Thursday, 7 September 2017

സര്‍ക്കാര്‍ സ്കൂളുകളിലെ PTA നടത്തുന്ന പ്രീ പ്രൈമറിയിലെ ആയ/ ടീച്ചർ എന്നിവർക്ക് ആകസ്മിക അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവായി


സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറികളിലെ അദ്ധ്യാപികമാർക്കും ആയമാർക്കും അവധി അനുവദിച്ച് സർക്കാർ ഉത്തരവായി. ഒരു വർഷം പരമാവധി 15 ദിവസം ആകസ്മികാവധിയും,ഓണറേറിയത്തോടു കൂടി 6 മാസം പ്രസവാവധിയും,കൂടാതെ കാൻസർ പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവിന്റെ വ്യവസ്ഥകൾക്കനുസൃതമായ അവധിയുമാണ് അനുവദിചത്. നിശ്ചിത ചട്ടങ്ങളുടെ അഭാവത്തിൽ ഈ വിഭാഗം ജീവനക്കാർക്ക് യാതൊരുവിധ അവധിയും അനുവദിച്ചിരുന്നില്ല. ഈ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും താഴെതലത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി അദ്ധ്യാപികമാർക്കും ആയമാർക്കും അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്

No comments:

Post a Comment