ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് ആദ്യവാരം
പ്രഖ്യാപിക്കുമല്ലോ. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ തരത്തിലുള്ള
വിശകലനങ്ങള്‍ക്ക് സഹായകരമായ ഒരു റിസള്‍ട്ട് Analyzer തയ്യറാക്കി
നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ലിറ്റില്‍
കൈറ്റ്‌സ് യൂണിറ്റിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യാഗിക സൈറ്റില്‍ നിന്നും ലഭിക്കുന്ന
വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിലെ വിശദാംശങ്ങളെ ചുവടെ ലിങ്കില്‍ നിന്നും
ലഭിക്കുന്ന ഫയലിലെ ഡേറ്റാ ബേസിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നതോടെ
Analyzer തയ്യാറായിട്ടുണ്ടാവും.A Listല്‍ നിന്നും വിദ്യാര്‍ഥികളുടെ
ഡിവിഷന്‍, Category, First Language, Sex എന്നിവ കൂടി ഈ ഡേറ്റാ ബേസില്‍
ഉള്‍പ്പെടുത്തേണ്ടതായി വരും അവ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ട
വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പരീക്ഷ
ഫലം വിശകലനം ചെയ്ത് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ്
മൂര്‍ത്തി സാറിന് മെന്‍ഡേഴ്സ് കേരളയുടെ നന്ദി.
Click Here to Download the Result Analyzer
Click Here to Download the Helpfile
DOWNLOAD ചെയ്യാൻ കഴിയുന്നില്ല
ReplyDelete