Sunday 24 December 2017

വിദ്യാരംഗം സംസ്ഥാന സർഗോത്സവം

2017 ഡിസംബർ 27, 28, 29, 30 കോഴിക്കോട് നടക്കാവ് ഗേൾസ് Hടടൽ നടക്കും.  തലേ ദിവസം എത്തുന്നവർ ഡിസംബർ 20ന് മുമ്പായി വിവരം അറിയിക്കണം.  പെൺകുട്ടികൾക്കും വനിതാ എസ്കോർട്ടിംഗ് ടീച്ചേഴ്സിനും താമസ സൗകര്യം നടക്കാവ് സ്കൂളിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ആൺ കുട്ടികൾക്കും അധ്യാപകർക്കും മോഡൽ Hടs ൽ (മാനാഞ്ചിറ) ആണ് താമസ സൗകര്യം.  ജില്ലാ കൺവീനർമാർക്ക് പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  എസ്കോർട്ടിംഗ് ടീച്ചേഴ്സിന്റെ പേരു വിവരങ്ങൾ 20 ന് നൽകേണ്ടതാണ്.27 ന് രാവിലെ നേരത്തെ എത്തുന്നവർക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കും'

 
27 ന് രാവിലെ 8.30 മുതൽ 7 കൗണ്ടറുകളിലായി രജിസ്ട്രേഷൻ നടക്കുo .
പേന, റൈറ്റിംഗ് പാഡ്, ബാഡ്ജ്, കോംപ്ലിമെന്റ് എന്നിവ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും നൽകും. 9.15ന് ഡി.പി.ഐ പതാക ഉയർത്തും.  10 മണിക്ക് സ്വാഗതഗാനം, ചെണ്ടമേളം, കാവ്യാഞ്ജലി എന്നിവയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സ്വാഗത സംഘം ചെയർമാൻ പ്രദീപ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിക്കും.വിവിധ അക്കാദമി ചെയർമാന്മാർ, സെക്രട്ടറിമാർ എന്നിവർ സംബന്ധിക്കും.കഴിഞ്ഞ വർഷത്തെ സർഗോത്സവത്തിലെ കുട്ടികൾ എഴുതിയ കഥകളുടെയും കവിതകളുടെയും സമാഹാരം കഥയൂഞ്ഞാൽ, തേൻ മൊഴികൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ വൈശാഖൻ നിർവ്വഹിക്കും.

ഉച്ചഭക്ഷണത്തിനു ശേഷം 1 മണിക്ക് പ0ന യാത്ര ആരംഭിക്കും.വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീട്ടിൽ ഇത്തിരി നേരം - ഡോ: എം.എൻ.കാരശേരി, ഡോ: കെ.പി മോഹനൻ (സാഹിത്യ അക്കാദമി സെക്രട്ടറി) എന്നിവർ സംസാരിക്കും.  5 മണിക്ക് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്തേക്ക് പ0ന _ ഉല്ലാസയാത്ര. അല്പസമയം അവിടെ ചിലവഴിക്കും. 8.30 ന് നടക്കാവ് സ്കൂളിൽ തിരിച്ചെത്തും.
ഭക്ഷണശേഷം ഉറക്കം :
28 ന് രാവിലെ 9 മണിക്ക് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.10 .30 മുതൽ ശില്പശാല ആരംഭിക്കും. പ്രമുഖ വ്യക്തികൾ കുട്ടികളുമായി സംവദിക്കും.
വൈകീട്ട് 6 മണിക്ക് മുടിയേറ്റ് അരങ്ങേറും.
29 ന് ശില്പശാല തുടരും
11 മണിക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി കുട്ടികളോടൊപ്പം ചേരും
വൈകീട്ട് 5 മണി മുതൽ പാട്ടോർമ്മ ,നാടകാന്തം ജീവിതം എന്നീ പരിപാടികൾക്ക് ശേഷം ഭക്ഷണം.
തുടർന്ന് ഒത്തുചേരൽ ഗ്രൗണ്ടിൽ. സർഗ നിലാവ് -കുട്ടികളുടെ അരങ്ങ് - ക്യാമ്പ് അംഗങ്ങളുടെ വിവിധ പരിപാടികൾ 10.30 വരെ നീണ്ടു നിൽക്കും.
30 ന് രാവിലെ 9 മണിക്ക് സി.ജെ കുട്ടപ്പൻ കുട്ടികളോടൊപ്പം ചേരും  10.30 മുതൽ ശില്പശാല തുടരും.  ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സമാപന സമ്മേളനം. സർട്ടിഫിക്കറ്റുകളും ഉപഹാര'ങ്ങളും നൽകൽ.4.30 ന് അവസാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും TA, ഒരു പുസ്തകം സമ്മാനം.കവിതാ ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പാലക്കാട് ജില്ല വിദ്യാരംഗം നൽകുന്ന പ്രത്യേക ഉപഹാരം...
എല്ലാ ദിവസവും കലാപരിപാടികൾ, ചിത്രപ്രദർശനം എന്നിവ ഉണ്ടായിരിക്കും. മേയർ, എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ ക്യാമ്പിൽ സംബന്ധിക്കും.പരിപാടിയുടെ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പത്രം സമാപന ദിവസം തയ്യാറാക്കി എല്ലാവർക്കും നൽകും.

No comments:

Post a Comment