Sunday 3 September 2017

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം



1996 ഒക്ടോബര്‍ മുതല്‍ 2017 മെയ് 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 31വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാന്‍ അവസരം. സീനിയോറിറ്റി നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 31നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഹാജരാവുകയോ, വകുപ്പിന്റെ വെബ്‌സൈറ്റ് ആയ www.employment.kerala.gov.in മുഖേന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജിലെ Special Renewal സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി നേരിട്ടോ പുതുക്കല്‍ നടത്താം

No comments:

Post a Comment