മലപ്പുറം അറയ്ക്കല്‍ പുള്ളിത്തറ, എ.എം.എല്‍.പി. സ്കൂളിലെ അമ്പിളി ടീച്ചറുടെ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മലയാളം വലിയ പ്രശ്നം ഇല്ല.... എന്നാല്‍ ഇംഗ്ഗീഷ് അവരെ സംബന്ധിച്ച് കീറാമുട്ടിയായി ടീച്ചറിന് അനുഭവപ്പെട്ടു. അങ്ങനെ അതിനായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. അത് ഒരു ഗവേഷണ പ്രവര്‍ത്തനമായി ക്ലാസ് തലത്തില്‍ ചെയ്യാന്‍ ഉറച്ചു. ആദ്യ ഘട്ടമായി കുറച്ച് വായനക്കാര്‍ഡുകള്‍ നിര്‍മ്മിക്കുകയായിരുന്നു ടീച്ചര്‍ ചെയ്തത്. അതിനായി സ്കൂൂളിലെ രക്ഷിതാക്കളായ അമ്മമാരെ പങ്കെടുപ്പിച്ച് സഹ അധ്യാപകരുടെയും പങ്കാളിത്തത്തോടെ വായനക്കാര്‍ഡ് നിര്‍മ്മാണം നടത്തി.
1. ഇംഗ്ലീഷ് പത്ര വാര്‍ത്ത
2. ക്ലാസ് പത്ര വാര്‍ത്ത നിര്‍മ്മാണം
3. ഇംഗ്ലീഷ് വായനക്കുറിപ്പ്
4. ഇംഗ്ലീഷ് ലൈബ്രറി തുടങ്ങിയവയാണവ
അമ്പിളി ടീച്ചർ ക്ലാസ്സിലെ കുട്ടികളുടെ പ്രശ്നം തിരിച്ചറിഞ്ഞു ...അതിനായി പ്രവർത്തനം ആസൂത്രണം ചെയ്തു ....ആദ്യ ഘട്ടം തന്നെ നന്നായി ....തുടർന്ന് വരുന്ന പ്രവർത്തനങ്ങളും നന്നാവട്ടെ ...
ReplyDeleteസമ്മതിച്ചു അമ്പിളി ടീച്ചറെ
ReplyDeleteമികച്ച വായനാകാര്‍ഡുകള്‍. ചിത്ര സഹിതം കുട്ടികള്‍ക്ക് ഇഷ്ടവും ലഘുവായതും
ഇതു പോലുള്ള ധാരാളം പ്രവർത്തനങ്ങൾ കുറേ പേർ നടത്തുന്നു. അത് share ചെയ്യാൻ പലർക്കും മടിയാണ് ടീച്ചർ ഇത് എല്ലാവർക്കും വേണ്ടി share ചെയ്തല്ലോ. ഒരായിരം നന്ദി അറിയിക്കുന്നു.
ReplyDeleteWell Done!! Ambili teacher,Great effort.Let it be an inspiration for all.
ReplyDelete