2017-18 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാല് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതു വിദ്യാഭ്യാസ സെക്രട്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് കൊല്ലം പട്ടത്താനം വിമല ഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ പേര് വിവരം ചുവടെ : കൊല്ലം മേഖല : ജോസ് ജോര്‍ജ് (വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍, വി.വി.എച്ച്.എസ്.എസ് വെള്ളിമണ്‍, കൊല്ലം), എറണാകുളം മേഖല : കെ.ഐ. ജോസഫ് (നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കോമേഴ്‌സ്, സെന്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്.എസ് കോലഞ്ചേരി, എറണാകുളം), തൃശൂര്‍ മേഖല : മധുസൂദനന്‍. എം (പ്രിന്‍സിപ്പാള്‍, വി.എച്ച്.എസ്.എസ് കാറളം, തൃശൂര്‍), പയ്യന്നൂര്‍ മേഖല : സുഭാഷ് ചന്ദ്രബോസ്. എ.പി. (വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പൂട്ടര്‍ സയന്‍സ്, കടവത്തൂര്‍, വി.എച്ച്.എസ്.എസ് കടവത്തൂര്‍,
Saturday, 2 September 2017
സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment