Thursday, 19 April 2018

തയ്യല്‍ അധ്യാപക തസ്തിക: ബിരുദ കോഴ്‌സുകള്‍ കൂടി യോഗ്യതയായി നിശ്ചയിച്ചു

തയ്യല്‍ അധ്യാപക തസ്തികയ്ക്കുള്ള യോഗ്യതയായി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഫാഷന്‍ ടെക്‌നോളജി, കോസ്റ്റിയൂം ഡിസൈനിംഗ് ബിരുദ കോഴ്‌സുകള്‍ കൂടി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.എം.ജി യൂണിവേഴ്‌സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടി), കണ്ണൂര്‍ യൂണിവേഴ്‌ സിറ്റിയുടെ ബി.എസ്‌സി എഫ്.എ.ഡി.റ്റി (ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈനിംഗ് ടെക്‌നോളജി), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്‌സുകളാണ് നിയമനത്തിനുള്ള യോഗ്യത.
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ ബിരുദ കോഴ്‌സുകള്‍ തയ്യല്‍ ടീച്ചര്‍ തസ്തികയ്ക്കുള്ള യോഗ്യതയായി ഇതുവരെ പരിഗണിച്ചിരുന്നില്ല. ഈ യോഗ്യതകള്‍ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ കൂടാതെ മേല്‍പ്പറഞ്ഞ ബിരുദകോഴ്‌സുകളും നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിച്ചത്.

No comments:

Post a Comment