സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ അന്ധ-ബധിര വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ
സംരക്ഷിക്കുന്നതിനായി അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുനഃക്രമീകരിച്ചു
ഉത്തരവായി. നിലവിലുള്ള അനുപാതം 1:5, 2:15, 3:25 എന്നിങ്ങനെയായിരുന്നു. ഇത്
നിലവിലുള്ള അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി മാത്രം 5 വിദ്യാര്‍ത്ഥികള്‍
വരെ ഒരു അദ്ധ്യാപകന്‍, 6 മുതല്‍ 10 വരെ വിദ്യാര്‍ത്ഥികള്‍ക്ക് 2
അദ്ധ്യാപകര്‍, 11 മുതല്‍ 15 വരെ വിദ്യാര്‍ത്ഥികള്‍ക്ക് 3 അദ്ധ്യാപകര്‍ എന്ന
നിലയ്ക്കാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഇപ്രകാരം അനുപാതം
കുറക്കുന്നതുകൊണ്ട് പുതിയ ഡിവിഷന്‍ അനുവദിക്കുവാനോ അദ്ധ്യാപക തസ്തിക
സൃഷ്ടിക്കുവാനോ പാടുള്ളതല്ല. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് 1:5,
2:15, 3:25 എന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാത്രമേ അംഗീകാരം
നല്കുകയുള്ളു
No comments:
Post a Comment