Thursday, 12 April 2018

STANDARD 4 EVS UNIT 9

ഇന്‍ഡ്യയിലൂടെ....

ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇത് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ യൂണിയനു പുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.) നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ,അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശ്‌,മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

     സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.  ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ - ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.
 


    ഇന്ത്യയിൽ നാട്ടുഭാഷകൾ ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയുംഇംഗ്ലീഷുമാണു്. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 121 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌

സംസ്ഥാനങ്ങൾ,  കേന്ദ്ര ഭരണ പ്രദേശങ്ങൾ

ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ 7 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്‌.

സംസ്ഥാനങ്ങൾ:
  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചൽ പ്രദേശ്‌
  3. ആസാം
  4. ബീഹാർ
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്‌
  8. ഹരിയാന
  9. ഹിമാചൽ പ്രദേശ്‌
  10. ജമ്മു - കാശ്മീർ
  11. ഝാ‍ർഖണ്ഡ്‌
  12. കർണാടക
  13. കേരളം
  14. മധ്യപ്രദേശ്‌
  15. മഹാരാഷ്ട്ര
  1. മണിപ്പൂർ
  2. മേഘാലയ
  3. മിസോറം
  4. നാഗാലാ‌‍ൻഡ്
  5. ഒറീസ്സ
  6. പഞ്ചാബ്‌
  7. രാജസ്ഥാൻ
  8. സിക്കിം
  9. തമിഴ്‌നാട്‌
  10. ത്രിപുര
  11. ഉത്തരാഖണ്ഡ്
  12. ഉത്തർപ്രദേശ്‌
  13. പശ്ചിമ ബംഗാൾ
  14. തെലംഗാണ
 കേന്ദ്ര ഭരണ പ്രദേശങ്ങൾ:
  1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നഗർ ഹവേലി
  4. ദമൻ, ദിയു
  5. ലക്ഷദ്വീപ്‌
  6. ഡൽഹി : ദേശീയ തലസ്ഥാന പ്രദേശം
  7. പുതുച്ചേരി
 DOWNLOADS......

No comments:

Post a Comment