Thursday, 12 October 2017

മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL)

പ്രിയ അധ്യാപക സുഹൃത്തുക്കളെ,

മെന്റേഴ്സ് കേരളയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിന്റെ അക്കാദമിക്ക് സഹായത്തോടെ 2017-18 അധ്യയന വർഷം കുട്ടിയുടെ പഠനത്തിൽ മിനിമം ലെവൽ ഉറപ്പാക്കുന്നതിന് വേണ്ടി  ഒരു നൂതന പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

M L L TO M L L
എം .എൽ.എൽ  ടു   എം.എൽ.എൽ
(മിനിമം ലെവൽ ഓഫ് ലേണിംങ്  ടു  മാക്സിമം ലെവൽ ഓഫ് ലേണിംങ്)
ⓂINIMUM LEVEL OF LEARNING TO ⓂAXIMUM  LEVEL OF LEARNING
ⓂLL  T0  ⓂLL


കഴിഞ്ഞവര്‍ഷം  നടപ്പാക്കിയ മലയാളം കൈത്താങ്ങ്  മലയാളത്തിൽ കേവലം എഴുത്തിലും വായനയിലും ശരാശരി നിലവാരത്തിലെങ്കിലും എത്തുക എന്നതിനപ്പുറം എല്ലാ വിഷയങ്ങളിലും കുട്ടിയുടെ  നില മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്,  അവയൊക്കെ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ ,നമ്മുടെ ക്ലാസ് മുറിയിലെ ശരാശരി ക്കാരനെ നാം എങ്ങനെയാണ് പരിഗണിക്കുന്നത് ?


എന്താണ് MLL To MLL ?
➡ ഒരു ശരാശരിക്കാരനായ കുട്ടിയെ അവന്റെ/അവളുടെ പരമാവധി ശേഷിയിലേക്ക് എത്തിക്കാന്‍ നമുക്ക് എന്ത് ചെയ്യാൻ കഴിയും ?  അതാണ്  എം .എൽ.എൽ  ടു   എം.എൽ.എൽ(മിനിമം ലെവൽ ഓഫ് ലേണിംങ്  ടു  മാക്സിമം ലെവൽ ഓഫ് ലേണിംങ്)

നമുക്കെന്തു ചെയ്യാം?
➡ ഓണപ്പരീക്ഷയിൽ 50% മുകളിൽ മാർക്ക് ലഭിച്ച കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നു.
തുടർന്ന് 20 ശനിയാഴ്ചകളിൽ തുടർച്ചയായ പരിശീലനം .

➡2017-18 അധ്യയന വർഷം ഒരു ട്രൈ ഔട്ട് ആയിട്ടാണ് ഇത് ചെയ്തു നോക്കുന്നത്.  ഈ വർഷം നാലാം ക്ലാസിൽ പദ്ധതി നടപ്പാക്കും.
തുടർന്ന് പദ്ധതി വിജയിച്ചാൽ മറ്റ് ക്ലാസുകളിലേക്ക്.

എന്തൊക്കെ പ്രവർത്തനങ്ങൾ?
➡ ഈ പ്രവർത്തനം ഏറ്റെടുക്കാൻ താത്പര്യമുള്ളവർക്ക്  വിശദാംശങ്ങൾ വ്യക്തമാക്കും.
കൂടുതൽ വിവരങ്ങൾക്ക്:  MENTORS KERALA ബ്ലോഗ് സന്ദര്‍ശിക്കുക (mentorskerala.blogspot.com)

📲 9446762687
എന്നീ നമ്പറിലും 4 pm ന് ശേഷം ബന്ധപ്പെടാവുന്നതാണ്

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete