Thursday, 30 May 2019

മിഷൻ 20/20 യെക്കുറിച്ച്...........

പ്രിയപ്പെട്ടവരേ...
2019 -20 അധ്യയന വർഷത്തെ  LSS SCHOLARSHIP പരീക്ഷയിൽ കേരളമൊട്ടാകെ  മെൻഡേഴ്സ് കേരള,  അധ്യാപകക്കൂട്ടം എന്നീ നവ മാധ്യമക്കൂട്ടായ്മകൾ  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക സഹായത്തോടെ  ⓂISSION 2020 എന്ന പേരിൽ ഒരു പരിശീലന പരിപാടി ആരംഭിക്കുന്നു.
⛔ 2019-20 അധ്യയന വർഷത്തെ L S S പരീക്ഷക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.  ഈ വർഷത്തെ ടാർജറ്റ് 25000 (ഇരുപത്തിയയ്യായിരം) കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക എന്നതാണ്.
📚
⛔നമുക്ക് എന്ത് ചെയ്യാൻ കഴിയും ?

➡ സെപ്തംബർ മുതൽ പരിശീലനം 
➡ പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനം 
➡ എൽ എസ് എസ് എന്ത്  ? എന്തിന് ?എന്നതിനെക്കുറിച്ച് നാലാം ക്ലാസിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം 
➡ മാതൃകാ ക്ലാസുകൾ 
➡മാതൃകാ ചോദ്യപേപ്പറുകൾ നിർമ്മാണം.
➡ സബ് ജില്ലാതലം റിസോഴ്സ് ടീം രൂപീകരണം 
➡ മാതൃകാ പരീക്ഷകൾ 
➡യൂണിറ്റടിസ്ഥാനത്തിൽ മൊഡ്യൂൾ

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ...
ബഹുമാനപ്പെട്ട ഉപജില്ലാ ഓഫീസർമാരേ.... ഡയറ്റ് ഫാക്കൾട്ടിയംഗങ്ങളേ ...
സംഘടനാ നേതാക്കൻമാരേ...,
പൊതു വിദ്യാലയ നന്മക്കായുള്ള ഈ പ്രവർത്തനങ്ങൾക്കൊപ്പം നവമാധ്യമ അധ്യാപക കൂട്ടായ്മകളായ  മെൻഡേഴ്സ് കേരള, അധ്യാപകക്കൂട്ടം എന്നിവ ഒപ്പമുണ്ട്..
വരൂ ... ഒത്തൊരുമിച്ച് നമുക്കൊരു പുതു ചരിത്രം കുറിക്കാം ...
📝2018-19 L S S പരീക്ഷ  റിസൾട്ട് വിശകലനം
❇ സംസ്ഥാനതലം
➡ ആകെ പരീക്ഷ എഴുതിയവർ 84259 .
➡ സ്കോളർഷിപ്പ് ലഭിച്ചവർ 12150  ( 14.41%) 
➡ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല
➡ രണ്ടാം സ്ഥാനം കാസർകോഡ്
➡ മൂന്നാം സ്ഥാനം ഇടുക്കി 
➡ നാലാം സ്ഥാനം കോഴിക്കോട് 
➡ അഞ്ചാം സ്ഥാനം മലപ്പുറം 
➡ ആറാം സ്ഥാനം പാലക്കാട് 
➡ ഏഴാം സ്ഥാനം എറണാകുളം 
➡ എട്ടാം സ്ഥാനം കോട്ടയം
➡ ഒൻപതാം സ്ഥാനം തൃശ്ശൂർ
➡ പത്താം സ്ഥാനം കൊല്ലം
➡ പതിനൊന്നാം സ്ഥാനം പത്തനംതിട്ട 
➡ പന്ത്രണ്ടാം സ്ഥാനം വയനാട് 
➡ പതിമൂന്നാം സ്ഥാനം തിരുവനന്തപുരം 
➡ പതിനാലാം സ്ഥാനം ആലപ്പുഴ.
❇ ഓരോ ജില്ലയിലേയും ഒന്നാം സ്ഥാനക്കാരായ ഉപജില്ലകൾ (ബ്രാക്കറ്റിൽ വിജയശതമാനം) 
➡തിരുവനന്തപുരം - നെയ്യാറ്റിൻകര ( 11.95 %)
➡ കൊല്ലം - കുണ്ടറ ( 20.98 % ) 
➡പത്തനംതിട്ട - വെണ്ണിക്കുളം ( 16.67%) 
➡ ആലപ്പുഴ - വെളിയനാട് ( 20.17%) 
➡ കോട്ടയം - രാമപുരം ( 29.14 % ) 
➡ഇടുക്കി- കട്ടപ്പന (23%) 
➡ എറണാകുളം - കോലഞ്ചേരി ( 22.31%) 
➡തൃശ്ശൂർ - ചേർപ്പ് (24.38%)
➡ പാലക്കാട് - മണ്ണാർക്കാട് ( 19.27 %) 
➡ മലപ്പുറം - വണ്ടൂർ (29.99%) 
➡ കോഴിക്കോട് - കുന്ദമംഗലം (25.52%) 
➡ വയനാട് - ചോമ്പാല ( 16.17%) 
➡ കണ്ണൂർ - തളിപ്പറമ്പ സൗത്ത് ( 32.78%) 
➡ കാസറകോഡ് - ചെറുവത്തൂർ ( 37.48%)
❇ ഓരോ ജില്ലയിലേയും ഏറ്റവും പിന്നിൽ നിൽക്കുന്ന ഉപജില്ലകൾ (ബ്രാക്കറ്റിൽ വിജയശതമാനം) 
➡തിരുവനന്തപുരം  - തിരുവനന്തപുരം നോർത്ത് ( 3.52%) 
➡ കൊല്ലം - ചാത്തന്നൂർ ( 4.55 %) 
➡പത്തനംതിട്ട - തിരുവല്ല ( 4.76%) 
➡ ആലപ്പുഴ - ഹരിപ്പാട് ( 2.83 %)
➡ കോട്ടയം - ചങ്ങനാശേരി ( 4.31 %) 
➡ഇടുക്കി - അറക്കുളം ( 8.96 %) 
➡ എറണാകുളം - ആലുവ ( 3.69 %) 
➡തൃശ്ശൂർ - മുല്ലശേരി ( 5.26 %) 
➡ പാലക്കാട് - ആലത്തൂർ ( 7. 66 %)
➡ മലപ്പുറം - നിലമ്പൂർ (  8. 09 %) 
➡ കോഴിക്കോട് - നാദാപുരം ( 8.21 %) 
➡ വയനാട്  _ മാനന്തവാടി ( 5.9 %) 
➡ കണ്ണൂർ - കണ്ണൂർ സൗത്ത് ( 11.46%) 
➡ കാസർകോട് - കുമ്പള ( 3.99 %)
വരൂ .. നമുക്ക് കൈകോർക്കാം പൊതു വിദ്യാലയ സംരക്ഷണത്തിനായ് ....
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മകൾ
➖➖➖➖➖➖ ➖➖➖➖

No comments:

Post a Comment