Thursday, 22 February 2018

എല്‍.എസ്.എസ് പരീക്ഷയെക്കുറിച്ചറിയാം

തയാറാ‍ക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കില്‍
നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍, ഫെറൂക്ക്
=======================================================
നാലാം ക്ലാസിലെ കുട്ടികള്‍ക്കു സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കാന്‍ എന്തെല്ലാം അറിയണം.

ആര്‍ക്കൊക്കെ പങ്കെടുക്കാം
1. കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുവരും രണ്ടാം ടേം മൂല്യനിര്‍ണയത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീവിഷയങ്ങളില്‍ എ ഗ്രേഡ് ലഭിച്ചവരായിരിക്കണം
2. പരീക്ഷക്ക് കട്ടികള്‍ യാതൊരു ഫീസും നല്‍കേണ്ടതില്ല
3. ജനുവരി 31 വരെ പഠിച്ച പാഠഭാഗങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും ചോദ്യപേപ്പര്‍
4. ഒരോ കുട്ടിയും നേടേണ്ട പഠനനേട്ടങ്ങള്‍ ,ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍, മനോഭാവങ്ങള്‍ എന്നിവയെ പരിഗണിച്ചായിരിക്കും ചോദ്യങ്ങള്‍
5. ചിന്താശേഷി പരിഗണിച്ച് കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്കായിരിക്കും മുന്‍തുക്കം.
6. വിശദമായി ഉത്തരം നല്‍കേണ്ട ചോദ്യങ്ങളും, ഒറ്റ വാക്കില്‍ ഉത്തരമെഴുത്തേണ്ട ചോദ്യങ്ങളും
ഉണ്ടായിരിക്കും


പരീക്ഷ ഇങ്ങനെ
പരീക്ഷ നടത്തുന്നത് രണ്ടു പേപ്പറുകളായിട്ടാകും.  ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതല്‍ 12 വരെയും രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് 1.15 മുതല്‍ 3 മണി വരെയും ആയിരിക്കും. 15 മിനിട്ടു കൂള്‍ ഓഫ് ടൈം.
പേപ്പര്‍ ഒന്ന്
ഇതില്‍ മൂന്നു വിഭാഗങ്ങള്‍ ഉണ്ട്
പാര്‍ട്ട് എ
ഒന്നാം ഭാഷ (മലയാളം/കന്നട, തമിഴ് )
വിശദമായി ഉത്തരം എഴുതേണ്ട 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ട 1 മാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ആകെ സ്‌ക്കോര്‍ -20
പാര്‍ട്ട് ബി
ഇംഗ്ലീഷ്
ആകെ 5 സ്‌കോര്‍ വീതമുള്ള 2 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഒരോ ചോദ്യത്തിനും 3 ഉപചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഒരുസ്‌കോര്‍ വീതമുള്ളവയും, മൂന്നാമത്തേത് ഒരു വ്യവഹാര രൂപം എഴുതാനുള്ളതുമായിരിക്കും ആകെ സ്‌ക്കോര്‍ -10
പാര്‍ട്ട് -സി
പൊതുവിജ്ഞാനം
ഒരോ സ്‌കോറിന്റെ 10 ചോദ്യങ്ങളായിരിക്കും. ആകെ സ്‌ക്കോര്‍ -10
മൂന്നും കൂടി ആകെ 24 ചോദ്യങ്ങള്‍. മൊത്തം സ്‌ക്കോര്‍- 40 ( 20+ 10+10)
പേപ്പര്‍ 2
രണ്ടാം പേപ്പറിന് രണ്ടു വിഭാഗങ്ങള്‍ ഉണ്ട്
പാര്‍ട്ട് എ
പരിസരപഠനം
പരിസരപഠനത്തില്‍ 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും. ഒരോ മാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടാകും
പാര്‍ട്ട് ബി
ഗണിതത്തില്‍ 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ഒരോമാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ആകെ സ്‌കോര്‍- 20

No comments:

Post a Comment