Friday, 13 October 2017

NMMS അറിയിപ്പ്


https://app.box.com/s/mwap9z58r6hmn90izaoc9wfcvw2aqf38

2016 നവംബറില്‍ NMMS പരീക്ഷ എഴുതി സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവും ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളുടെയും 2017-18 വര്‍ഷം Incentive to Girls പദ്ധതിക്ക് അര്‍ഹതയുള്ളവരുമായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  October31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.  ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളഅ‍ ചുവടെ.
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രവേശിച്ച് പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം.


തുടര്‍ന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ ജാലകത്തില്‍ Student Category എന്നത് Pre-Metric എന്ന് സെലക്ട് ചെയ്യുക

തുടര്‍ന്ന് വിശദാംശങ്ങള്‍ നല്‍കി Submit ചെയ്യുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന Application IDയും Date of Birthഉം നല്‍കി ലോഗിന്‍ ചെയ്‌ത് പാസ്‌വേര്‍ഡ് മാറ്റുക. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ Incomplete Registration Details എന്നതിന് നേരെയുള്ള Apply എന്നതില്‍ ക്ലിക്ക് ചെയ്യുക
NMMSന് അപേക്ഷിക്കുന്ന കുട്ടികള്‍ Select Scheme to Apply എന്നതിന് നേരെ NATIONAL MEANS CUM MERIT എന്നതിന് നേരെയുള്ള റേഡിയോബട്ടണ്‍ സെലക്ട് ചെയ്യണം
Academic Details എന്നതില്‍ താഴെക്കാണുന്ന രീതിയില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ നല്‍കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍
കുട്ടികളുടെ ആധാര്‍ ബാങ്ക് വിശദാംശങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ തെറ്റുകളില്ലാതെ പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. Application ID & Password എഴുതി സൂക്ഷിക്കണം. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറാണ് നല്‍കേണ്ടത്. ഇത് മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

       Incentive to Girls Scholarshipന് സമര്‍പ്പിക്കേണ്ടത് ഈ അധ്യയനവര്‍ഷം ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ്. അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ജാതി, മതം, ക്ലാസ് , ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇവ തെറ്റാതെ നല്‍കണം

No comments:

Post a Comment