ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാന്‍- 2
ഏപ്രിലില്‍ വിക്ഷേപിക്കാനൊരുങ്ങുന്നു. ഐ.എസ്.ആര്‍.ഒയുടെ കീഴില്‍
ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേഷ
ദൗത്യമാണ് ചാന്ദ്രയാന്‍-2.
ഭൂമിയില്‍ നിന്നു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ഈ വിക്ഷേപണം. ഒരു
ചക്രമുള്ള റോവറും അടങ്ങിയതാണ് ചന്ദ്രയാന്‍ -2. ഈ ദൗത്യത്തിന്റെ പ്രതീക്ഷിത
ചിലവ് 800 കോടി രൂപയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ചാന്ദ്രയാന്‍ -1 ന്റെ വിപുലീകരണമാണ് ചാന്ദ്രയാന്‍-2. ചന്ദ്രയാന്‍ -1
ന്റെ ഫലമായാണ് ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍
നവംബര്‍ വരെയുള്ള കാലയളവിലാണ് പദ്ധതിയുടെ കാലയളവ്. ഏപ്രില്‍
പരാജയപ്പെട്ടാല്‍ നവംബറില്‍ വീണ്ടും ആരംഭിക്കും.
ദക്ഷിണ ധ്രുവം ലക്ഷ്യമാക്കാന്‍ കാരണം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്
ചന്ദ്രോപരി തലത്തില്‍രൂപകല്‍പന ചെയ്ത പാറക്കല്ലുകളെയും, മണ്ണിന്റെയും
പറ്റി പഠനം നടത്താന്‍ വേണ്ടിയാണിത്. ചക്രങ്ങള്‍ ഘടിപ്പിച്ച റോവര്‍ ഇതിന്
സഹായകമാകും. ചാന്ദ്രയാന്‍ -2 ന്റെ സഹായത്തോടെ ഭൂമിയിലേക്ക്
അയക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഉല്‍ഭവം
മനസ്സിലാക്കാന്‍ സാധിക്കും എന്ന് ശിവന്‍ പറയുന്നു.
No comments:
Post a Comment