പ്രിയപ്പെട്ട ഗ്രൂപ്പ് അംഗങ്ങളെ...
ഐ.ടി. ആക്റ്റ് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതുപോലെ ഗ്രൂപ്പില്ലും കർശനമായി നിയമം പാലിക്കണം, അല്ലാത്തവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതാണ്.
ഈ
പുതിയ സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ സസൂക്ഷ്മം നിരീക്ഷണത്തിലാണ്
എന്നകാര്യം എല്ലാവർക്കും അറിയാം. ഗ്രൂപ്പുകളിൽ വരുന്ന
മെസ്സേജുകൾക്ക് അഡ്മിന്മാര്‍ ഉത്തരവാദികൾ ആണ് എന്ന ഐ ടി ആക്റ്റ് നിയമവും എല്ലാവര്‍ക്കും അറിവുണ്ട്.
ആയതിനാല്‍ നമ്മുടെ ഗ്രൂപ്പിൽ
ഒരിക്കലും ഉറപ്പില്ലാത്തതും അസത്യവുമായ വോയിസ് ക്ലിപ്പ് ടെക്സ്റ്റ്
മെസ്സേജ് , വീഡിയോസ്, മറ്റ് മത സ്പർദ്ധ ഉണ്ടാക്കുന്നതോ ആയ മെസ്സേജുകൾ
ഫോർവേർഡ് ചെയ്യാൻ പാടുള്ളതല്ല.
കിട്ടുന്ന എല്ലാം തന്നെ ഷെയർ ചെയ്താൽ പോലീസ്
നടപടി വന്നാൽ അത് തെളിയിച്ചു കൊടുക്കൽ അത് പോസ്റ്റിയ ആളുടെ
ഉത്തരവാദിത്വമായിരിക്കും. ഇത്തരം
മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതും
പിന്നീട് വല്ല നടപടിയോ അധികൃതരുടെ ഇത്തരം മെസ്സേജുകളുടെ മേൽ ഉണ്ടാവുകയോ
ചെയ്‌താൽ പൂർണ ഉത്തരവാദിത്വം ആ ഗ്രൂപ്പ് മെമ്പര്‍ക്ക് മാത്രമാണ് എന്നും
അതികൃതരോട് സഹകരിച്ച് അത്തരക്കാർക്ക് മേൽ നടപടി കൈകൊള്ളുന്നതിൽ ഗ്രൂപ്പ്
അഡ്മിന്‍ എന്ന നിലയില്‍ പൂർണമായും അധികൃതരോട് സഹകരിക്കുന്ന സമീപനമാണ് കൈക്കൊള്ളുക
എന്നും ഇതിനാൽ അറിയിക്കുന്നു. അത്തരം മെസ്സേജുകൾ
സ്ക്രീൻ ഷോട്ടെടുത്ത് ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക്
കൈമാറേണ്ടി വരും. *(നിലവില്‍ ഇന്നുവരെയും സ്ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുന്നുണ്ടായിരുന്നുവെന്ന
വിവരം ഓര്‍മ്മിപ്പിക്കുന്നു)* അതിനാൽ അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ദിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രിയ മെമ്പർമാരോട് അഭ്യർത്ഥിക്കുന്നു.
കിട്ടുന്നതെല്ലാം വാരിവലിച്ചിടുന്ന പ്രവണത ഒഴിവാക്കി കാര്യ ഗൗരവമുള്ളവ മാത്രം പോസ്റ്റ് ചെയ്യുക. നിയമ നടപടി ഒഴിവാക്കുക, എല്ലാവരും സഹകരിക്കുക.
*ജതീഷ് തോന്നയ്ക്കല്‍*
*അഡ്മിന്‍, മെന്റേഴ്സ് കേരള*
No comments:
Post a Comment