Wednesday, 11 October 2017

എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള സർക്കാർ ​കൊണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​വെച്ചു.

​െകാച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ   (കെ.ഇ.ആര്‍) സർക്കാർ ​െകാണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​െവച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന രണ്ട്​ ഒഴ​ിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക്​ നിയമനം നടത്തം, രണ്ടാമത്തെ ഒഴിവ്​ സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും നിയമിക്കണം എന്നീ വ്യവസ്​ഥകളാണ്​ സിംഗിൾബെഞ്ച്​ ശരിവെച്ചത്. അതേസമയം, 2016 - 17 അധ്യയന വർഷം മുൻ വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്​ഥ നിലനിൽക്കില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഒരു ഒഴിവിലേക്ക്​ നിയമനത്തിന്​ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന്​ ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ്​ നികത്തരുതെന്ന വ്യവസ്​ഥയും​ കോടതി തള്ളി.
 
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് ​െകാണ്ടുവന്ന ​ചട്ട ഭേദഗതി ​ചോദ്യം ചെയ്​ത്​ വിവിധ എയ്​ഡഡ്​ സ്​കൂൾ മാനേജ്​മെൻറുകളാണ്​ ഹരജിയുമായി കോടതിയെ സമീപിച്ചത്​. മാനേജ്​മെൻറി​െൻറ അവകാശങ്ങള്‍ കവരുന്ന നടപടിയാണ്​ ​ചട്ടഭേദഗതിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. 1979 ന് ശേഷം സ്കൂളുകളിലുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പ്രൊട്ടക്ടഡ് അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്ന നിര്‍ദേശത്തോടെ 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്​ ഭേദഗതി വരുത്തിയത്​. എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ വിരമിക്കല്‍, രാജി, മരണം എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഈ ഭേദഗതിയും വിജ്ഞാപനവും തടസമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
1979ന്​ ശേഷം അനുവദിച്ചതും അപ്​ഗ്രേഡ്​ ചെയ്​തതുമായി സ്​കൂളുകളിലെ അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നാണ്​ ഭേദഗതി പ്രകാരമുള്ള വ്യവസ്​ഥ. ആശ്രിത നിയമനം, മറ്റ്​ നിയമനാവകാശം എന്നിവ പ്രകാരമുള്ള നിയമനം മാത്രമേ ​മാനേജ്​മെൻറിന്​ നടത്താനാവൂ. ഇത്തരം ഒഴിവുകളിലേക്ക് ബന്ധപ്പെട്ട റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് നിയമിക്കണം. നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണമെന്നുമാണ്​ വ്യവസ്​ഥ ചെയ്​തിരുന്നത്​. ഡിവിഷൻഫാൾ മൂലം ഒ​േട്ടറെ അധ്യാപകർ സംരക്ഷിത അധ്യാപകരായി നിലവിലിരിക്കെ സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിൽ അപാകതയില്ലെന്നാണ്​ കോടതിയുടെ വിലയിരുത്തൽ. അതേസമയം, 2015 ^16 ലെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ പിറ്റേ വർഷം അതേപടി തുടരാൻ സർക്കാറിന്​ നിർദേശിക്കാനാവില്ല. ഇത്തരമൊരു നടപടിക്ക്​ മുൻകൂട്ടി വിജ്​ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്​. 2016 ^17 വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ കാര്യത്തിലെ നടപടിക്ക്​ 2016 ജൂലൈ 15ന്​ മുമ്പ്​ വിജ്​ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അതിനാൽ, ഇത്​ സംബന്ധിച്ച ഭേദഗതി നിലനിൽക്കുന്നതല്ലെന്ന്​ കോടതി വ്യക്​തമാക്കി. അധ്യാപക ബാങ്കിൽ നിന്ന്​ നിയമനത്തിന്​ ആളില്ലാതെ വന്നാൽ, ഒഴിവ്​ നികത്തരുതെന്ന്​ നിർദേശിക്കാൻ സർക്കാറിന്​ നിയമപരമായി കഴിയില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇൗ നിരീക്ഷണത്തോടെയാണ്​ ചട്ടഭേദഗതിയുടെ ഇൗ ഭാഗം ​​െതറ്റാണെന്ന്​ ​വ്യക്​തമാക്കിയത്​.
സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും അല്ലാത്തവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതി ശരിയല്ലെന്ന്​ കോടതി വിലയിരുത്തി. ഇൗ സാഹചര്യത്തിൽ നിയമനം പാലിക്കുന്ന മാനേജ്​മെൻറുകൾക്ക്​ നിയമനക്കാര്യത്തിലുൾപ്പെടെ ഇളവുൾപ്പെ​െട ആനുകൂല്യങ്ങൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. 


No comments:

Post a Comment