം അല്ല ). ഉള്ളവർ.
3.സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ.
4.വീടിന്റെ തറയുടെ വിസ്തീർണം1000അടിയോ അതിനു മുകളിലോ ഉള്ളവർ.
5.ഇൻകം ടാക്സ് നല്കുന്നവർ.
6.വീട്ടിലെ വൈദ്യുതി ബില്ല് .1500 രൂപയിൽ കൂടുതൽ വരുന്നവർ
7.കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവർ
8.വിദേശത്ത് ജോലി ചെയ്യുന്നവർ.
(സർക്കാർ ജീവനക്കാർക്ക് രണ്ടു രൂപ നിരക്കിലുള്ള അരിയുള്ള കാർഡും പാടില്ല )

ശ്രദ്ധിക്കുക..
അനധികൃതമായി AAY (മഞ്ഞ കാർഡ്), പ്രയോരിറ്റി (ചുവപ്പ് കാർഡ്) എന്നിവ കൈവശപ്പെടുത്തിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ നാളിതുവരെ വാങ്ങിയ അരിയുടെ വിപണി വില, ജയിൽ വാസം എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും..
അനർഹർ ഒഴിവാകുമ്പോൾ മാത്രമേ അർഹന് ലഭിക്കുകയുള്ളൂ..

No comments:

Post a Comment