കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലെയും ഇന്ത്യയിലെ
മറ്റിടങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ,
ജൈന, സിഖ്, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ,
ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്
സെപ്തംബര്‍ 30 വരെ പുതിയതായി അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് പുതുക്കലിനുള്ള
അപേക്ഷകള്‍ ഈ മാസം 31 വരെ നല്‍കാം. വിശദവിവരങ്ങള്‍
www.dtekerala.gov.in--ല്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്.
No comments:
Post a Comment