Sunday, 24 December 2017

സ്വച്ഛ് വിദ്യാലയം പദ്ധതി : അപേക്ഷ ക്ഷണിച്ചു

2017- ഡിസംബർ 24

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൗലനാ ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ സ്വച്ഛ് വിദ്യാലയം പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും മദ്രസകളിലും ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. 

  •  സ്വന്തമായി സ്ഥല സൗകര്യമുള്ളവര്‍ക്കും വര്‍ഷത്തേക്ക് വാടകയ്ക്ക് സ്ഥലവും കെട്ടിടവും ഉള്ളവര്‍ക്കും അപേക്ഷിക്കാം.  
  • 200 കുട്ടികളെങ്കിലും പഠിക്കുന്ന അംഗീകൃത മദ്രസകള്‍ ആയിരിക്കണം.  സ്കൂളുകളിൽ 25% ന്യൂനപക്ഷ വിദ്യാർത്ഥികൾ ഉണ്ടായിരിക്കണം .
  • അപേക്ഷകര്‍ ടോയിലെറ്റിന്റെ ആവശ്യകത ആണ്‍/പെണ്‍ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കണം.  അപേക്ഷ ഫോമുകള്‍, പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ www.maef.nic.in,  എന്ന സൈറ്റില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ 2017 ഡിസംബർ 30 ന് 5 മണിക്കു മുമ്പായി മാനേജര്‍, മദ്രസാദ്ധ്യാപക ക്ഷേമനിധി ആഫീസ്, പുതിയറ, കോഴിക്കോട് 673004 (ഫോണ്‍ : 0495 2720577) എന്ന വിലാസത്തില്‍ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.  എല്ലാ അപേക്ഷകളും അനുബന്ധ രേഖകളും സ്ഥാപന മേധാവി (മദ്രസ) സാക്ഷ്യപ്പെടുത്തണം. സ്കൂളുകളുടെ അപേക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് നൽകേണ്ടത്.

No comments:

Post a Comment