Thursday, 3 May 2018

SSLC ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം നടത്തിയത്. ആകെ പരീക്ഷ എഴുതിയ 441103 പേരില്‍ 431162 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 34313 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച ജില്ല എറണാകുളം ആണ്. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടികള്‍ വിജയിച്ചത് വയനാട് ജില്ലയിലും. 100% വിജയം നേടിയ വിദ്യാലയങ്ങള്‍ 1565. ഗവ സ്കീളുകള്‍ 517. എയ്ഡഡ് 659

രണ്ട് വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ ന് നടക്കും . റീവാല്യുവേഷന്‍ , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക് മെയ് 5 മുതല്‍ 10 വരെ അപേക്ഷിക്കാം . സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ വിശദമായ ഫലം ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.

INDIVIDUAL RESULTS
SCHOOLWISE RESULTS
EDUCATIONAL DISTRICTWISE RESULTS
SSLC RESULTS 2018 
 
RESULT ANALYSYS
 
  പരീക്ഷാഫലം വിശകലനം ചെയ്യുന്നതിനായി എസ് ഐ ടി സി ഫോറത്തിനായി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ Result Analyzer 2018 ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

No comments:

Post a Comment